Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kalkund Road

Malappuram

ക​ൽ​ക്കു​ണ്ട് റോ​ഡ് ത​ക​ർ​ച്ച: മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി

ക​രു​വാ​ര​കു​ണ്ട്: കി​ഴ​ക്കേ​ത്ത​ല-​ക​ൽ​ക്കു​ണ്ട് റോ​ഡി​ന്‍റെ ത​ക​ർ​ച്ച പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​രു​വാ​ര​കു​ണ്ടി​ലെ സം​യു​ക്ത ഓ​ട്ടോ ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റ​വ​ന്യു മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​റി​ന് നി​വേ​ദ​നം ന​ൽ​കി.

റോ​ഡ് ത​ക​ർ​ച്ച മൂ​ലം ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ടു​ന്ന സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യും രോ​ഗി​ക​ൾ, വ​യോ​ധി​ക​ർ, സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ അ​നു​ഭ​വി​ക്കു​ന്ന യാ​ത്രാ​ദു​രി​ത​വും ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.
ക​ൽ​ക്കു​ണ്ട് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും റോ​ഡ് നി​ർ​മാ​ണം തു​ട​ങ്ങു​ന്ന​തു​വ​രെ ഗ​താ​ഗ​ത ത​ട​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്തു​മാ​യി ചേ​ർ​ന്ന് താ​ൽ​ക്കാ​ലി​ക ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്കാ​മെ​ന്നും മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യ​താ​യി ഓ​ട്ടോ ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Latest News

Corehub Up