പത്തനംതിട്ട: കേരള പത്രപ്രവര്‍ത്തക യൂണിയന് (കെയുഡബ്ല്യുജെ) 61-ാം സംസ്ഥാന സമ്മേളനം ഇന്നും നാളെയും പത്തനംതിട്ടയില്‍ നടക്കും. ഇന്നു രാവിലെ പത്തിന് പത്തനംതിട്ട ശാന്തി ടൂറിസ്റ്റ് ഹോമില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ സംഗമം നടത്തും.
നാളെ രാവിലെ 9.30ന് സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി പതാക ഉയർത്തും. പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഹാളിലെ ടി.ജെ.എസ്. ജോർജ് നഗറിൽ രാവിലെ പത്തിന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുഖ്യപ്രഭാഷണം നടത്തും.