Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kadaladippara

Kasaragod

ക​ട​ലാ​ടി​പ്പാ​റ​യി​ൽ വ​രു​ന്ന​ത് എ​ബി​സി കേ​ന്ദ്രം

ക​രി​ന്ത​ളം: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ൽ ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം തു​ട​ങ്ങാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​യ ക​ട​ലാ​ടി​പ്പാ​റ​യി​ൽ അ​തി​നു പ​ക​രം തു​ട​ങ്ങാ​ൻ പോ​കു​ന്ന​ത് തെ​രു​വു​നാ​യ്ക്ക​ളു​ടെ വ​ന്ധ്യം​ക​ര​ണ​ത്തി​നാ​യു​ള്ള എ​ബി​സി കേ​ന്ദ്രം.

മു​ളി​യാ​റി​ൽ നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പു​മൂ​ലം പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്ക്കേ​ണ്ടി​വ​ന്ന എ​ബി​സി കേ​ന്ദ്രം ക​ട​ലാ​ടി​പ്പാ​റ​യി​ലേ​ക്ക് പ​റി​ച്ചു​ന​ടാ​നാ​ണ് പ​ദ്ധ​തി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​സം​ഘം ക​ഴി​ഞ്ഞ​ദി​വ​സം ക​ട​ലാ​ടി​പ്പാ​റ​യി​ലെ​ത്തി സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി.

കാ​ഴ്ച​ക​ളു​ടെ സൗ​ന്ദ​ര്യ​വും പാ​രി​സ്ഥി​തി​ക പ്രാ​ധാ​ന്യ​വും ഒ​ത്തി​ണ​ങ്ങി​യ ക​ട​ലാ​ടി​പ്പാ​റ​യി​ൽ ജൈ​വ​വൈ​വി​ധ്യ പാ​ർ​ക്കും ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​വും സ്ഥാ​പി​ക്കാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്താ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. ഇ​വി​ടു​ത്തെ കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്കാ​യി കോ​ട്ടേ​ജു​ക​ളും ന​ട​പ്പാ​ത​യും കു​ട്ടി​ക​ൾ​ക്കു​ള്ള ക​ളി​സ്ഥ​ലം, ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യം, ആം​ഫി തി​യ​റ്റ​ർ, ഭ​ക്ഷ​ണ​ശാ​ല തു​ട​ങ്ങി​യ​വ​യും ഒ​രു​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. എ​ബി​സി കേ​ന്ദ്രം സ്ഥാ​പി​ച്ച് സ​ദാ​സ​മ​യ​വും തെ​രു​വു​നാ​യ്ക്ക​ളു​ടെ ഒ​ച്ച​യും ബ​ഹ​ള​വും ദു​ർ​ഗ​ന്ധ​വും മ​ലി​നീ​ക​ര​ണ​പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​കു​ന്ന​ത് ഈ ​സ്ഥ​ല​ത്തി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ളെ​ത്ത​ന്നെ ബാ​ധി​ക്കു​മെ​ന്നാ​ണ് ആ​ശ​ങ്ക.

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ക​ട​ലാ​ടി​പ്പാ​റ​യി​ലെ റ​വ​ന്യു ഭൂ​മി ബോ​ക്സൈ​റ്റ് ഖ​ന​ന​ത്തി​നാ​യി ഗു​ജ​റാ​ത്ത് ആ​സ്ഥാ​ന​മാ​യ ആ​ശാ​പു​ര ക​മ്പ​നി​ക്ക് പാ​ട്ട​ത്തി​നു ന​ൽ​കാ​നു​ള്ള നീ​ക്കം ജ​ന​ങ്ങ​ളു​ടെ വ്യാ​പ​ക​മാ​യ എ​തി​ർ​പ്പി​നെത്തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ചി​രു​ന്നു. സ​മാ​ന​മാ​യ പ്ര​തി​ഷേ​ധ​ത്തി​നാ​ണ് ഇ​പ്പോ​ൾ വീ​ണ്ടും അ​ര​ങ്ങൊ​രു​ങ്ങു​ന്ന​ത്.

അ​പൂ​ർ​വ​യി​നം സ​സ്യ​ങ്ങ​ളും പൂ​ക്ക​ളും ചി​ത്ര​ശ​ല​ഭ​ങ്ങ​ളു​മ​ട​ക്ക​മു​ള്ള ജൈ​വ​വൈ​വി​ധ്യ​ങ്ങ​ൾ കൊ​ണ്ട് സ​മ്പ​ന്ന​മാ​ണ് ക​ട​ലാ​ടി​പ്പാ​റ. പ്ര​കൃ​തി​പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഇ​വി​ടെ​യെ​ത്താ​റു​ണ്ട്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ സൂ​ര്യാ​സ്ത​മ​യ​ത്തി​ന്‍റെ കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കാ​നും വീ​ഡി​യോ​ക​ൾ ചി​ത്രീ​ക​രി​ക്കാ​നും നി​ര​വ​ധി പേ​ർ എ​ത്തു​ന്നു​ണ്ട്. വ​ട​ക്കി​ന്‍റെ നീ​ല​ക്കു​റി​ഞ്ഞി​യാ​യി വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ക​ണ്ണെ​ത്താ ദൂ​ര​ത്തോ​ളം പ​ര​ന്നു​കി​ട​ക്കു​ന്ന കാ​ക്ക​പ്പൂ​ക്ക​ളും വി​വി​ധ​യി​നം ഓ​ർ​ക്കി​ഡു​ക​ളും ഇ​ര​പി​ടി​യ​ൻ സ​സ്യ​ങ്ങ​ളും അ​പൂ​ർ​വ ചി​ത്ര​ശ​ല​ഭ​ങ്ങ​ളു​മ​ക്കം ഇ​വി​ടെ കാ​ഴ്ച​യു​ടെ വ​സ​ന്ത​മൊ​രു​ക്കു​ന്നു. നീ​ലേ​ശ്വ​രം പു​ഴ​യു​ടെ പ്ര​ധാ​ന കൈ​വ​ഴി​ക​ൾ ഉ​ത്ഭ​വി​ക്കു​ന്ന​തും ഇ​വി​ടെ​നി​ന്നാ​ണ്.

Latest News

Corehub Up