Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KPCC Meeting

ഭ​ര​ണം ​മാ​റിയ ഫീ​ലി​ല്ല, കോ​ൺ​ഗ്ര​സി​നു പ​ദ​വി​ക​ളി​ല്ല: വി​മ​ർ​ശ​ന​വു​മാ​യി കെ​പി​സി​സി​ യോ​ഗം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭ​​​ര​​​ണ​​​മാ​​​റ്റ​​​ത്തി​​​ന്‍റെ ഫീ​​​ൽ ഇ​​​ല്ല, ആ​​​റു​ മാ​​​സ​​​മാ​​​യി​​​ട്ടും കോ​​​ൺ​​​ഗ്ര​​​സി​​​നു പ​​​ദ​​​വി​​​ക​​​ളൊ​​​ന്നു​​​മി​​​ല്ല, രൂ​​​ക്ഷ​​​വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി കെ​​​പി​​​സി​​​സി യോ​​​ഗം. കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത‍​യി​​​ൽ ഓ​​​ൺ​​​ലൈ​​​നാ​​​യാ​​​ണു വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി യോ​​​ഗം ചേ​​​ർ​​​ന്ന​​​ത്. പ​​​രി​​​ഗ​​​ണ​​​ന മു​​​സ്‌​​​ലിം ലീ​​​ഗി​​​നു മാ​​​ത്ര​​​മാ​​​ണെ​​​ന്നും കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​കളുടെ യോ​​​ഗ​​​ത്തി​​​ൽ അ​​​ഭി​​​പ്രാ​​​യം ഉ​​​യ​​​ർ​​​ന്നു.

ബോ​​​ര്‍​ഡ്/കോ​​​ര്‍​പ​​​റേ​​​ഷ​​​ൻ പ​​​ദ​​​വി വൈ​​​കു​​​ന്ന​​​തി​​​ലും വി​​​മ​​​ര്‍​ശ​​​ന​​​മു​​​യ​​​ർ​​​ന്നു. തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ എ​​​ടു​​​ക്കു​​​ന്ന​​​തി​​​ലെ കാ​​​ല​​​താ​​​മ​​​സ​​​ത്തെ ഒ​​​ച്ചി​​​ന്‍റെ വേ​​​ഗ​​​മെ​​​ന്നും യോ​​​ഗ​​​ത്തി​​​ൽ പ​​​രി​​​ഹ​​​സി​​​ച്ചു. ലീ​​​ഗി​​​ൽ​​നി​​​ന്നാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ് പ​​​ദ​​​വി​​​ക​​​ള്‍ അ​​​റി​​​യു​​​ന്ന​​​ത്. ആ​​​റു മാ​​​സ​​​മാ​​​യി​​​ട്ടും കോ​​​ണ്‍​ഗ്ര​​​സി​​​നു പ​​​ദ​​​വി​​​ക​​​ളാ​​​യി​​​ല്ല. ഭ​​​ര​​​ണം മാ​​​റി​​​യി​​​ട്ടും പ​​​ദ​​​വി​​​ക​​​ളി​​​ൽ സി​​​പി​​​എം നേ​​​താ​​​ക്ക​​​ള്‍ തു​​​ട​​​രു​​​ന്നു. ഭ​​​ര​​​ണ​​​മാ​​​റ്റ​​​ത്തി​​​ന്‍റെ ഫീ​​​ൽ ഇ​​​ല്ലെ​​​ന്നും പ​​​രാ​​​തി ഉ​​​യ​​​ർ​​​ന്നു. ചി​​​ല മ​​​ന്ത്രി​​​മാ​​​രു​​​ടെ സ​​​ന്ദ​​​ര്‍​ശ​​​നം അ​​​റി​​​യു​​​ന്നി​​​ല്ല. ജി​​​ല്ല​​​ക​​​ളി​​​ൽ നേ​​​താ​​​ക്ക​​​ളെ അ​​​റി​​​യി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നാ​​​ണു പ​​​രാ​​​തി.

രാ​​​ജ്മോ​​​ഹ​​​ൻ ഉ​​​ണ്ണി​​​ത്താ​​​നെ​​​തി​​​രേ കാ​​​സ​​​ർ​​​ഗോ​​​ഡ് ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു. കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹീ യോ​​​ഗ​​​ത്തി​​​ലാ​​​ണു രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​ന​​​മു​​​ണ്ടാ​​​യ​​​ത്. സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​നെ​​​തി​​​രാ​​​യ ഉ​​​ണ്ണി​​​ത്താ​​​ന്‍റെ പ​​​ര​​​സ്യ പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​രേ​​​യാ​​​ണു വി​​​മ​​​ർ​​​ശ​​​നം.

കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹീ യോ​​​ഗ​​​ത്തി​​​ൽ ഉ​​​ണ്ണി​​​ത്താ​​​നെ​​​തി​​​രാ​​​യ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ​​​ക്കു പി​​​ന്തു​​​ണ​​​യും ല​​​ഭി​​​ച്ചു. ബോ​​​ർ​​​ഡ്/കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ വി​​​ഭ​​​ജ​​​നം വൈ​​​കി​​​യെ​​​ന്നു സ​​​ണ്ണി ജോ​​​സ​​​ഫ് കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹീ യോ​​​ഗ​​​ത്തി​​​ൽ സ​​​മ്മ​​​തി​​​ച്ചു. യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേയും അ​​​ടൂ​​​ർ പ്ര​​​കാ​​​ശ്, സ​​​ണ്ണി ജോ​​​സ​​​ഫ്, കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേയും ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ രൂ​​​ക്ഷ​​​മാ​​​യ വി​​​മ​​​ർ​​​ശ​​​ന​​​മാ​​​ണു രാ​​​ജ്മോ​​​ഹ​​​ൻ ഉ​​​ണ്ണി​​​ത്താ​​​ൻ ന​​​ട​​​ത്തി​​​യ​​​ത്.

ജി​​​എ​​​ൻ​​​എ ക​​​രാ​​​റി​​​ൽ വ്യ​​​ക്ത​​​ത വേ​​​ണ​​​മെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ് വ​​​ക്താ​​​ക്ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. മാ​​​ധ്യ​​​മ​​വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള​​​യാ​​​ളാ​​​ണ് ഇ​​​ക്കാ​​​ര്യം ഉ​​​ന്ന​​​യി​​​ച്ച​​​ത്. മാ​​​ധ്യ​​​മ​​ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത് പ്ര​​​തി​​​സ​​​ന്ധി​​​യാ​​​കു​​​ന്നു​​​വെ​​​ന്നും യോ​​​ഗ​​​ത്തി​​​ൽ അ​​​ഭി​​​പ്രാ​​​യ​​​മു​​​യ​​​ർ​​​ന്നു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യും മ​​​ന്ത്രി​​​യും ത​​​മ്മി​​​ൽ ഭി​​​ന്ന​​​ത നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ചാ​​​ന​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി പാ​​​ന​​​ലി​​​സ്റ്റു​​​ക​​​ളെ നി​​​യോ​​​ഗി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്നി​​​ല്ലെ​​​ന്നാ​​​ണു വി​​​ശ​​​ദീ​​​ക​​​ര​​​ണം. മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കൊ​​​പ്പ​​​മാ​​​ണോ മ​​​ന്ത്രി​​​ക്കൊ​​​പ്പ​​​മാ​​​ണോ നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട​​​തെ​​​ന്ന് ചോ​​​ദി​​​ച്ച അം​​​ഗ​​​ങ്ങ​​​ളു​​​മു​​​ണ്ട്.

മു​​ഖ്യ ഇ​​​ല​​​ക്‌​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ണ​​​ർ ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​ന്‍റെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടും ഡ​​​ൽ​​​ഹി​​​യി​​​ലെ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​കാ പ​​​രി​​​ഷ്ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളി​​​ൽ രാ​​​ഹു​​​ൽ ഗാ​​​ന്ധി ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള നേ​​​താ​​​ക്ക​​​ളെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​തി​​​നെ​​​തി​​​രേ​​യും സം​​​സ്ഥാ​​​ന​​​ വ്യാ​​​പ​​​ക​​​മാ​​​യി സ​​​മ​​​ര​​​ങ്ങ​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ൻ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

Latest News

Corehub Up