കോട്ടയം: നോണ്‍ ജേര്‍ണലിസ്റ്റ് പെന്ഷന് വര്‍ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ സംസ്ഥാന ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്ന് കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് സംസ്ഥാന കമ്മിറ്റി. പത്രമേഖലയിലെ പെന്ഷന് ഏകീകരിക്കണമെന്നും ആശ്രിത പെന്ഷന്, സീനിയര്‍ നോണ്‍ ജേര്‍ണലിസ്റ്റ് പെന്ഷന് എന്നിവ വര്‍ധിപ്പിക്കണമെന്നും കെഎന്‍ഇഎഫ് സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോണ്സണ്, ജനറല്‍ സെക്രട്ടറി ജയ്സണ്‍ മാത്യു എന്നിവര്‍ പറഞ്ഞു.