Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KallanVijayan

ക​ള്ള​ൻ വി​ജ​യ​ന്‍റെ ക​ഥ ; ദേ​ശാ​ഭി​മാ​നി 'മു​ക്കി​യ' ലേ​ഖ​നം ടി.​സി.​രാ​ജേ​ഷ് പു​റ​ത്തു​വി​ട്ടു

തി​രു​വ​ന​ന്ത​പു​രം: ദേ​ശാ​ഭി​മാ​നി വാ​രാ​ന്ത്യ​പ​തി​പ്പി​ലെ ലേ​ഖ​ന ത​ല​ക്കെ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദ​ങ്ങ​ൾ ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ പ്ര​സി​ദ്ധീ​ക​രി​ക്കാ​തെ മാ​റ്റി​വെ​ച്ച ഫീ​ച്ച​ർ ഫേ​സ്ബു​ക്കി​ലൂ​ടെ പു​റ​ത്തു​വി​ട്ട് ലേ​ഖ​ക​ൻ ടി.​സി. രാ​ജേ​ഷ്. ത​ല​ക്കെ​ട്ടി​ൽ സം​ഭ​വി​ച്ച ജാ​ഗ്ര​ത​ക്കു​റ​വി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ഫീ​ച്ച​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം പു​ല്ലാം​പാ​റ​യി​ലെ നാ​ട​ക​ഗ്രാ​മ​ത്തെ​ക്കു​റി​ച്ചും അ​വി​ടു​ത്തെ പ്ര​ശ​സ്ത നാ​ട​ക ക​ലാ​കാ​ര​നാ​യ വി​ജ​യ​നെ​ക്കു​റി​ച്ചു​മു​ള്ള​താ​യി​രു​ന്നു ടി.​സി. രാ​ജേ​ഷ് ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട്. മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​ല​ധി​കം നീ​ണ്ട വി​ജ​യ​ന്‍റെ നാ​ട​ക ജീ​വി​ത​വും അ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച വ​ഴി​ക​ളു​മാ​യി​രു​ന്നു ഫീ​ച്ച​റി​ന്‍റെ ഉ​ള്ള​ട​ക്കം.

നാ​ട​ക​വേ​ദി​യി​ലെ ക​ള്ള​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ വി​ജ​യ​ന് ക​ള്ള​ൻ വി​ജ​യ​ൻ, ധ​ന്യ നാ​ട​ക​ഗ്രാ​മം, മു​ത്തി​പ്പാ​റ പി​ഒ എ​ന്ന മേ​ൽ​വി​ലാ​സ​ത്തി​ൽ അ​യ​ക്കു​ന്ന ക​ത്തു​ക​ൾ പോ​ലും കൃ​ത്യ​മാ​യി ല​ഭി​ക്കാ​റു​ണ്ട്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ലേ​ഖ​ന​ത്തി​ന് ഇ​ത്ത​ര​മൊ​രു ത​ല​ക്കെ​ട്ട് ന​ൽ​കി​യ​തെ​ന്ന് രാ​ജേ​ഷ് വ്യ​ക്ത​മാ​ക്കു​ന്നു.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പു​റ​ത്തി​റ​ങ്ങേ​ണ്ടി​യി​രു​ന്ന വാ​രാ​ന്ത്യ​പ​തി​പ്പ് പി​ൻ​വ​ലി​ച്ച​ത് വി​വാ​ദ​മാ​യി​രു​ന്നു. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല എ​ന്നാ​യി​രു​ന്നു പ​ത്ര​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ അ​നു​സ്മ​ര​ണ ലേ​ഖ​ന​ത്തോ​ടൊ​പ്പ​മാ​യി​രു​ന്നു ഈ ​ഫീ​ച്ച​റും അ​ച്ച​ടി​ച്ചി​രു​ന്ന​ത്.

വി.​എ​സ് അ​നു​സ്മ​ര​ണ​ത്തി​ന് തൊ​ട്ട​ടു​ത്ത് ക​ള്ള​ൻ വി​ജ​യ​ൻ എ​ന്ന ത​ല​ക്കെ​ട്ട് വ​ന്ന​തി​ലെ വൈ​രു​ധ്യ​മാ​ണ് അ​ച്ച​ടി​ച്ച പ​തി​പ്പ് മു​ഴു​വ​ൻ ത​ട​ഞ്ഞു​വെ​ക്കാ​ൻ കാ​ര​ണ​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Latest News

Corehub Up