Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KaladyVC

കാലടി വിസിക്കെതിരായ കൈയേറ്റം; ശക്തമായി അപലപിച്ച് ​ഗവർണർ‌

തിരുവനന്തപുരം: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസിനെതിരെയുണ്ടായ കൈയേറ്റത്തിലും ശവമഞ്ചമൊരുക്കിയുള്ള പ്രതിഷേധത്തിലും ഗവർണർ രാജേന്ദ്ര ആർലേക്കർ കടുത്ത ആശങ്ക രേഖപ്പെടുത്തി.

രാജ്ഭവനിൽ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഗവർണർ ഇക്കാര്യം ഉന്നയിച്ചതും സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ടതും. സർവകലാശാലാ തലത്തിൽ ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കുന്നത് ഗൗരവകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തെ അതിശക്തമായ ഭാഷയിൽ അപലപിച്ചുകൊണ്ട് സംസ്ഥാനത്തെ വിസിമാരുടെ കൂട്ടായ്മയും രംഗത്തെത്തി. പ്രതികളുടെ ദൃശ്യങ്ങൾ വ്യക്തമായി ലഭിച്ചിട്ടും ഇതുവരെ കേസെടുക്കാൻ തയാറാകാത്തത് പ്രതിഷേധാർഹമാണെന്ന് വിസിമാർ കുറ്റപ്പെടുത്തി.

Latest News

Corehub Up