Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kalkaji

ആ​സ്ഥ കു​ഞ്ച് പാ​ർ​ക്കി​ലെ കൂ​ട്ട​ബ​ലാ​ത്സം​ഗം; ഡ​ൽ​ഹി​യി​ലെ പാ​ർ​ക്കു​ക​ളി​ൽ വൈ​കു​ന്ന​രേ​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം

ന്യൂ​ഡ​ൽ​ഹി: തെ​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ക​ൽ​ക്കാ​ജി മ​ന്ദി​റി​ന് സ​മീ​പ​മു​ള്ള ആ​സ്ഥ കു​ഞ്ച് പാ​ർ​ക്കി​ൽ 17 വ​യ​സു​കാ​രി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ, ന​ഗ​ര​ത്തി​ലെ പൊ​തു പാ​ർ​ക്കു​ക​ളി​ൽ സു​ര​ക്ഷാ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച് ഡ​ൽ​ഹി ഡെ​വ​ല​പ്‌​മെ​ന്‍റ് അ​തോ​റി​റ്റി. സൂ​ര്യാ​സ്ത​മ​യ​ത്തി​ന് ശേ​ഷം പ്ര​ത്യേ​ക ഗേ​റ്റു​ക​ളി​ലൂ​ടെ​യു​ള്ള പ്ര​വേ​ശ​നം പ​രി​മി​ത​പ്പെ​ടു​ത്താ​നും കൂ​ടു​ത​ൽ സി​സി​ടി​വി ക്യാ​മ​റ​ക​ളും വി​ള​ക്കു​ക​ളും സ്ഥാ​പി​ക്കാ​നും രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കാ​നും ഡി​ഡി​എ ഉ​ത്ത​ര​വി​ട്ടു.  

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് കൂ​ട്ടു​കാ​ര​നൊ​പ്പം പാ​ർ​ക്കി​ലെ​ത്തി​യ പെ​ൺ​കു​ട്ടി​യെ പൊ​ലി​സു​കാ​രെ​ന്ന വ്യാ​ജേ​ന​യെ​ത്തി​യ മൂ​ന്നം​ഗ സം​ഘം ത​ട​ഞ്ഞു​വെ​ച്ച് പീ​ഡി​പ്പി​ച്ച​ത്. കേ​സി​ൽ പ്ര​തി​ക​ളാ​യ മൂ​ന്ന് പേ​രെ​യും പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​ന്നി​ല​ധി​കം ക​വാ​ട​ങ്ങ​ളു​ള്ള പാ​ർ​ക്കു​ക​ളി​ൽ വൈ​കു​ന്നേ​ര​ത്തി​ന് ശേ​ഷം തെ​ര​ഞ്ഞെ​ടു​ത്ത പ്ര​ധാ​ന ഗേ​റ്റു​ക​ളി​ലൂ​ടെ മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു. 

പാ​ർ​ക്കു​ക​ളി​ലെ ഇ​രു​ണ്ട ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി അ​ടി​യ​ന്ത​ര​മാ​യി ലൈ​റ്റു​ക​ളും ഫ്ല​ഡ്‌​ലൈ​റ്റു​ക​ളും സ്ഥാ​പി​ക്കും. പ്ര​ധാ​ന ക​വാ​ട​ങ്ങ​ളി​ലും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ഇ​ട​ങ്ങ​ളി​ലും കൂ​ടു​ത​ൽ സി​സി​ടി​വി ക്യാ​മ​റ​ക​ൾ ഘ​ടി​പ്പി​ക്കും. ഡ​ൽ​ഹി പൊ​ലി​സു​മാ​യി സ​ഹ​ക​രി​ച്ച് ബൈ​ക്ക് പ​ട്രോ​ളിം​ഗും സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കും. 

ഏ​ഴ് ദി​വ​സ​ത്തി​ന​കം എ​ല്ലാ ഡി​ഡി​എ പാ​ർ​ക്കു​ക​ളി​ലും അ​ടി​യ​ന്ത​ര ബ​ന്ധ​പ്പെ​ട​ൽ ന​മ്പ​റു​ക​ളും സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ളും അ​ട​ങ്ങി​യ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കും. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഡ​ൽ​ഹി ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ ത​ര​ൻ​ജി​ത് സിം​ഗ് സ​ന്ധു​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ഗ​ര​ത്തി​ലെ മു​ഴു​വ​ൻ പാ​ർ​ക്കു​ക​ളി​ലും സ​മ​ഗ്ര​മാ​യ സു​ര​ക്ഷാ ഓ​ഡി​റ്റിം​ഗി​നും ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.   

Latest News

Corehub Up