Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kalathiparambil

ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സുവിശേഷവത്കരണ കാര്യാലയം അംഗം

കൊ​​​ച്ചി: വ​​​രാ​​​പ്പു​​​ഴ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​മ്പി​​​ലി​​​നെ വ​​​ത്തി​​​ക്കാ​​​നി​​​ലെ സു​​​വി​​​ശേ​​​ഷ​​​വ​​​ത്ക​​​ര​​​ണ കാ​​​ര്യാ​​​ല​​​യം അം​​​ഗ​​​മാ​​​യി വീ​​​ണ്ടും നി​​​യ​​​മി​​​ച്ചു. അ​​​ഞ്ചു​​​ വ​​​ർ​​​ഷ​​​ത്തെ കാ​​​ലാ​​​വ​​​ധി​​​യി​​​ലേ​​​ക്കാ​​​ണ് പു​​​തി​​​യ നി​​​യ​​​മ​​​നം.

2020 ന​​​വം​​​ബ​​​റി​​​ലാ​​​ണ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​മ്പി​​​ലി​​​നെ സു​​​വി​​​ശേ​​​ഷ​​​വ​​​ത്ക​​​ര​​​ണ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യി നി​​​യ​​​മി​​​ച്ച​​​ത്.സു​​​വി​​​ശേ​​​ഷ​​​വ​​​ത്ക​​​ര​​​ണം, സ​​​ഭ​​​യു​​​ടെ ന​​​യ​​​ത​​​ന്ത്രം, കാ​​​ന​​​ൻ നി​​​യ​​​മം എ​​​ന്നി​​​വ​​​യി​​​ലു​​​ള്ള ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പി​​​ന്‍റെ പ​​​രി​​​ജ്ഞാ​​​നം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് പു​​​തി​​​യ നി​​​യ​​​മ​​​നം.

വ​​​ത്തി​​​ക്കാ​​​നി​​​ലെ സെ​​​ന്‍റ് പോ​​​ൾ​​​സ് പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ന്‍റെ വൈ​​​സ് റെ​​​ക്ട​​​റും പി​​​ന്നീ​​​ട് കോ​​​ഴി​​​ക്കോ​​​ട് രൂ​​​പ​​​ത​​​യു​​​ടെ ര​​​ണ്ടാ​​​മ​​​ത്തെ ത​​​ദ്ദേ​​​ശീ​​​യ മെ​​​ത്രാ​​​നും തു​​​ട​​​ർ​​​ന്ന് വ​​​ത്തി​​​ക്കാ​​​നി​​​ലെ പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്കും കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ​​​ക്കു​​​മാ​​​യി​​​ട്ടു​​​ള്ള കാ​​​ര്യാ​​​ല​​​യം സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.

Latest News

Corehub Up