Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KPAFest2026

Middle East and Gulf

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ: പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം വെ​ള്ളി​യാ​ഴ്ച

മ​നാ​മ: ബ​ഹ്‌​റ​നി​ലെ കൊ​ല്ലം പ്ര​വാ​സി​ക​ളു​ടെ സം​ഘ​ട​ന​യാ​യ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ (കെ​പി​എ) 2026 - 2028 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും മു​ന്‍ ഭ​ര​ണ​സ​മി​തി​ക്കു​ള്ള ആ​ദ​ര​വും 2026-ലെ ​വി​ള​ക്കു​മ​രം സു​വ​നീ​ർ പ്ര​കാ​ശ​ന​വും വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് കെ​സി​എ ഹാ​ളി​ൽ ന​ട​ക്കും.

ബ​ഹ്‌​റി​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്‍റ് പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ന്ത്യ​ൻ സ്കൂ​ൾ ബ​ഹ്‌​റി​ൻ മു​ൻ ചെ​യ​ർ​മാ​നും കെ​പി​എ ര​ക്ഷാ​ധി​കാ​രി​യു​മാ​യ പ്രി​ൻ​സ് ന​ട​രാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

സം​ഘ​ട​ന​യു​ടെ ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന വി​ള​ക്കു​മ​രം 2026 സു​വ​നീ​ര്‍ മു​തി​ര്‍​ന്ന കെ​പി​എ അം​ഗം റ​ഹീം വാ​വാ​കു​ഞ്ഞു ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്യും.

തു​ട​ർ​ന്ന് കെ​പി​എ​യു​ടെ ക​ലാ-​സാം​സ്കാ​രി​ക വി​ഭാ​ഗ​ങ്ങ​ളാ​യ കെ​പി​എ സിം​ഫ​ണി, പ്ര​വാ​സ്ശ്രീ, സൃ​ഷ്ടി, ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെ​ന്‍റ് എ​ന്നി​വ​യി​ലെ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന വ​ർ​ണാ​ഭ​മാ​യ സം​ഗീ​ത-​നൃ​ത്ത പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.

സം​ഘ​ട​ന​യു​ടെ അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും പ​ങ്കെ​ടു​ക്കു​ന്ന ഈ ​ആ​ഘോ​ഷ പ​രി​പാ​ടി​യി​ലേ​ക്ക് ബ​ഹ്‌​റി​നി​ലു​ള്ള എ​ല്ലാ കൊ​ല്ലം പ്ര​വാ​സി​ക​ളെ​യും കു​ടും​ബ​സ​മേ​തം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Latest News

Corehub Up