Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KJPS

Middle East and Gulf

കെ​ജെ​പി​എ​സും ബി​ഡി​കെ​യും സം​യു​ക്ത​മാ​യി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

കു​വൈ​റ്റ് സി​റ്റി: കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം (കെ​ജെ​പി​എ​സ്) കു​വൈ​റ്റും ബി​ഡി​കെ കു​വൈ​റ്റ് ചാ​പ്റ്റ​റും സം​യു​ക്ത​മാ​യി ജാ​ബ്രി​യ സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

സാ​മൂ​ഹി​ക സേ​വ​ന​ത്തി​നും മാ​ന​വി​ക സ​ഹാ​യ​ത്തി​നു​മു​ള്ള പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഈ ​ക്യാ​മ്പി​ൽ നി​ര​വ​ധി അം​ഗ​ങ്ങ​ൾ ര​ക്ത​ദാ​ന​ത്തി​നാ​യി മു​ന്നോ​ട്ട് വ​ന്നു.

കെ​ജെ​പി​എ​സ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ദീ​പു ച​ന്ദ്ര​ൻ, രാ​ജു വ​ർ​ഗീ​സ്, ഷം​ന അ​ൽ അ​മീ​ൻ, യൂ​ണി​റ്റ് ക​ൺ​വീ​ന​ർ​മാ​രാ​യ ടൈ​റ്റ​സ് വ​ർ​ഗീ​സ് നൈ​സാം റാ​വു​ത്ത​ർ, ഐ​സ​ക് വ​ർ​ഗീ​സ്, ബി​ജി​മോ​ൾ ആ​ര്യ എ​ന്നി​വ​രു​ടെ​യും ബി​ഡി​കെ കു​വൈ​റ്റ് വോ​ള​ണ്ടി​യ​ർ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ക്യാ​മ്പ് ന​ട​ന്ന​ത്.

എ​ല്ലാ ദാ​താ​ക്ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി. കെ​ജെ​പി​എ​സ് പ്ര​സി​ഡന്‍റ് ടി.​ഡി. ബി​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത ക്യാ​മ്പി​ന് ബി​ഡി​കെ ജ​ന​റ​ൽ ക​ൺ​വീ​ന​ർ നി​മി​ഷ് കാ​വാ​ലം സ്വാ​ഗ​ത​വും കെ​ജെ​പി​എ​സ് ട്ര​ഷ​റ​ർ അ​ജ​യ് നാ​യ​ർ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

കെ​ജെ​പി​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​ഹീ​ദ് ല​ബ്ബ, വ​നി​താ വേ​ദി ചെ​യ​ർ​പേ​ഴ്സ​ൺ മി​നി വ​ർ​ഗീ​സ്, ബി​ഡി​കെ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ രാ​ജ​ൻ തോ​ട്ട​ത്തി​ൽ, മ​നോ​ജ് മാ​വേ​ലി​ക്ക​ര, ന​ളി​നാ​ക്ഷ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

സ​ന്ന​ദ്ധ ര​ക്ത​ദാ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ലി​യ പ​ങ്ക് വ​ഹി​ക്കു​ന്ന​താ​യി ബി​ഡി​കെ കു​വൈ​റ്റ് അ​റി​യി​ച്ചു. ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ, ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സം​ഘ​ട​ന​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ബി​ഡി​കെ കു​വൈ​റ്റ് ചാ​പ്റ്റ​റു​മാ​യി 69997588 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Latest News

Corehub Up