Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KTet

കെ-ടെറ്റ്: യോഗ്യതാമാര്‍ക്കിൽ ഇളവുകൾ വേണമെന്ന് കെഎസ്എസ്ടിഎഫ്

കോ​ട്ട​യം: ആ​ര്‍ടി​ഇ ആ​ക് ട് ​നി​ല​വി​ല്‍ വ​രു​ന്ന​തി​ന് മു​മ്പ് സ​ര്‍വീ​സി​ല്‍ പ്ര​വേ​ശി​ച്ച അ​ധ്യാ​പ​ക​ര്‍ക്കും കെ-​ടെ​റ്റ് നി​ര്‍ബ​ന്ധ​മാ​ക്കി​യു​ള്ള സു​പ്രീം കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തു​ന്ന പ്ര​ത്യേ​ക പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ര്‍ണ​യ​ത്തി​ലും യോ​ഗ്യ​താ മാ​ര്‍ക്കി​ന്‍റെ മി​നി​മം പ​രി​ധി​യി​ലും ഇ​ള​വു​ക​ള്‍ വേ​ണ​മെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച് അ​ടി​യ​ന്ത​ര​മാ​യി ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്നും കേ​ര​ള സ്റ്റേ​റ്റ് സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് ഫ്ര​ണ്ട് (കെ​എ​സ്എ​സ്ടി​എ​ഫ്) ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​വി​ല്‍ കെ-​ടെ​റ്റ് പ​രീ​ക്ഷ​യി​ല്‍ ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ന് 60 ശ​ത​മാ​ന​വും സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ള്‍ക്ക് 55 ശ​ത​മാ​ന​വു​മാ​ണ് യോ​ഗ്യ​താ മാ​ര്‍ക്ക് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ല്‍ 20 മു​ത​ല്‍ 25 വ​ര്‍ഷ​ത്തോ​ള​മാ​യി സ​ര്‍വീ​സി​ലു​ള്ള അ​ധ്യാ​പ​ക​ര്‍ക്ക് പാ​സ് മാ​ര്‍ക്ക് 60 ശ​ത​മാ​ന​ത്തി​ല്‍ നി​ന്നും 50 ശ​ത​മാ​ന​മാ​ക്ക​ണ​മെ​ന്നും കെ​എ​സ്എ​സ്ടി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

ത​മി​ഴ്നാ​ട്, ആ​ന്ധ്രാ​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ സ​ര്‍വീ​സി​ലു​ള്ള അ​ധ്യാ​പ​ക​ര്‍ക്കാ​യു​ള്ള പ​രീ​ക്ഷ​യി​ല്‍ യോ​ഗ്യ​താ മാ​ര്‍ക്കി​ല്‍ അ​നു​വ​ദി​ച്ച് ന​ല്‍കി​യി​ട്ടു​ള്ള ഇ​ള​വു​ക​ള്‍ കേ​ര​ള​വും മാ​തൃ​ക​യാ​ക്ക​ണം.

ഇ​ത് ഒ​രു മ​ത്സ​ര​പ​രീ​ക്ഷ​യ​ല്ല, മ​റി​ച്ച് അ​ധ്യാ​പ​ക​ന്‍റെ അ​ഭി​രു​ചി പ​രി​ശോ​ധി​ക്കു​ന്ന ഒ​രു ടെ​സ്റ്റ് മാ​ത്ര​മാ​ണ്. ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കു​മ്പോ​ള്‍ നി​ല​വി​ലി​ല്ലാ​തി​രു​ന്ന ഒ​രു യോ​ഗ്യ​ത പി​ന്നീ​ട് അ​ടി​ച്ചേ​ല്‍പ്പി​ക്കു​മ്പോ​ള്‍, പ​തി​റ്റാ​ണ്ടു​ക​ളാ​യി സേ​വ​നം ചെ​യ്യു​ന്ന അ​ധ്യാ​പ​ക​ര്‍ക്ക് മാ​ര്‍ക്ക് ഇ​ള​വ് അ​നു​വ​ദി​ക്കു​ന്ന​ത് സാ​മൂ​ഹ്യ​നീ​തി​യു​ടെ ഭാ​ഗ​മാ​ണെ​ന്നും സ​ര്‍ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും കെ​എ​സ്എ​സ്ടി​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​നോ​യ​ല്‍ മാ​ത്യൂ​സും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പോ​രു​വ​ഴി ബാ​ല​ച​ന്ദ്ര​നും ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

കെ-ടെ​റ്റ്: സ​മാ​ന​മാ​യ ഉ​യ​ർ​ന്ന യോ​ഗ്യ​ത​യു​ള്ള ദി​വ​സ​വേ​ത​നാ​ധ്യാ​പ​ക​രു​ടെ ശ​ന്പ​ള കു​ടി​ശി​ക നൽകും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ-​​​ടെ​​​റ്റി​​​ന് സ​​​മാ​​​ന​​​മാ​​​യ ഉ​​​യ​​​ർ​​​ന്ന യോ​​​ഗ്യ​​​ത​​​യു​​​ള്ള ദി​​​വ​​​സ​​​വേ​​​ത​​​ന അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ശ​​​ന്പ​​​ള കു​​​ടി​​​ശി​​​ക ന​​​ൽകു​​​മെ​​​ന്നു മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി.

കെ-​​​ടെ​​​റ്റി​​​ന് സ​​​മാ​​​ന​​​മാ​​​യ ഉ​​​യ​​​ർ​​​ന്ന യോ​​​ഗ്യ​​​ത​​​ക​​​ളു​​​ള്ള (സെ​​​റ്റ്, നെ​​​റ്റ്, എം​​​എ​​​ഡ്, എം​​​ഫി​​​ൽ, പി​​​എ​​​ച്ച്ഡി) അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് 2025 ഒ​​​ക്ടോ​​​ബ​​​ർ 31 വ​​​രെ​​​യു​​​ള്ള ദി​​​വ​​​സ​​​വേ​​​ത​​​ന കു​​​ടി​​​ശി​​​ക ന​​​ൽകും. നി​​​ശ്ചി​​​ത കെ-​​​ടെ​​​റ്റ് യോ​​​ഗ്യ​​​ത​​​യില്ല എ​​​ന്ന കാ​​​ര​​​ണ​​​ത്താ​​​ൽ ത​​​ട​​​ഞ്ഞു​​​വ​​​ച്ച വേ​​​ത​​​നം, ഓ​​​രോ കേ​​​സും പ്ര​​​ത്യേ​​​കം പ​​​രി​​​ശോ​​​ധി​​​ച്ച് ന​​​ൽ​​​കു​​​ന്ന​​​തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കി.

കെ-​​​ടെ​​​റ്റ് കാ​​​റ്റ​​​ഗ​​​റി മൂ​​​ന്ന് വി​​​ജയി​​​ച്ച അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് ഇ​​​നി മു​​​തൽ കെ-​​​ടെ​​​റ്റ് കാ​​​റ്റ​​​ഗ​​​റി ര​​​ണ്ടു നേടു​​​ന്ന​​​തി​​​ൽനി​​​ന്ന് ഒ​​​ഴി​​​വു ന​​​ൽ​​​കി. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച 2018 മാ​​​ർ​​​ച്ച് ഒ​​​ൻ​​​പ​​​തി​​​ലെ സ​​​ർ​​​ക്കു​​​ല​​​ർ വ്യ​​​വ​​​സ്ഥ​​​ക​​​ൾ തു​​​ട​​​ർ​​​ന്നും നി​​​ല​​​നി​​​ൽ​​​ക്കും.

ഈ ​​​തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ സു​​​പ്രീംകോ​​​ട​​​തി​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള റി​​​വ്യു പെ​​​റ്റീ​​​ഷ​​​നി​​​ലെ അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​ത്തി​​​ന് വി​​​ധേ​​​യ​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Education

കെ-​ടെ​റ്റ്: മാ​ർ​ച്ച് ഏ​ഴു​വ​രെ അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ധ്യാ​​​പ​​​ക യോ​​​ഗ്യ​​​ത പ​​​രീ​​​ക്ഷ (കെ-​​​ടെ​​​റ്റ്) ന് ​​​വേ​​​ണ്ടി​​​യു​​​ള്ള വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. https:// ktet.kerala.gov.in വെ​​​ബ്‌​​​പോ​​​ർ​​​ട്ട​​​ൽ വ​​​ഴി 26 മു​​​ത​​​ൽ മാ​​​ർ​​​ച്ച് ഏ​​​ഴു​​​വ​​​രെ അ​​​പേ​​​ക്ഷ ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാം.

ഓ​​​രോ കാ​​​റ്റ​​​ഗ​​​റി​​​യി​​​ലേ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കു​​​വാ​​​നു​​​ള്ള യോ​​​ഗ്യ​​​ത​​​യു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ വി​​​ജ്ഞാ​​​പ​​​നം, ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള വി​​​ശ​​​ദ​​​മാ​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ എ​​​ന്നി​​​വ https://ktet.kerala .gov.in, https:// pareekshabhavan .kerala.gov.in എ​​​ന്നീ വെ​​​ബ്‌​​​സൈ​​​റ്റു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

Kerala

കെ -ടെ​റ്റ്: അ​ധ്യാ​പ​ക​രെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്നുവെന്ന് കെ​പി​എ​സ്ടി​എ

പാ​​​ല​​​ക്കാ​​​ട്: പു​​​തു​​​വ​​​ർ​​​ഷ​​​ത്തി​​​ൽ കേ​​​ര​​​ള​​​സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ്ര​​​മോ​​​ഷ​​​ൻ സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വ് കേ​​​ര​​​ള​​​ത്തി​​​ലെ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ജീ​​​വി​​​തം​​​ത​​​ന്നെ ഇ​​​ല്ലാ​​​താ​​​ക്കു​​​മെ​​​ന്നു കേ​​​ര​​​ള പ്ര​​​ദേ​​​ശ് സ്കൂ​​​ൾ ടീ​​​ച്ചേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​​പി​​​എ​​​സ്ടി​​​എ) സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

പാ​​​ല​​​ക്കാ​​​ട്: പു​​​തു​​​വ​​​ർ​​​ഷ​​​ത്തി​​​ൽ കേ​​​ര​​​ള​​​സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ്ര​​​മോ​​​ഷ​​​ൻ സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വ് കേ​​​ര​​​ള​​​ത്തി​​​ലെ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ജീ​​​വി​​​തം​​​ത​​​ന്നെ ഇ​​​ല്ലാ​​​താ​​​ക്കു​​​മെ​​​ന്നു കേ​​​ര​​​ള പ്ര​​​ദേ​​​ശ് സ്കൂ​​​ൾ ടീ​​​ച്ചേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​​പി​​​എ​​​സ്ടി​​​എ) സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.    

 സു​​​പ്രീം​​​കോ​​​ട​​​തി​​​വി​​​ധി​​​യു​​​ടെ മ​​​റ​​​പി​​​ടി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ലെ ഇ​​​ട​​​തു​​​സ​​​ർ​​​ക്കാ​​​ർ  അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ്ര​​​മോ​​​ഷ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​താ​​​ക്കി അ​​​വ​​​രെ ആ​​​ത്മ​​​ഹ​​​ത്യ​​​യി​​​ലേ​​​ക്കു ത​​​ള്ളി​​​വി​​​ടു​​​ന്ന മ​​​നു​​​ഷ്യ​​​ത്വ​​​ര​​​ഹി​​​ത​​​വും നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​വു​​​മാ​​​യ ഉ​​​ത്ത​​​ര​​​വാ​​​ണു പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ജോ​​​ലി ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രേ അ​​​പ്പീ​​​ൽ ന​​​ൽ​​​കാ​​​ൻ കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ ഇ​​​തു​​​വ​​​രെ ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല.

കൊ​​​ല​​​പാ​​​ത​​​ക​​​ക്കേ​​​സു​​​ക​​​ളി​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട പ്ര​​​തി​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്ക​​​കം അ​​​പ്പീ​​​ൽ ന​​​ൽ​​​കു​​​ക​​​യും സി​​​റ്റിം​​​ഗി​​​നു ല​​​ക്ഷ​​​ങ്ങ​​​ൾ വി​​​ല​​​യു​​​ള്ള അ​​​ഭി​​​ഭാ​​​ഷ​​​ക​​​രെ നി​​​യ​​​മി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന സ​​​ർ​​​ക്കാ​​​രാ​​​ണു പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ജീ​​​വി​​​തം​​​ത​​​ന്നെ ഇ​​​രു​​​ട്ടി​​​ലാ​​​ക്കു​​​ന്ന ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ മാ​​​സ​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞി​​​ട്ടും അ​​​പ്പീ​​​ൽ​​​പോ​​​ലും സ​​​മ​​​ർ​​​പ്പി​​​ക്കാ​​​തെ, അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ആ​​​കെ​​​യു​​​ള്ള പ്ര​​​മോ​​​ഷ​​​നാ​​​യ ഹെ​​​ഡ്മാ​​​സ്റ്റ​​​ർ​​​ത​​​സ്തി​​​ക പോ​​​ലും നി​​​ഷേ​​​ധി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്. 

കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​ക​​​ളെ തെ​​​റ്റാ​​​യി വ്യാ​​​ഖ്യാ​​​നി​​​ച്ച് അ​​​ധ്യാ​​​പ​​​ക​​​ദ്രോ​​​ഹ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​മാ​​​ത്രം ന​​​ട​​​ത്തി​​​വ​​​രു​​​ന്ന ഇ​​​ട​​​തു​​​സ​​​ർ​​​ക്കാ​​​ർ ഇ​​​നി​​​യെ​​​ങ്കി​​​ലും അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ്ര​​​യാ​​​സ​​​ങ്ങ​​​ൾ തി​​​രി​​​ച്ച​​​റി​​​ഞ്ഞ്, ക്രി​​​മി​​​ന​​​ലു​​​ക​​​ളോ​​​ടു കാ​​​ണി​​​ക്കു​​​ന്ന നീ​​​തി​​​യെ​​​ങ്കി​​​ലും അ​​​ധ്യാ​​​പ​​​ക​​​രോ​​​ടു കാ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വ് പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും കേ​​​ര​​​ള പ്ര​​​ദേ​​​ശ് സ്കൂ​​​ൾ ടീ​​​ച്ചേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.  ക​​​രി​​​നി​​​യ​​​മ​​​ത്തി​​​നെ​​​തി​​​രേ സ​​​മ​​​ര​​​രം​​​ഗ​​​ത്തി​​​റ​​​ങ്ങു​​​മെ​​​ന്നും നീ​​​തി​​​പീ​​​ഠ​​​ത്തെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്നും ക​​​മ്മി​​​റ്റി അ​​​റി​​​യി​​​ച്ചു.പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​അ​​​ബ്ദു​​​ൾ മ​​​ജീ​​​ദ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പി.​​​കെ. അ​​​ര​​​വി​​​ന്ദ​​​ൻ, ട്ര​​​ഷ​​​റ​​​ർ അ​​​നി വ​​​ട്ട​​​പ്പാ​​​റ, ബി. ​​​സു​​​നി​​​ൽ​​​കു​​​മാ​​​ർ, എ​​​ൻ. രാ​​​ജ്മോ​​​ഹ​​​ൻ, ബി. ​​​ബി​​​ജു, അ​​​നി​​​ൽ വെ​​​ഞ്ഞാ​​​റ​​​മൂ​​​ട്, ടി.​​​യു. സാ​​​ദ​​​ത്ത്, പി.​​​എ​​​സ്. ഗി​​​രീ​​​ഷ് കു​​​മാ​​​ർ, സാ​​​ജു ജോ​​​ർ​​​ജ്, ജി.​​​കെ. ഗി​​​രീ​​​ഷ്, എം.​​​കെ. അ​​​രു​​​ണ, ജോ​​​ൺ ബോ​​​സ്കോ, പി.​​​എ​​​സ്. മ​​​നോ​​​ജ്, പി. ​​​വി​​​നോ​​​ദ് കു​​​മാ​​​ർ, പി.​​​എം. നാ​​​സ​​​ർ, പി.​​​പി. ഹ​​​രി​​​ലാ​​​ൽ, പി.​​​എം. ശ്രീ​​​ജി​​​ത്ത്, സി.​​​വി. സ​​​ന്ധ്യ, ടി. ​​​ആ​​​ബി​​​ദ്, ആ​​​ർ. ത​​​നൂ​​​ജ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Education

കെ-​ടെ​റ്റ്: അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ-​​​ടെ​​​റ്റ് ഡി​​​സം​​​ബ​​​ർ 2025 പ​​​രീ​​​ക്ഷ​​​യ്ക്കാ​​​യി അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​രി​​​ൽ നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ൻ പ്ര​​​കാ​​​രം അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ജ​​​നു​​​വ​​​രി ഏ​​​ഴു​​​വ​​​രെ നീ​​ട്ടി.

കൂ​​​ടാ​​​തെ ഡി​​​സം​​​ബ​​​ർ 22 മു​​​ത​​​ൽ 30 വ​​​രെ​ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​തി​​​ൽ തെ​​​റ്റ് സം​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​ത് തി​​​രു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സ​​​രം ജ​​​നു​​​വ​​​രി ഏ​​​ഴു​​​വ​​​രെ​ https://ktet.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലെ കാ​​​ൻ​​​ഡി​​​ഡേ​​​റ്റ് ലോ​​​ഗി​​​നി​​​ൽ ല​​​ഭി​​​ക്കും.

അ​​​പേ​​​ക്ഷ പ​​​രി​​​പൂ​​​ർ​​​ണ​​​മാ​​​യി സ​​​മ​​​ർ​​​പ്പി​​​ച്ച എ​​​ല്ലാ അ​​​പേ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ളും ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ന​​​മ്പ​​​റും ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ഐ​​​ഡി​​​യും ന​​​ൽ​​​കി ഓ​​​ൺ​​​ലൈ​​​നാ​​​യി കാ​​​ൻ​​​ഡി​​​ഡേ​​​റ്റ് ലോ​​​ഗി​​​ൻ ചെ​​​യ്ത് അ​​​പേ​​​ക്ഷ​​​യി​​​ൽ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളും ഫോ​​​ട്ടോ​​​യും ‘APPLICATION EDIT’ എ​​​ന്ന ലി​​​ങ്കി​​​ലൂ​​​ടെ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം. ഈ ​​​അ​​​വ​​​സ​​​ര​​​ത്തി​​​ൽ അ​​​പേ​​​ക്ഷ​​​യിലെ വിവരങ്ങൾ തി​​​രു​​​ത്താം.

Latest News

Corehub Up