വരാപ്പുഴ: കടമക്കുടി ഗ്രാമീണ കായല്‍ ടൂറിസം പദ്ധതിക്ക് 7.79 കോടിയുടെ ഭരണാനുമതി. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കടമക്കുടിയുടെ മുഖച്ഛായ മാറുമെന്നും പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും ജനങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനും മുതല്‍ക്കൂട്ടാകുമെന്നും കെ.എന്‍. ഉണ്ണികൃഷ്ണന് എംഎല്‍എ പറഞ്ഞു.
ഈ സര്‍ക്കാരിന്റെ കാലയളവില്‍ തന്നെ പദ്ധതിക്ക് രൂപം നല്‍കുമെന്നത് തെരഞ്ഞെടുപ്പ് കാലത്തെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. അത് പാലിക്കപ്പെട്ടതില്‍ അതിയായ ചാരിതാര്‍ഥ്യമുണ്ട്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ പദ്ധതി വൈകാതെ തന്നെ യാഥാര്‍ഥ്യമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.