Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kadakampalli Surendran

സ്വ​ർ​ണ​പ്പാ​ളി കേ​സി​ൽ ആ​ശ​ങ്ക​യി​ൽ സി​പി​എം, പ​ത്മ​കു​മാ​റി​നെ​തിരേ​ പാ​ർ​ട്ടി ന​ട​പ​ടി​യു​ണ്ടാ​കും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി കേ​സി​ൽ മു​ൻ ദേ​വ​സ്വം മ​ന്ത്രി​യും പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ​ചെ​യ്ത​തി​ൽ പ​രി​ഭ്ര​മി​ച്ച് സി​പി​എം.

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ തി​രി​ച്ച​ടി​യി​ൽ സ്വ​ർ​ണ​പ്പാ​ളി കേ​സ് പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​യി സി​പി​എം സം​സ്ഥാ​ന സ​മി​തി​യും സി​പി​ഐ​യും വി​ല​യി​രു​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണു ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ എ​സ്ഐ​ടി ചോ​ദ്യം ചെ​യ്ത വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്. മു​ൻ ദേ​വ​സ്വം പ്ര​സി​ഡ​ന്‍റും പാ​ർ​ട്ടി പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വു​മാ​യ എ. ​പ​ത്മ​കു​മാ​റി​ന്‍റെ അ​റ​സ്റ്റും പാ​ർ​ട്ടി​യു​ടെ മു​ൻ മ​ന്ത്രി​യെ സ്വ​ർ​ണ​പ്പാ​ളി കേ​സി​ൽ ഇ​പ്പോ​ൾ ചോ​ദ്യം​ചെ​യ്ത​തും സി​പി​എ​മ്മി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

പ​ത്മ​കു​മാ​റി​നെ​തി​രേ പാ​ർ​ട്ടി ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ ജി​ല്ലാ ക​മ്മി​റ്റി​ക​ളി​ലും ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന സം​സ്ഥാ​ന സ​മി​തി​യി​ലും സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ​ന​മു​ണ്ടാ​യി.

യ​ഥാ​സ​മ​യം പ​ത്മ​കു​മാ​റി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നെ​ങ്കി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹി​ന്ദു​വോ​ട്ടു​ക​ൾ ന​ഷ്ട​മാ​കി​ല്ലാ​യി​രു​ന്നു​വെ​ന്നും ഇ​ത്ര​യും വ​ലി​യ തി​രി​ച്ച​ടി ഉ​ണ്ടാ​കി​ല്ലാ​യി​രു​ന്നു​വെ​ന്നു​മാ​ണ് സം​സ്ഥാ​ന സ​മി​തി​യു​ടെ വി​ല​യി​രു​ത്ത​ൽ. എ​ന്നാ​ൽ, കു​റ്റ​പ​ത്രം വ​ന്ന​തി​നു ശേ​ഷം കു​റ്റ​ക്കാ​ര​നെ​ങ്കി​ൽ ന​ട​പ​ടി​യെ​ടു​ത്താ​ൽ മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ഇ​തു​വ​രെ​യും സി​പി​എം നേ​തൃ​ത്വം.

പി​ന്നീ​ട് എ​സ്ഐ​ടി​യു​ടെ ചോ​ദ്യം ചെ​യ്യ​ലി​ൽ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ സം​ശ​യ​ത്തി​ൽ നി​ർ​ത്തി​ക്കൊ​ണ്ടു​ള്ള മൊ​ഴി​യാ​ണ് പ​ത്മ​കു​മാ​ർ ന​ൽ​കി​യ​തെ​ന്നാ​ണു സൂ​ച​ന. പ​ത്മ​കു​മാ​റി​നെ​തി​രേ അ​ച്ച​ട​ക്ക ​ന​ട​പ​ടി​യെ​ടു​ത്താ​ൽ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ അ​ദ്ദേ​ഹം വി​ളി​ച്ചു​പ​റ​യു​മോ എ​ന്ന പേ​ടി സി​പി​എ​മ്മി​നു​ണ്ട്. ഇ​തു​കൂ​ടി ക​ണ്ടു​കൊ​ണ്ടാ​ണു അ​ദ്ദേ​ഹ​ത്തി​നെ​തി​രേ​യു​ള്ള ന​ട​പ​ടി വൈ​കു​ന്ന​ത്.

എ​ന്നാ​ൽ, അ​ടു​ത്ത മാ​സം പ​കു​തി​യോ​ടെ തെ​ര​ഞ്ഞെ​ടു​പ്പു തോ​ൽ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു പാ​ർ​ട്ടി ഗൃ​ഹ​സ​ന്ദ​ർ​ശ​ന പ​രി​പാ​ടി ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​നു മു​ന്പാ​യി പ​ത്മ​കു​മാ​റി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണു​ള്ള​ത്. ഇ​പ്പോ​ൾ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ ചോ​ദ്യം ചെ​യ്ത​തോ​ടെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​തു കൂ​ടു​ത​ൽ സം​ശ​യ​ത്തി​നു വ​ഴി​വ​യ്ക്കു​മെ​ന്ന തോ​ന്ന​ലും പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ ഉ​ണ്ട്. ഒ​രു പ​ക്ഷേ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ അ​റ​സ്റ്റി​ലേ​ക്കും മ​റ്റും കാ​ര്യ​ങ്ങ​ൾ ക​ട​ന്നാ​ൽ അ​തു നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ സി​പി​എ​മ്മി​നു വ​ലി​യ ത​ല​വേ​ദ​ന​യാ​കും.

സ്വ​ർ​ണം​പൂ​ശി​യ​തി​ൽ ദേ​വ​സ്വം വ​കു​പ്പി​ന്‍റെ ഒ​രു ഇ​ട​പെ​ട​ലും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണു നേ​ര​ത്തേ​യും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി​യ​ത്. പാ​ർ​ട്ടി​യെ​യും അ​ദ്ദേ​ഹം ഇ​തു ബോ​ധ്യ​പ്പെ​ടു​ത്തി​യി​രു​ന്നു. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ലും ക​ട​കം​പ​ള്ളി ഇ​തേ നി​ല​പാ​ടു​ത​ന്നെ​യാ​ണു സ്വീ​ക​രി​ച്ച​ത്. ഇ​നി കോ​ട​തി​യി​ൽ​നി​ന്നു കൂ​ടു​ത​ൽ പ​രാ​മ​ർ​ശ​ങ്ങ​ൾ വ​ല്ല​തും വ​ന്നാ​ൽ അ​തു സി​പി​എ​മ്മി​നു ക​ന​ത്ത തി​രി​ച്ച​ടി​യാ​കും.

വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ർ​ണ​പ്പാ​ളി കേ​സ് ത​ന്നെ​യാ​കും സി​പി​എ​മ്മി​നും ഇ​ട​തു​മു​ന്ന​ണി​ക്കും വി​ല്ല​നാ​യി എ​ത്തു​ക. ക​ട​കം​പ​ള്ളി​യെ എ​സ്ഐ​ടി ചോ​ദ്യം ചെ​യ്ത​ത് പ്ര​തി​പ​ക്ഷം സ​ർ​ക്കാ​രി​നെ​തി​രേ ഇ​പ്പോ​ൾ​ത​ന്നെ ആ​യു​ധ​മാ​ക്കി​യി​ട്ടു​ണ്ട്. കേ​സി​ൽ എ​ത്ര​യും പെ​ട്ടെ​ന്നു കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​നാ​യി​രു​ന്നു എ​സ്ഐ​ടി​യു​ടെ നീ​ക്കം. പ​ത്മ​കു​മാ​റി​ലൊ​തു​ക്കി കു​റ്റ​പ​ത്രം ന​ൽ​കാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘം ശ്ര​മി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ​വും ആ​രോ​പി​ച്ചി​രു​ന്നു.

കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സ്വ​ർ​ണ​പ്പാ​ളി കേ​സി​ൽ അ​ന്താ​രാ​ഷ്‌​ട്ര സ്വ​ർ​ണ​ക്ക​ട​ത്തു സം​ഘ​ത്തി​ന് ബ​ന്ധ​മു​ണ്ടെ​ന്നും​കൂ​ടി പ​റ​ഞ്ഞ​തോ​ടെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ശ​ബ​രി​മ​ല​യി​ലെ​ത്തു​മെ​ന്ന സൂ​ച​ന​യു​മു​ണ്ട്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കെ സി​ബി​ഐ എ​ത്തി​യാ​ൽ മൂ​ന്നാ​മൂ​ഴം ആ​ഗ്ര​ഹി​ക്കു​ന്ന സി​പി​എ​മ്മി​നും ഇ​ട​തു​മു​ന്ന​ണി​ക്കും അ​തു വ​ലി​യ തി​രി​ച്ച​ടി​യാ​കും.

Latest News

Corehub Up