Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kalichira Unnathi

Wayanad

മ​ഴ പെ​യ്താ​ൽ ചെ​ളി​ക്കു​ള​മാ​കു​ന്ന കാ​ളി​ച്ചി​റ ഉ​ന്ന​തി റോ​ഡ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഒ​രു മ​ഴ പെ​യ്താ​ൽ പോ​ലും വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം ചെ​ളി​ക്കു​ള​മാ​യി മാ​റു​ക​യാ​ണ് നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ മു​ത്ത​ങ്ങ-​കാ​ളി​ച്ചി​റ-​ഉ​ന്ന​തി വ​ന​ഗ്രാ​മ​ങ്ങ​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ൾ.

നൂ​റു​ക​ണ​ക്കി​ന് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​ൻ മ​റ്റൊ​രു യാ​ത്രാ​മാ​ർ​ഗ​വും ഇ​ല്ലാ​ത്ത​തി​നാ​ൽ മ​ഴ​ക്കാ​ല​ത്ത് ജ​ന​ജീ​വി​തം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്. കാ​ളി​ച്ചി​റ, ഉ​ന്ന​തി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന​മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ തൊ​ഴി​ൽ, വി​ദ്യാ​ഭ്യാ​സം, ചി​കി​ത്സ തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ദി​വ​സ​വും ഈ ​കാ​ന​ന​പാ​ത​യെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.

മ​ഴ പെ​യ്യു​ന്ന​തോ​ടെ റോ​ഡി​ൽ വ​ലി​യ തോ​തി​ൽ ചെ​ളി​യും വെ​ള്ള​ക്കെ​ട്ടും രൂ​പ​പ്പെ​ടു​ന്ന​തി​നാ​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​ല വാ​ഹ​ന​ങ്ങ​ൾ​ക്കും ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. നാ​ല് വ​ശ​വും വ​ന​ത്താ​ൽ ചു​റ്റ​പ്പെ​ട്ട കാ​ളി​ച്ചി​റ ഗ്രാ​മ​ത്തി​ൽ നി​ന്ന് പു​റ​ത്തെ​ത്താ​ൻ വ​ന​പാ​ത മാ​ത്ര​മാ​ണ് ആ​ശ്ര​യം.

രാ​ത്രി​യി​ലും പു​ല​ർ​ച്ചെ​യു​മു​ള്ള യാ​ത്ര​ക​ളി​ൽ വ​ന്യ​ജീ​വി ശ​ല്യ​വും ഭീ​തി​യു​യ​ർ​ത്തു​ന്നു​ണ്ട്. മ​ഴ​ക്കാ​ല​ത്ത് റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ കൂ​ടി ചേ​രു​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ദു​രി​തം ഇ​ര​ട്ടി​യാ​കു​ക​യാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി റോ​ഡ് ന​വീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക് നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും പ​രി​ഹാ​രം ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം കാ​ര​ണം വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ, തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​പ്പ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. കാ​ളി​ച്ചി​റ ഉ​ന്ന​തി​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യ സ​ഞ്ചാ​ര സൗ​ക​ര്യം ഒ​രു​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up