Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KaathuSookshichoruKasthooriMambazham

'കാ​ത്തു സൂ​ക്ഷി​ച്ചൊ​രു ക​സ്തൂ​രി മാ​മ്പ​ഴം' തൃ​ശൂ​രി​ൽ...

പു​തു​മു​ഖ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി സു​രേ​ഷ് മ​ച്ചാ​ട് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​യ 'കാ​ത്തു സൂ​ക്ഷി​ച്ചൊ​രു ക​സ്തൂ​രി മാ​മ്പ​ഴം' എ​ന്ന സി​നി​മ​യു​ടെ പൂ​ജാ ച​ട​ങ്ങ് തൃ​ശൂ​ർ എ​ലൈ​റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹോ​ട്ട​ലി​ൽ വ​ച്ച് ന​ട​ന്നു. എ​സ്.​എ​സ്.​എ​സ്. ഫി​ലിം ക​മ്പ​നി​യു​ടെ ബാ​ന​റി​ൽ സു​ധീ​ർ അ​മ്മാ​ന​ത്ത്, ഷാ​ജു സി​യോ​ൺ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ന​ട​ൻ ടി.​ജി. ര​വി ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് ച​ട​ങ്ങി​ന് മം​ഗ​ളാ​രം​ഭം കു​റി​ച്ചു. മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യം ക​വ​ർ​ന്ന പ്രി​യ​ക​വി വ​യ​ലാ​ർ രാ​മ​വ​ർ​മ്മ​യു​ടെ തൂ​ലി​ക​യി​ൽ വി​രി​ഞ്ഞ, ഇ​തു​വ​രെ ഈ​ണം പ​ക​രാ​ത്ത മ​നോ​ഹ​ര ഗാ​നം വി​ദ്യാ​ധ​ര​ൻ മാ​സ്റ്റ​റു​ടെ മ​നോ​ഹ​ര​മാ​യ സം​ഗീ​ത​ത്തി​ൽ ഈ ​ചി​ത്ര​ത്തി​ലൂ​ടെ പി​റ​വി​യെ​ടു​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്. പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​ൻ കെ.​കെ. നി​ഷാ​ദാ​ണ് ഈ ​ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

ച​ട​ങ്ങി​ൽ സം​ഗീ​ത സം​വി​ധാ​യ​ക​ൻ വി​ദ്യാ​ധ​ര​ൻ മാ​സ്റ്റ​ർ, ച​ല​ച്ചി​ത്ര താ​രം ജ​യ​രാ​ജ് വാ​ര്യ​ർ, ഗാ​യ​ക​ൻ കെ.​കെ. നി​ഷാ​ദ്, നാ​യി​ക അ​ഥീ​ന സു​നി​ൽ തു​ട​ങ്ങി സി​നി​മാ-​രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക- സാം​സ്കാ​രി​ക രം​ഗ​ത്തെ നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

തി​ര​ക്ക​ഥ-​എ​സ് ശ്രീ​കു​മാ​ർ, പി. ​ര​ഘു​നാ​ഥ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​മു​ര​ളി ഗു​രു​വാ​യൂ​ർ, സ്റ്റി​ൽ​സ്- വി​ദ്യാ​സാ​ഗ​ർ, പി​ആ​ർ​ഓ-​എ. എ​സ് ദി​നേ​ശ്, മ​നു ശി​വ​ൻ.

Latest News

Corehub Up