തൊടുപുഴ: മുതിര്‍ന്ന അഭിഭാഷകനും നിയമജ്ഞനുമായ അഡ്വ. കെ.ടി. തോമസ് കക്കുഴിക്ക് ഡെസിഗ്നേറ്റഡ് സീനിയര്‍ പദവി നല്കാന് ചീഫ് ജസ്റ്റീസ് സൗമന്‍ സെന്നിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹൈക്കോടതി ഫുള്‍ കോര്‍ട്ട് തീരുമാനിച്ചു.
ഹൈക്കോടതി അംഗീകരിച്ച ലിസ്റ്റില്‍ നിന്നും ജില്ലാ ജുഡീഷ്യറിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരില്‍ സീനിയര്‍ പദവി ലഭിച്ച ഏക വ്യക്തിയാണ് ഇദ്ദേഹം. നേരത്തേ സുപ്രീംകോടതിയിലും ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകര്‍ക്ക് മാത്രമായിരുന്നു ഈ പദവി നല്‍കിയിരുന്നത്.
1962-ല്‍ അഡ്വ. ദേവസ്യ കാപ്പനു കീഴില്‍ തൊടുപുഴയില്‍ പ്രാക്ടീസ് ആരംഭിച്ച കെ.ടി.തോമസിന് 64 വര്‍ഷത്തെ സേവനപാരമ്പര്യമുണ്ട്. ഇപ്പോഴും കോടതികളില്‍ കേസുകള്‍ കൈകാര്യം ചെയ്തുവരുന്നു. സിവില്‍, ക്രിമിനല്‍ കേസുകളില്‍ മികവ് തെളിയിച്ച അഭിഭാഷകനാണ്. തൊടുപുഴ ബാര്‍ അസോസിയേഷന് പ്രസിഡന്റായിരണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വാഴക്കുളം വിശ്വജ്യോതി എന്‍ജിനിയറിംഗ് കോളജ് സ്ഥാപക ഡയറക്്ടറായ ഇദ്ദേഹം കോതമംഗലം രൂപതയുടെ ധനകാര്യ മാനേജിംഗ് കമ്മിറ്റിയംഗമായും രൂപതയുടെ നിയമോപദേശകനായും പ്രവര്‍ത്തിച്ചുവരുന്നു. മകന് അഡ്വ.ടോം തോമസ് ഹൈക്കോടതി അഭിഭാഷകനാണ്.