ദുബായി: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മെമ്മോറിയൽ (കെകെടിഎം) ഗവ. കോളജ് പൂർവവിദ്യാർഥി സംഘടനയുടെ യുഎഇ ചാപ്റ്റർ സംഘടിപ്പിക്കുന്ന "കുഞ്ഞിക്കുട്ടൻസ് ഓണോത്സവം' സെപ്റ്റംബർ 20ന് നടക്കും.
അജ്മാൻ അൽ ജർഫിലുള്ള തുംബൈ ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതലാണ് പരിപാടികൾ അരങ്ങേറുന്നത്. ഓണാഘോഷ പരിപാടികൾക്ക് മുന്നോടിയായി "അക്കാഫ് പൊന്നോണക്കാഴ്ച 2026'ന്റെ വിജയത്തിനായുള്ള ജനറൽ ബോഡി യോഗവും അന്നുതന്നെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ബാബു ഡേവിസ്, വിജയകുമാർ മേനോൻ എന്നിവരെ കൺവീനർമാരായി തെരഞ്ഞെടുത്തു. പ്രസിഡന്റ് ഷിബു വാഴൂർ അധ്യക്ഷത വഹിച്ച കമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി രമേഷ് നായർ, ട്രഷറർ നിലേഷ് വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
പൂർവവിദ്യാർഥികളും കുടുംബാംഗങ്ങളും അണിനിരക്കുന്ന വിവിധ കലാ-സാംസ്കാരിക പരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: 0561619400, 050 455 8978.