Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KMShajahan

പി​ണ​റാ​യി​യെ ര​ക്ഷി​ക്കാ​നു​ള്ള ദൗ​ത്യ​മാ​ണ് വി.​ഡി. സ​തീ​ശ​ൻ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്: കെ.​എം. ഷാ​ജ​ഹാ​ൻ

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന് അ​നു​കൂ​ല​മാ​യ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​ന് പി​ന്നാ​ലെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി കേ​സി​ലെ ഹ​ർ​ജി​ക്കാ​ര​ൻ കെ.​എം. ഷാ​ജ​ഹാ​ൻ.

ജ​നം പു​റം​കാ​ലു​ക​ണ്ട് ച​വി​ട്ടി പു​റ​ത്താ​ക്കി​യ പി​ണ​റാ​യി​യെ ര​ക്ഷി​ക്കാ​നു​ള്ള ദൗ​ത്യ​മാ​ണ് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് കെ.​എം. ഷാ​ജ​ഹാ​ൻ ആ​രോ​പി​ച്ചു. ഞെ​ട്ടി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 10 വ​ർ​ഷം യു​ഡി​എ​ഫ് ചെ​യ്ത സ​മ​ര​ങ്ങ​ളെ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​പ്പോ​ൾ സ​തീ​ശ​ൻ റ​ദ്ദ് ചെ​യ്യു​ക​യാ​ണെ​ന്നും ഷാ​ജ​ഹാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. തെ​ളി​വു​ണ്ടെ​ന്ന് ക​ണ്ടാ​ണ് ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ട്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up