Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KPremkumarMLA

Middle East and Gulf

പി.​പി. യൂ​സ​ഫ് കു​ടും​ബ സ​ഹാ​യ ഫ​ണ്ട് കേ​ളി കൈ​മാ​റി

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​സീ​സി​യ ഏ​രി​യ സി​മ​ന്‍റ് യൂ​ണി​റ്റ് അം​ഗ​മാ​യി​രു​ന്ന അ​ന്ത​രി​ച്ച പി.​പി. യൂ​സ​ഫി​ന്‍റെ കു​ടും​ബ​ത്തി​ന് കേ​ളി കു​ടും​ബ സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി.

യൂ​സ​ഫി​ന്‍റെ മ​ണ്ണാ​ർ​ക്കാ​ട്ടെ വീ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഒ​റ്റ​പ്പാ​ലം എം​എ​ൽ​എ അ​ഡ്വ. കെ. ​പ്രേം​കു​മാ​ർ സ​ഹാ​യ​ധ​നം മ​ക​ൻ റോ​ഷ​ൻ യൂ​സ​ഫി​ന് കൈ​മാ​റി. സി​പി​എം കൊ​ട്ടോ​പ്പാ​ടം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം. ​മ​നോ​ജ് അ​ധ്യ​ക്ഷ​നാ​യ പ​രി​പാ​ടി​യി​ൽ കേ​ളി ട്ര​ഷ​റ​ർ മ​ധു ബാ​ലു​ശേരി സ്വാ​ഗ​തം പ​റ​ഞ്ഞു.

കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം റ​ഫീ​ഖ് പാ​ല​ത്ത്, കേ​ര​ള പ്ര​വാ​സി സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സൈ​ത​ല​വി, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സി. ഹം​സ, ​കേ​ളി ജീ​വ​കാ​രു​ണ്യ ക​മ്മി​റ്റി അം​ഗം മ​ധു ഇ​ട​പ്പു​റ​ത്ത്, പ്ര​വാ​സി സം​ഘം ഏ​രി​യ ട്ര​ഷ​റ​ർ ഹ​മീ​ദ്, പ്ര​വാ​സി സം​ഘം ജി​ല്ലാ ക​മ്മി​റ്റി അം​ഗം എ. ഹം​സ ​എ​ന്നി​വ​ർ സംസാരിച്ചു.

കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഹാ​രി​സ് മ​ണ്ണാ​ർ​ക്കാ​ട് ന​ന്ദി പ​റ​ഞ്ഞു. 23 വ​ർ​ഷ​ത്തോ​ള​മാ​യി റി​യാ​ദി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന പി.​പി. യൂ​സ​ഫ് പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് റി​യാ​ദ് കിം​ഗ് സൗ​ദ് മെ​ഡി​ക്ക​ൽ സി​റ്റി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രിച്ച​ത്.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾക്ക് കേ​ളി കേ​ന്ദ്ര ജീ​വ​കാ​രു​ണ്യ ക​മ്മി​റ്റി​യും അ​സീ​സി​യ ഏ​രി​യ ക​മ്മി​റ്റി​​യും നേ​തൃ​ത്വം വഹിച്ചി​രു​ന്നു.

Latest News

Corehub Up