Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kakkanad Gripped

Ernakulam

നിരന്തരം അപകടം; മ​ര​ണ​ഭീ​തി ഒ​ഴി​യാ​തെ കാക്കനാട് ഐ​എം​ജി-ഇ​ൻ​ഫോ​പാ​ർ​ക്ക് റോ​ഡ്

കാ​ക്ക​നാ​ട്: ര​ണ്ടു​ല​ക്ഷ​ത്തോ​ളം പ്ര​ഫ​ഷ​ണ​ലു​ക​ൾ ജോ​ലി ചെ​യ്യു​ന്ന ഐ​ടി ഹ​ബ്ബു​ക​ക​ളാ​യ ഇ​ൻ​ഫോ​പാ​ർ​ക്ക്, സ്മാ​ർ​ട്സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കാ​ൻ ഏ​ക ആ​ശ്ര​യ​മാ​യ കാ​ക്ക​നാ​ട് ഐ​എം​ജി- ഇ​ട​ച്ചി​റ റോ​ഡി​ൽ മ​ര​ണ​ഭീ​തി​യി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​ൻ ഇ​പ്പോ​ഴും ആ​വു​ന്നി​ല്ലെ​ന്ന് ടെ​ക്കി​ക​ളും നാ​ട്ടു​കാ​രും.

ഐ​ടി മേ​ഖ​ല​യി​ൽ ശ്ര​ദ്ധ നേ​ടി​യ​തോ​ടെ വി​വി​ധ ലോ​ക​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​മ്പ​ൻ ക​മ്പ​നി​ക​ളാ​ണ് ഇ​ൻ​ഫോ​പാ​ർ​ക്ക്, സ്മാ​ർ​ട്സി​റ്റി മേ​ഖ​ല​ക​ളി​ലേ​ക്കും ത​ങ്ങ​ളു​ടെ ഐ​ടി ബി​സി​ന​സ് വ്യാ​പി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ച്ച് ഗ​താ​ഗ​ത​സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം വി​പ്രോ, ഐ​ബി​എം, ലി​റ്റ്മ​സ്, ലു​ലു ഐ​ടി പാ​ർ​ക്കു​ക​ൾ നി​ര​ന്ത​രം മു​ന്നോ​ട്ടു വ​ച്ചെ​ങ്കി​ലും തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യോ സ​ർ​ക്കാ​ർ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പോ ഇ​ക്കാ​ര്യ​ത്തി​ൽ ശ്ര​ദ്ധ ചെ​ലു​ത്തി​യി​ല്ല. ഗ്രാ​മ പ​ഞ്ചാ​യ​ത്താ​യി​രു​ന്ന കാ​ല​ത്ത് കാ​ള​വ​ണ്ടി​ക​ൾ​ക്കും മ​റ്റു ച​ര​ക്കു​വ​ണ്ടി​ക​ൾ​ക്കും ക​ട​ന്നു വ​രാ​നാ​യി നി​ർ​മി​ച്ച അ​ന്ന​ത്തെ റോ​ഡാ​ണ് പി​ൽ​ക്കാ​ല​ത്ത് ടാ​ർ ചെ​യ്ത് ഇ​ന്ന​ത്തെ കാ​ക്ക​നാ​ട് ഇ​ട​ച്ചി​റ ഇ​ൻ​ഫോ​പാ​ർ​ക്ക് റോ​ഡാ​യി മാ​റി​യ​ത്.

ഇ​ട​ച്ചി​റ​യോ​ട് ചേ​ർ​ന്ന് ഏ​റ്റെ​ടു​ത്ത ഏ​ക്ക​റു ക​ണ​ക്കി​ന് ഭൂ​മി​യി​ൽ പി​ന്നീ​ട് ഐ​ടി ക​മ്പ​നി​ക​ൾ സ്ഥാ​പി​ക്കാ​നാ​യി കി​ൻ​ഫ്ര​യി​ൽ നി​ന്നും​സ്ഥ​ലം ഏ​റ്റെ​ടു​ത്ത് നി​ർ​മാ​ണം തു​ട​ങ്ങി​യ​ഘ​ട്ട​ത്തി​ലും റോ​ഡ് വി​ക​സ​ന​ത്തി​ന് വേ​ണ്ടി​യു​ള്ള ഒ​രു പ​ദ്ധ​തി​യും ന​ഗ​ര​സ​ഭ​യോ സ​ർ​ക്കാ​രോ അ​ക്കാ​ല​ത്ത് ഏ​റ്റെ​ടു​ത്തി​ല്ല.

കേ​ര​ള​ത്തി​ലെ ഐ​ടി ഹ​ബ്ബു​ക​ളി​ൽ ഇ​ൻ​ഫോ​പാ​ർ​ക്കും, സ്‌​മാ​ർ​ട്ട് സി​റ്റി​യും ഈ ​മേ​ഖ​ല​യി​ൽ വ​ൻ കു​തി​പ്പു​ക​ൾ ന​ട​ത്തി​യി​ട്ടും റോ​ഡ്ഗ​താ​ഗ​തം തെ​ല്ലും മെ​ച്ച​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന​തു ത​ന്നെ​യാ​ണ് യാ​ഥാ​ർ​ഥ്യം. ത​ല​ങ്ങും വി​ല​ങ്ങും ഞെ​ങ്ങി ഞെ​രു​ങ്ങി​യാ​ണ് ഇ​തു​വ​ഴി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്.

രാ​വി​ലെ ഏ​ഴ് മു​ത​ൽ 11 വ​രെ സൂ​ചി കു​ത്താ​ൻ ഇ​ട​മി​ല്ലാ​ത്ത​ത്ര വാ​ഹ​ന​പ്പെ​രു​പ്പ​മാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.കൊ​ച്ചി കോ​ർ​പ​റേ​ഷ​ന്‍റെ മാ​ലി​ന്യ ലോ​റി​ക​ൾ, പെ​ട്രോ​ളി​യം ടാ​ങ്ക​റു​ക​ൾ, കൂ​റ്റ​ൻ​കു​ടി​വെ​ള്ള വ​ണ്ടി​ക​ൾ സ്വ​കാ​ര്യ, കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ തു​ട​ങ്ങി​യ​വ​യും നൂ​റ് ക​ണ​ക്കി​ന് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും കൂ​ടി​യാ​വു​മ്പോ​ൾ കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ​ക്കു​പോ​ലും സു​ര​ക്ഷി​ത​മാ​യി സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

പ​തി​റ്റാ​ണ്ടു​ക​ളാ​യി സ​ർ​ക്കാ​ർ പു​റ​മ്പോ​ക്കു​ക​ൾ കൈ​യേ​റി മ​തി​ലു​ക​ൾ, ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ നി​ർ​മി​ച്ച​വ​ർ അ​വ​ർ​കൈ​യേ​റി​യ റ​വ​ന്യൂ പു​റ​ന്പോ​ക്ക് വി​ട്ടു​കൊ​ടു​ക്കാ​ത്ത​തും, രാ​ഷ്ട്രീയ സ​മ്മ​ർ​ദ്ദ​ത്തി​ന്‍റെ മ​റ​വി​ൽ സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ വി​ട്ടു​വീ​ഴ്ചാ മ​നോ​ഭാ​വം കാ​ണി​ക്കു​ന്ന​തും കാ​ക്ക​നാ​ട് ഇ​ഫോ​പാ​ർ​ക്ക് റോ​ഡ് വി​ക​സ​ന​ത്തി​ന് ത​ട​സ​മാ​വു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്.

Latest News

Corehub Up