Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KPCC Leadership Camp

കെ​പി​സി​സി നേ​തൃക്യാ​ന്പി​ലെ ച​ർ​ച്ച​കൾ ക​രു​ത്തു പ​ക​രും: സണ്ണി ജോസഫ്

സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി: കെ​​​പി​​​സി​​​സി നേ​​​തൃ ക്യാ​​​ന്പി​​​ലെ ച​​​ർ​​​ച്ച​​​ക​​​ളും തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളും കേ​​​ര​​​ള​​​ത്തി​​​ലെ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ഭാ​​​വി പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു വ​​​ലി​​​യ ക​​​രു​​​ത്തു​​​ന​​​ൽ​​​കു​​​മെ​​​ന്നു കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ. “എ​​​ല്ലാ​​​വ​​​രും ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ​​​യും യു​​​ഡി​​​എ​​​ഫി​​​ന്‍റെ​​​യും തു​​​ട​​​ർ​​​ന്നു​​​ള്ള വി​​​ജ​​​യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ തീ​​​രു​​​മാ​​​നി​​​ച്ചു.

നി​​​റ​​​ഞ്ഞ സ​​​ന്തോ​​​ഷ​​​ത്തോ​​​ടെ​​​യും പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ​​​യു​​​മാ​​​ണ് എ​​​ല്ലാ​​​വ​​​രും ക്യാ​​​ന്പി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു പി​​​രി​​​ഞ്ഞ​​​ത്. യു​​​ഡി​​​എ​​​ഫി​​​ന് വ​​​ലി​​​യ വി​​​ജ​​​യം സ​​​മ്മാ​​​നി​​​ച്ച കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വം ഹൃ​​​ദ​​​യ​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള ന​​​ന്ദി അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​ണ്. ജ​​​ന​​​ങ്ങ​​​ൾ അ​​​ർ​​​പ്പി​​​ച്ച വി​​​ശ്വാ​​​സം സം​​​ര​​​ക്ഷി​​​ച്ചു​​​കൊ​​​ണ്ട് ഏ​​​റ്റെ​​​ടു​​​ത്ത ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ങ്ങ​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കും. അ​​​തി​​​ശ​​​ക്ത​​​മാ​​​യ ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ വി​​​കാ​​​ര​​​മാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​തി​​​ഫ​​​ലി​​​ച്ച​​​ത്.

വി​​​ല​​​ക്ക​​​യ​​​റ്റം, തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ, കാ​​​ർ​​​ഷി​​​ക​​​മേ​​​ഖ​​​ല​​​യു​​​ടെ ത​​​ക​​​ർ​​​ച്ച, തീ​​​ര​​​ദേ​​​ശ​​​മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​തി​​​സ​​​ന്ധി, ആ​​​ശാ​​​വ​​​ർ​​​ക്ക​​​ർ​​​മാ​​​രു​​​ടെ ദ​​​യ​​​നീ​​​യാ​​​വ​​​സ്ഥ​​​യ്ക്കെ​​​തി​​​രേ സ​​​ർ​​​ക്കാ​​​ർ മു​​​ഖം തി​​​രി​​​ച്ച് നി​​​ന്ന​​​ത്, അ​​​ക്ര​​​മ​​​രാ​​​ഷ്‌​​ട്രീ​​യം, അ​​​ഴി​​​മ​​​തി​​ഭ​​​ര​​​ണം, ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള എ​​​ന്നി​​​ങ്ങ​​​നെ എ​​​ല്ലാം ച​​​ർ​​​ച്ച​​​യാ​​​യി. സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യി​​​ൽ പ്ര​​​തി​​​ക​​​ളാ​​​യി ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന സി​​​പി​​​എം നേ​​​താ​​​ക്ക​​​ളെ മാ​​​ർ​​​ക്സി​​​സ്റ്റ് പാ​​​ർ​​​ട്ടി സം​​​ര​​​ക്ഷി​​​ച്ചു​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​ന്‍റെ രാ​​​ഷ്‌​​ട്രീ​​യ​​​വും ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യ​​​മാ​​​യി.

കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ൾ പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മി​​​ക​​​ച്ച വി​​​ജ​​​യം ന​​​ൽ​​​കി. ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലും മി​​​ക​​​ച്ച വി​​​ജ​​​യം ന​​​ൽ​​​കി. ത​​​ദ്ദേ​​​ശ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും വി​​​ജ​​​യം ആ​​​വ​​​ർ​​​ത്തി​​​ച്ചു. ഇ​​​തു നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലും ആ​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്ന വി​​​ശ്വാ​​​സ​​​മാ​​​ണു​​​ള്ള​​​ത്. ജ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​തീ​​​ക്ഷ​​​യ്ക്കൊ​​​ത്ത് ഉ​​​യ​​​രാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു​​ത​​​ന്നെ​​​യാ​​​ണ് ഈ ​​​ക്യാ​​​ന്പി​​​ൽ നി​​​ന്നു പി​​​രി​​​ഞ്ഞ​​​ത്.

എ​​​സ്ഐ​​​ആ​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് അ​​​ർ​​​ഹ​​​ത​​​യു​​​ള്ള ആ​​​ളു​​​ക​​​ളെ വ്യ​​​ക്ത​​​മാ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളി​​​ല്ലാ​​​തെ സാ​​​ങ്കേ​​​തി​​​ക​​​ത്വ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ഒ​​​ഴി​​​വാ​​​ക്കു​​​ക​​​യാ​​​ണ്. 18 വ​​​യ​​​സാ​​​യ മു​​​ഴു​​​വ​​​ൻ പൗ​​​ര​​ന്മാ​​​ർ​​​ക്കും വോ​​​ട്ട​​​വ​​​കാ​​​ശം ന​​​ൽ​​​ക​​​ണം. അ​​​ർ​​​ഹ​​​ത​​​പ്പെ​​​ട്ട മു​​​ഴു​​​വ​​​ൻ പേ​​​രെ​​​യും പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണം. അ​​​ന​​​ർ​​​ഹ​​​രെ ഒ​​​ഴി​​​വാ​​​ക്ക​​​ണം. നി​​​യ​​​മ​​​സ​​​ഭ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക കു​​​റ്റ​​​മ​​​റ്റ​​​താ​​​യി​​​രി​​​ക്ക​​​ണം.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ മു​​​ന്നൊ​​​രു​​​ക്ക​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കോ​​​ണ്‍​ഗ്ര​​​സ് എ​​​ല്ലാ ബൂ​​​ത്തു​​​ക​​​മ്മി​​​റ്റി​​​ക​​​ളും പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ച് ശ​​​ക്തീ​​​ക​​​രി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. പു​​​തു​​​താ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ക്ര​​​മ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ പ്ര​​​ത്യേ​​​ക ഹോം​​​വ​​​ർ​​​ക്കൊ​​​ന്നും ന​​​ട​​​ത്താ​​​തെ നി​​​ല​​​വി​​​ലെ ബൂ​​​ത്തു​​​ക​​​ളെ അ​​​ട​​​ർ​​​ത്തു​​​മാ​​​റ്റി മ​​​റ്റൊ​​​രു ബൂ​​​ത്തു​​​ണ്ടാ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. അ​​​വി​​​ടെ​​​യും ബൂ​​​ത്തു​​​ക​​​മ്മി​​​റ്റി​​​ക​​​ൾ ശ​​​ക്ത​​​മാ​​​ക്കും.

ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യി​​​ൽ മു​​​ഴു​​​വ​​​ൻ പ്ര​​​തി​​​ക​​​ളെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്യ​​​ണ​​​മെ​​​ന്നും ന​​​ഷ്ട​​​പ്പെ​​​ട്ട സ്വ​​​ർ​​​ണം വീ​​​ണ്ടെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് 20നു ​​​കെ​​​പി​​​സി​​​സി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ നി​​​യ​​​മ​​​സ​​​ഭാ മാ​​​ർ​​​ച്ച് ന​​​ട​​​ത്തും. 23ന് ​​​എ​​​ല്ലാ ജി​​​ല്ലാ ആ​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ശ​​​ബ​​​രി​​​മ​​​ല കേ​​​സി​​​ന്‍റെ ന​​​ല്ല നി​​​ല​​​യി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കു​​​റ്റ​​​വാ​​​ളി​​​ക​​​ൾ​​​ക്ക് ശി​​​ക്ഷ ഉ​​​റു​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള സ​​​മ​​​രം ജി​​​ല്ലാ​​​ക​​​ള​​​ക്ട​​​റേ​​​റ്റു​​​ക​​​ൾ​​​ക്ക് മു​​​ന്പി​​​ൽ ന​​​ട​​​ക്കും.

തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യി​​​ലെ രാ​​​ഷ്‌​​ട്ര​​പി​​​താ​​​വി​​​ന്‍റെ നാ​​​മം വെ​​​ട്ടി​​​മാ​​​റ്റാ​​​ൻ തെ​​​റ്റാ​​​യ നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​ന്നി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​തി​​​നെ​​​തി​​​രേ ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ ത​​​ന്നെ സ​​​മ​​​ര​​​ങ്ങ​​​ൾ ന​​​ട​​​ന്നു. ഈ ​​​സ​​​മ​​​രം ശ​​​ക്ത​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് 13, 14 തീ​​​യ​​​തി​​​ക​​​ളി​​​ൽ എ​​​ജീ​​​സ് (അ​​​ക്കൗ​​​ണ്ട്സ് ജ​​​ന​​​റ​​​ൽ) ഓ​​​ഫീ​​​സി​​​നു മു​​​ന്പി​​​ൽ കെ​​​പി​​​സി​​​സി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ രാ​​​പ​​​ക​​​ൽ സ​​​മ​​​രം ന​​​ട​​​ത്തും.

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വി​​​ജ​​​യി​​​ച്ച​​​വ​​​രു​​​ടെ​​​യും സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​യ​​​വ​​​രു​​​ടെ​​​യും പ​​​ങ്കാ​​​ളി​​​ത്ത​​​തോ​​​ടെ ഒ​​​രു മ​​​ഹാ​​​പ​​​ഞ്ചാ​​​യ​​​ത്ത് 19ന് ​​​ന​​​ട​​​ക്കും. ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള യു​​​ഡി​​​എ​​​ഫി​​​ന്‍റെ യാ​​​ത്ര ഫെ​​​ബ്രു​​​വ​​​രി ആ​​​റു മു​​​ത​​​ൽ ന​​​ട​​​ക്കും. പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന യാ​​​ത്ര ക​​​ട​​​ന്നു​​​പോ​​​കു​​​ന്പോ​​​ൾ ത​​​ന്നെ സ്ഥാ​​​നാ​​​ർ​​​ഥി നി​​​ർ​​​ണ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ന​​​ട​​​പ​​​ടി​​​ക​​​ളും ന​​​ട​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Latest News

Corehub Up