Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KaladySanskritUniversity

കാലടി സംസ്കൃത സർവകലാശാലയിലെ പ്രതിഷേധം: നാല് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലെ പ്രതിഷേധത്തിൽ നാല് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. വിസി സിസ തോമസ് നൽകിയ പരാതിക്ക് പിന്നാലെയാണ് നടപടി.

മെവിൻ, യദുകൃഷ്ണൽ, ബേസിൽ, വിജീഷ് എന്നിവരാണ് അറസ്റ്റിലായത്. കൈയേറ്റം ചെയ്തുവെന്ന് സിസാ തോമസിന്‍റെ പരാതിയിലും പോലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തി എന്ന കേസിലുമാണ് നടപടി. രണ്ട് കേസുകളിലുമായാണ് നാല് വിദ്യാർഥികളെ അറസ്റ്റു ചെയ്തത്.

കാലടി സംസ്കൃത സർവകലാശാലയിലെ ഒരു സംഘം വിദ്യാർഥികൾ ദേഹോപദ്രവം ഏൽപ്പിച്ചുവെന്നും കൈയേറ്റം ചെയ്തുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും ആരോപിച്ച് സിസ തോമസ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയിരുന്നു.

Latest News

Corehub Up