Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kallakurichi MLA

ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച സം​ഭ​വം; ക​ള്ള​ക്കു​റി​ച്ചി എം​എ​ല്‍​എ​യെ താ​ക്കീ​ത് ചെ​യ്ത് ടി​വി​കെ

ചെ​ന്നൈ: ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച സം​ഭ​വ​ത്തി​ൽ ക​ള്ള​ക്കു​റി​ച്ചി എം​എ​ൽ​എ അ​രു​ള്‍ വി​ഗ്നേ​ഷി​നെ താ​ക്കീ​ത് ചെ​യ്ത് ടി​വി​കെ. മ​ന്ത്രി എ​ന്‍. ആ​ന​ന്ദി​നെ ക​ള​ക്ട​റു​ടെ കു​ടും​ബം പ​രാ​തി അ​റി​യി​ച്ചി​രു​ന്നു. മ​ദ്യ​പി​ച്ച് രാ​ത്രി​യി​ല്‍ ക​ല​ക്ട​റു​ടെ വീ​ട്ടി​ല്‍ എ​ത്തി​യെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

ടി​വി​കെ അ​ച്ച​ട​ക്ക സ​മി​തി വി​ഷ​യം പ​രി​ശോ​ധി​ക്കും. അ​തേ​സ​മ​യം, ടി​വി​കെ എം​എ​ല്‍​എ ആ​രോ​പ​ണം നി​ഷേ​ധി​ച്ചു. വ​നി​ത ക​ള​ക്ട​ര്‍​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ചി​ട്ടി​ല്ലെ​ന്ന് അ​രു​ള്‍ വി​ഗ്നേ​ഷ് വ്യ​ക്ത​മാ​ക്കി. വ​സ്തു​ത​യി​ല്ലാ​ത്ത അ​പ​വാ​ദ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ‌‌

ജി​ല്ല​യി​ലെ ബ​സ് സ്റ്റാ​ന്‍​ഡ് നി​ര്‍​മാ​ണ​ത്തി​ലെ അ​ഴി​മ​തി ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​ന് പ​ക​വീ​ട്ടു​ക​യാ​ണെ​ന്നും വി​ഗ്നേ​ഷ് പ​റ​യു​ന്നു. അ​പ​വാ​ദ​പ്ര​ചാ​ര​ണ​ത്തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​രു​ള്‍ വി​ഗ്നേ​ഷ് വ്യ​ക്ത​മാ​ക്കി.

ടി​വി​കെ സ​ര്‍​ക്കാ​രി​ന് കീ​ഴി​ല്‍ ക്ര​മ​സ​മാ​ധാ​നം ത​ക​ര്‍​ന്നി​രി​ക്കു​ക​യാ​ണെ​ന്നും കൊ​ല​പാ​ത​ക​ങ്ങ​ളും മോ​ഷ​ണ​ങ്ങ​ളു​മ​ട​ക്കം വ​ര്‍​ധി​ക്കു​ക​യാ​ണെ​ന്നും വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ക്ക​വേ ഡി​എം​കെ എം​പി ക​നി​മൊ​ഴി പ​റ​ഞ്ഞു. ഈ ​ഭ​ര​ണ​കൂ​ട​ത്തി​ന് കീ​ഴി​ല്‍ ഒ​രു ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പോ​ലും സു​ര​ക്ഷി​ത​ത്വം ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും ക​നി​മൊ​ഴി വി​മ​ര്‍​ശി​ച്ചു. വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണ​വും ക​നി​മൊ​ഴി തേ​ടി.

 

Latest News

Corehub Up