Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KPA Education Award

Middle East and Gulf

കെ​പി​എ എ​ഡ്യൂ​ക്കേ​ഷ​ൻ എ​ക്സ​ല​ൻ​സ് 2026 അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു

മനാമ: ബ​ഹ്‌​റനി​ലെ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (കെപിഎ) അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ പ​ത്താം ക്ലാ​സ്, പ​ന്ത്ര​ണ്ടാം ക്ലാ​സ്, പ്രൊ​ഫ​ഷ​ണ​ൽ കോ​ഴ്സ് പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി എ​ല്ലാ വ​ർ​ഷ​വും സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന കെപിഎ എ​ഡ്യൂ​ക്കേ​ഷ​ൻ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡി​ന്‍റെ ആ​റാ​മ​ത് എ​ഡി​ഷ​ൻ 2026-ലെ ​പു​ര​സ്‌​കാ​ര​ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു.

ബ​ഹ്‌​റ​നി​ലും കേ​ര​ള​ത്തി​ലു​മാ​യി പ​ഠി​ച്ച 37 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഈ ​വ​ർ​ഷ​ത്തെ പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ​ത്. ബ​ഹ്‌​റനി​ൽ പ​ഠി​ച്ച വി​ദ്യാ​ർ​ഥി​ക​ളും കേ​ര​ള​ത്തി​ൽ പ​ഠി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളും ബ​ഹ്‌​റി​ൻ ക്രി​സ്റ്റ​ൽ പാ​ല​സ് ഹോ​ട്ട​ലി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ളി​ൽ നി​ന്നും അ​വാ​ർ​ഡു​ക​ൾ ഏ​റ്റു​വാ​ങ്ങി.

ഏ​ഷ്യ ബു​ക്ക്‌ ഓ​ഫ് റെ​ക്കോ​ർ​ഡ്‌​സ് നേ​ടി​യ കൊ​ല്ലം സ്വ​ദേ​ശി 8 വ​യ​സുള്ള ഫെ​ല്ലാ മെ​ഹ​കി​നെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

കെ​പിഎ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ല​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങ് പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ ജേ​താ​വ് കെ.​ജി. ബാ​ബു​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ സ്കൂ​ൾ ബ​ഹ്‌​റൈ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം മി​ഥു​ൻ മോ​ഹ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണ​വും, വെ​ബ്‌​മീ സിഇ​ഒ ഹ​ർ​ഷ ശ്രീ​ഹ​രി പ്ര​ചോ​ദ​നാ​ത്മ​ക പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

കെപി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ സ്വാ​ഗ​ത​വും ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെ​ന്റ് ഫി​നാ​ൻ​സ് മി​നി​സ്റ്റ​ർ അ​മൃ​ത​ശ്രീ ബി​ജു ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെ​ന്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം മാ​സ്റ്റ​ർ അ​ർ​ഫാ​ൻ അ​ബ്ദു​ൽ സ​ലിം ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

കെപി​എ ട്ര​ഷ​റ​ർ ബി​നു കു​ണ്ട​റ, വ​ർ​ക്കിംഗ് പ്ര​സി​ഡ​ന്‍റ് രാ​ജ് കൃ​ഷ്ണ​ൻ, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി അ​നൂ​ബ് ത​ങ്ക​ച്ച​ൻ, അ​സി​സ്റ്റ​ന്റ് ട്ര​ഷ​റ​ർ സി​ദ്ധി​ക്ക് ഷാ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സെ​ക്ര​ട്ട​റി വി.​എം. പ്ര​മോ​ദ്, അ​വാ​ർ​ഡ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കൃ​ഷ്ണ​കു​മാ​ർ, ജോ​സ് മ​ങ്ങാ​ട്, ജി​ബി ജോ​ൺ, മ​നോ​ജ് ജ​മാ​ൽ, ജ്യോ​തി പ്ര​മോ​ദ് , സ​ലിം ത​യ്യി​ൽ, സ​ജീ​വ് ആ​യൂ​ർ, സ്മി​തീ​ഷ് ഗോ​പി​നാ​ഥ്, അ​ജി​ത് ബാ​ബു എ​ന്നി​വ​രും ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെ​ന്റ് അം​ഗ​ങ്ങ​ളാ​യ നി​വേ​ദ്യ വി​നോ​ദ്, ജെ​സീ​ക്ക പ്രി​ൻ​സ് എ​ന്നി​വ​രും ച​ട​ങ്ങു​ക​ളു​ടെ ഏ​കോ​പ​നം നി​ർ​വ​ഹി​ച്ചു. ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെ​ന്റ് അം​ഗ​ങ്ങ​ൾ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി, ഡി​സ്ട്രി​ക്ട് ക​മ്മി​റ്റി, പ്ര​വാ​സി ശ്രീ ​അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up