Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kallody

Wayanad

ക​ല്ലോ​ടി സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ൾ വാ​ർ​ഷി​ക​വും വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് യാ​ത്ര​യ​യ​പ്പും ന​ട​ത്തി

ക​ല്ലോ​ടി: മാ​ന​ന്ത​വാ​ടി രൂ​പ​ത കോ​ർ​പ​റേ​റ്റ് വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ളി​ൽ വാ​ർ​ഷി​കാ​ഘോ​ഷ​വും സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ക്കു​ന്ന​വ​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പും പ്ര​ദീ​പ്തം 2k26 എ​ന്ന പേ​രി​ൽ ന​ട​ന്നു.

മാ​ന​ന്ത​വാ​ടി രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാർ ​അ​ല​ക്സ് താ​രാ​മം​ഗ​ലം ഉ​ദ്ഘാ​ട​ന​വും മെ​മ​ന്‍റോ കൈ​മാ​റ​ലും നി​ർ​വ​ഹി​ച്ചു. കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സി​ജോ ഇ​ളം​കു​ന്ന​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​സ​ജി കോ​ട്ടാ​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എം. ​സു​നി​ൽ​കു​മാ​ർ വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് മം​ഗ​ള​പ​ത്രം ന​ൽ​കി.

വി​വി​ധ എ​ൻ​ഡോ​വ്മെ​ന്‍റു​ക​ളു​ടെ​യും സ്പ്ലാ​ഷ് ക്വി​സി​ന്‍റെ​യും കാ​ഷ് അ​വാ​ർ​ഡ് വി​ത​ര​ണം എ​ട​വ​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ച്ചു. എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ്, ഗി​ഫ്റ്റ​ഡ്, ദേ​ശീ​യ, സം​സ്ഥാ​ന, ജി​ല്ലാ ത​ല​ങ്ങ​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​കെ. സു​രേ​ഷ് കു​മാ​ർ ആ​ദ​രി​ച്ചു. സ്കൂ​ളി​ന്‍റെ വാ​ർ​ഷി​ക പ​തി​പ്പാ​യ പൊ​ന്നോ​ല​യു​ടെ ഒ​ന്പ​താം പ​തി​പ്പി​ന്‍റെ പ്ര​കാ​ശ​നം എ​ട​വ​ക പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ലീ​ലാ ബാ​ല​ൻ നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​നീ​ഷ് തോ​മ​സ് പി​ടി​എ സ​മി​തി​യു​ടെ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി.

ക​ല്ലോ​ടി എ​സ്ജെ​എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ ബ്രി​ജേ​ഷ് ബാ​ബു, ക​ല്ലോ​ടി എ​സ്ജെ​എ​ച്ച്എ​സ്എ​സ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ പി.​എ. ഷാ​ജു, പ്രീ​പ്രൈ​മ​റി വി​ഭാ​ഗം പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ടി. പ്ര​ശോ​ഭ്, സ്കൂ​ൾ ലീ​ഡ​ർ ആ​ദി ശ​ര​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ട​വ​ക പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജോ​ർ​ജ് പ​ട​കൂ​ട്ടി​ൽ, ജം​ഷീ​റ ഷി​ഹാ​ബ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സീ​ന​ത്ത് ബീ​രാ​ളി, പ്രീ​പ്രൈ​മ​റി വി​ഭാ​ഗം എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡ​യാ​ന പ്രി​യ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എം.​ജെ. ബി​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ് പ​ള്ള​ത്ത്, വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രാ​യ കാ​ത​റൈ​ൻ സി. ​തോ​മ​സ്, സി​സ്റ്റ​ർ സെ​ലി​ൻ ജോ​സ​ഫ് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. തു​ട​ർ​ന്ന് വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Latest News

Corehub Up