Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KVAntony

Europe

മ​ക്ക​ളെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ പി​താ​വ് ല​ണ്ട​നി​ൽ അ​ന്ത​രി​ച്ചു

ല​ണ്ട​ൻ: മ​ക്ക​ളെ സ​ന്ദ​ർ​ശി​ക്കാ​നാ​യി യു​കെ​യി​ലെ​ത്തി​യ പി​താ​വ് അ​ന്ത​രി​ച്ചു. വ​ട​ക്കേ ചാ​ല​ക്കു​ടി കൈ​താ​ര​ത്ത് വീ​ട്ടി​ൽ കെ.​വി. ആ​ന്‍റ​ണി (76) ആ​ണ് മ​രി​ച്ച​ത്.

ശ​രീ​ര​വേ​ദ​ന​യും അ​സ്വ​സ്ഥ​ത​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ജൂ​ലൈ 25ന് ​അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഗു​രു​ത​ര​മാ​യ ബാ​ക്ടീ​രി​യ​ൽ അ​ണു​ബാ​ധ, ന്യൂ​മോ​ണി​യ, സെ​പ്‌​സി​സ് എ​ന്നി​വ സ്ഥി​രീ​ക​രി​ച്ചു.

വി​ദ​ഗ്ധ ചി​കി​ത്സ​യും മ​രു​ന്നു​ക​ളും ന​ൽ​കി​യെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല അ​തി​വേ​ഗം വ​ഷ​ളാ​വു​ക​യും തു​ട​ർ​ന്ന് അ​വ​യ​വ​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കു​ക​യും ചെ​യ്ത​താ​യി കു​ടും​ബം അ​റി​യി​ച്ചു.

ഭാ​ര്യ: എ​ൽ​സി ആ​ന്‍റ​ണി (ഞാ​റ​ളേ​ലി പ​റ​ക്ക). മ​ക്ക​ൾ: സി​ന്‍റോ, ബ്രി​ന്‍റോ, റി​ന്‍റോ (യു​കെ). മ​രു​മ​ക്ക​ൾ: റെ​റ്റി, ട്രീ​സ, പ്രീ​തി. മൃ​ത​ദേ​ഹം നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം നാ​ട്ടി​ലെ​ത്തി​ക്കും.

സം​സ്‌​കാ​രം വ​ട​ക്കേ ചാ​ല​ക്കു​ടി സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ ന​ട​ക്കും. സം​സ്കാ​ര​ത്തി​ന്‍റെ തീ​യ​തി​യും സ​മ​യ​വും പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.

Latest News

Corehub Up