Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kalidas

അ​പ്പ എ​ന്താ കു​മ്പി​ടി​യോ; ജ​യ​റാ​മി​നെ അ​ന്വേ​ഷണ​സം​ഘം ചോ​ദ്യം ചെ​യ്തെ​ന്ന വാ​ർ​ത്ത നി​ഷേ​ധി​ച്ച് കാ​ളി​ദാ​സ്  

ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ൻ ജ​യ​റാ​മി​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തെ​ന്ന വാ​ർ​ത്ത​യി​ൽ പ്ര​തി​ക​രി​ച്ച് മ​ക​ൻ കാ​ളി​ദാ​സ് ജ​യ​റാം. വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ക്കു​ന്നു​വെ​ന്ന് കാ​ളി​ദാ​സ് പ​റ​ഞ്ഞു.

ഇ​രു​വ​രും ഒ​ന്നി​ച്ചെ​ത്തു​ന്ന ‘ആ​ശ​ക​ൾ ആ​യി​രം’ ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ലോ​ഞ്ചി​നി​ടെ​യാ​ണ് കാ​ളി​ദാ​സ് ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തി​യ​ത്. 

‘ഇ​ന്ന​ത്തെ വാ​ർ​ത്ത ക​ണ്ട​പ്പോ​ൾ ഞാ​ൻ ക​രു​തി അ​പ്പ എ​ന്തോ കു​മ്പി​ടി​യാ​ണെ​ന്ന്. ഒ​രേ സ​മ​യ​ത്ത് ര​ണ്ട് സ്ഥ​ല​ത്ത് എ​ങ്ങ​നെ പ്ര​ത്യ​ക്ഷ​പ്പെ​ടു​മെ​ന്ന് വി​ചാ​രി​ച്ചു.’ കാ​ളി​ദാ​സ് പ​റ​ഞ്ഞു.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ജ​യ​റാ​മി​ൽ​നി​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം മൊ​ഴി​യെ​ടു​ത്തു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. 

ഒ​രു വ​ട​ക്ക​ൻ സെ​ൽ​ഫി​യി​ലൂ​ടെ പ്രേ​ക്ഷ​ക​ർ​ക്ക് പ​രി​ചി​ത​നാ​യ ജി.​പ്ര​ജി​ത്താ​ണ് ആ​ശ​ക​ൾ ആ​യി​രം എ​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ ക്രി​യേ​റ്റി​വ് ഡ​യ​റ​ക്‌​ട​ർ. അ​ര​വി​ന്ദ് രാ​ജേ​ന്ദ്ര​നും ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്രം ഫെ​ബ്രു​വ​രി ആ​റി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

ജ​യ​റാ​മി​നും കാ​ളി​ദാ​സി​നു​മൊ​പ്പം ആ​ശാ ശ​ര​ത്, ഷ​റ​ഫു​ദ്ദീ​ൻ, ഇ​ഷാ​നി കൃ​ഷ്ണ, ആ​ന​ന്ദ് മ​ന്മ​ഥ​ൻ, അ​ഖി​ൽ എ​ൻആ​ർഡി, ​ര​മേ​ശ് പി​ഷാ​ര​ടി, ദി​ലീ​പ് മേ​നോ​ൻ, സി​ൻ​സ് ഷാ​ൻ, രാ​ജേ​ഷ് അ​ഴി​ക്കോ​ട്, വൈ​ശാ​ഖ് വി​ജ​യ​ൻ, അ​ഭി​ന​ന്ദ് അ​ക്കോ​ട്, മു​കു​ന്ദ​ൻ, ആ​ന​ന്ദ് പ​ദ്മ​നാ​ഭ​ൻ, ര​ഞ്ജി​ത് ബാ​ല​ച​ന്ദ്ര​ൻ, സു​ധീ​ർ പ​ര​വൂ​ർ, നി​ഹാ​രി​ക, ഭാ​ഗ്യ, കു​ഞ്ച​ൻ, ഷാ​ജു ശ്രീ​ധ​ർ, റാ​ഫി, സു​രേ​ഷ് കു​മാ​ർ മ​റ്റു യു​വ​പ്ര​തി​ഭ​ക​ളും ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

Latest News

Corehub Up