Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KSEB Employees

Kottayam

കെഎസ്്ഇബി ജീവനക്കാരുടെ കരുതലിൽ വയോധികയുടെ വീ​ട്ടിൽ വൈദ്യുതിയെത്തി

ക​ടു​ത്തു​രു​ത്തി: വ​ര്‍ഷ​ങ്ങ​ളാ​യി വൈ​ദ്യു​തി​യി​ല്ലാ​ത്ത വ​യോ​ധി​ക​യു​ടെ വീ​ട് വ​യ​റിം​ഗ് ചെ​യ്തു വൈ​ദ്യു​തി ല​ഭ്യ​മാ​ക്കി വൈ​ദ്യു​തി വ​കു​പ്പ് ജീ​വ​ന​ക്കാര്‍.
പെ​രു​വ കെ​എ​സ്ഇ​ബി സ​ബ് ഡി​വി​ഷ​നി​ലെ ജീ​വ​ന​ക്കാ​രാ​ണ് മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ര്‍ഡി​ലെ മ​ങ്ങാ​ട്ടോ​രം അ​മ്മി​ണി (72) യു​ടെ വീ​ട്ടി​ല്‍ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ല്‍ കെ​എ​സ്ഇ​ബി ന​ട​ത്തി​യ പ്രാ​ദേ​ശി​ക ഉ​പ​ദേ​ശ​കസ​മി​തി യോ​ഗ​ത്തി​ല്‍ വാ​ര്‍ഡ് മെം​ബ​ര്‍ സു​ജാ​ത ര​മ​ണ​ന്‍ അ​റി​യി​ച്ച​പ്പോ​ഴാ​ണ് അ​മ്മി​ണി​യു​ടെ വീ​ട്ടി​ല്‍ വൈ​ദ്യു​തി​യി​ല്ലെ​ന്ന വി​വ​രം കെ​എ​സ്ഇ​ബി അ​റി​യു​ന്ന​ത്. തു​ട​ര്‍ന്ന് ര​ണ്ട് പോ​സ്റ്റു​ക​ള്‍ സ്ഥാ​പി​ച്ചു വ​യ​റിം​ഗ് ചെ​യ്ത് ഇ​എ​ല്‍സി​ബി, ലൈ​റ്റു​ക​ള്‍, ഫാ​ന്‍ എ​ന്നി​വ​യെ​ല്ലാം സ്ഥാ​പി​ച്ചു ന​ല്‍കി​യാ​ണ് കെഎ​സ്ഇ​ബി ജീ​വ​ന​ക്കാ​ര്‍ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കി​യ​ത്.

ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന് കെ​എ​സ്ഇ​ബി പെ​രു​വ സ​ബ് ഡി​വി​ഷ​ന്‍ എ​ന്‍ജി​നി​യ​ര്‍ സ്മി​ത​യും വാ​ര്‍ഡ് മെം​ബ​ര്‍ സു​ജാ​ത ര​മ​ണ​നും നേ​തൃ​ത്വം ന​ല്‍കി. 2024ലും ​സ​മാ​ന​മാ​യ രീ​തി​യി​ല്‍ പെ​രു​വ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര്‍ മു​ള​ക്കു​ളം വ​ടു​കു​ന്ന​പ്പു​ഴ​യി​ല്‍ സി​ന്ധു ഗോ​പി​യു​ടെ വീ​ട്ടി​ലും വൈ​ദ്യു​തി ല​ഭ്യ​മാ​ക്കി​യി​രു​ന്നു.

Latest News

Corehub Up