Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kadalama Protection

ക​ട​ലാ​മ സം​ര​ക്ഷ​ണം; ബീ​ച്ചു​ക​ളി​ല്‍ മ​നു​ഷ്യ​സാ​ന്നി​ധ്യ​വും വെ​ളി​ച്ച​വും നി​യ​ന്ത്രി​ക്കും

കോ​​​ഴി​​​ക്കോ​​​ട്: എ​​​യിം​​​സ്, അ​​​തി​​​വേ​​​ഗ റെ​​​യി​​​ല്‍ അ​​​ട​​​ക്ക​​​മു​​​ള്ള വ​​​ന്‍ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ള്‍ പ്ര​​​തീ​​​ക്ഷി​​​ച്ച കേ​​​ര​​​ള​​​ത്തി​​​നു കേ​​​ന്ദ്ര ബ​​​ജ​​​റ്റി​​​ല്‍ ആ​​​മ പ​​​രി​​​ച​​​ര​​​ണ കേ​​​ന്ദ്രം ന​​​ല്‍​കി​​​യ​​​ത് വി​​​മ​​​ര്‍​ശ​​​ന​​​ങ്ങ​​​ള്‍​ക്കും പ​​​രി​​​ഹാ​​​സ​​​ങ്ങ​​​ള്‍​ക്കും ഇ​​​ട​​​യാ​​​ക്കി​​​യെ​​​ങ്കി​​​ലും ക​​​ട​​​ലാ​​​മ​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന് കൂ​​​ടു​​​ത​​​ല്‍ ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ർ. ക​​​ട​​​ലാ​​​മ​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യ​​​മു​​​ള്ള ബീ​​​ച്ചു​​​ക​​​ളി​​​ല്‍ വെ​​​ളി​​​ച്ച​​​വും മ​​​നു​​​ഷ്യ​​​സാ​​​ന്നി​​​ധ്യ​​​വും നി​​​യ​​​ന്ത്രി​​​ച്ചു​​​ള്ള സം​​​ര​​​ക്ഷ​​​ണ പ​​​ദ്ധ​​​തി​​​ക​​​ള്‍ ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​ണു സ​​​ര്‍​ക്കാ​​​ര്‍ തീ​​​രു​​​മാ​​​നം.

അ​​​തി​​​നാ​​​യി തീ​​​ര​​​ദേ​​​ശ ജി​​​ല്ല​​​ക​​​ളി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ട് സം​​​സ്ഥാ​​​ന, ജി​​​ല്ലാ​​​ത​​​ല സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി​​​ക​​​ള്‍ രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ചു. ക​​​ട​​​ലാ​​​മ​​​ക​​​ളു​​​ടെ​​​യും അ​​​വ​​​യു​​​ടെ സ്വാ​​​ഭാ​​​വി​​​ക ആ​​​വാ​​​സ വ്യ​​​വ​​​സ്ഥ​​​യു​​​ടെ​​​യും സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി നി​​​യ​​​മ​​​നി​​​ര്‍​മാ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ങ്ങ​​​ളാ​​​ണു ക​​​ട​​​ലാ​​​മ സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി​​​ക്കു​​​ള്ള​​​ത്.

ക​​​ട​​​ലാ​​​മ​​​ക​​​ള്‍ കൂ​​​ടു​​​ണ്ടാ​​​ക്കു​​​ന്ന ബീ​​​ച്ചു​​​ക​​​ളി​​​ല്‍ കൃ​​​ത്രി​​​മ വി​​​ള​​​ക്കു​​​ക​​​ള്‍ കു​​​റ​​​യ്ക്കു​​​ക, ബീ​​​ച്ചു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള മ​​​നു​​​ഷ്യ​​​രു​​​ടെ പ്ര​​​വേ​​​ശ​​​നം നി​​​യ​​​ന്ത്രി​​​ക്കു​​​ക, ക​​​ട​​​ലാ​​​മ​​​ക​​​ളെ കൊ​​​ല്ലു​​​ന്ന​​​ത് ത​​​ട​​​യു​​​ക, ക​​​ട​​​ലാ​​​മ സാ​​​ന്നി​​​ധ്യ​​​മു​​​ള്ള ബീ​​​ച്ചു​​​ക​​​ളി​​​ലും ക​​​ട​​​ല്‍​ത്തീ​​​ര​​​ങ്ങ​​​ളി​​​ലും ദി​​​വ​​​സ​​​വും പ​​​ട്രോ​​​ളിം​​​ഗ് ന​​​ട​​​ത്തു​​​ക, മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളി​​​ലും പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളി​​​ലും അ​​​വ​​​ബോ​​​ധം സൃ​​​ഷ്ടി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് സ​​​മി​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ങ്ങ​​​ൾ.

കേ​​​ര​​​ള​​​ത്തി​​​ന് ക​​​ട​​​ലാ​​​മ സം​​​ര​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​നു​​​വ​​​ദി​​​ച്ച​​​ത് പ​​​രി​​​ഹാ​​​സ​​​ങ്ങ​​​ള്‍​ക്കി​​​ട​​​യാ​​​ക്കി​​​യെ​​​ങ്കി​​​ലും ചെ​​​മ്മീ​​​ന്‍ക​​​ര്‍​ഷ​​​ക​​​രെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം പ്ര​​​ധാ​​​ന​​​മാ​​​ണ് പ്ര​​​ഖ്യാ​​​പ​​​നം. മ​​​ത്സ്യ​​​ബ​​​ന്ധ​​​ന വ​​​ല​​​ക​​​ളി​​​ല്‍ കു​​​ടു​​​ങ്ങി ക​​​ട​​​ലാ​​​മ​​​ക​​​ള്‍ ചാ​​​കു​​​ന്ന​​​ത് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഇ​​​ന്ത്യ​​​യി​​​ല്‍നി​​​ന്നു​​​ള്ള ചെ​​​മ്മീ​​​ന്‍ ഇ​​​റ​​​ക്കു​​​മ​​​തി അ​​​മേ​​​രി​​​ക്ക ത​​​ട​​​ഞ്ഞി​​​ട്ടു​​​ണ്ട്.

ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ക​​​ട​​​ലാ​​​മ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന് പ്രാ​​​ധാ​​​ന്യം ന​​​ല്‍​കു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ള്‍ ചെ​​​മ്മീ​​​ന്‍ ക​​​യ​​​റ്റു​​​മ​​​തി​​​ക്കു​​​ള്ള ഉ​​​പ​​​രോ​​​ധം നീ​​​ക്കാ​​​ന്‍ സ​​​ഹാ​​​യി​​​ച്ചേ​​​ക്കു​​​മെ​​​ന്നാ​​​ണ് ക​​​ര്‍​ഷ​​​ക​​​രു​​​ടെ പ്ര​​​തീ​​​ക്ഷ. ചെ​​​മ്മീ​​​ന്‍ ക​​​യ​​​റ്റു​​​മ​​​തി​​​ക്ക് 2019ല്‍ ​​​അ​​​മേ​​​രി​​​ക്ക ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ ഉ​​​പ​​​രോ​​​ധം കാ​​​ര​​​ണം പ്ര​​​തി​​​വ​​​ര്‍​ഷം ഇ​​​ന്ത്യ​​​യ്ക്ക് 25000 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ടം സം​​​ഭ​​​വി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണ് ക​​​ണ​​​ക്ക്. കേ​​​ര​​​ള ചെ​​​മ്മീ​​​ന്‍ വി​​​പ​​​ണി​​​യെ​​​യും ഉ​​​പ​​​രോ​​​ധം ബാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്.

Latest News

Corehub Up