Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kalpetta

Wayanad

ക​ല്‍​പ്പ​റ്റ​യി​ല്‍ പൂ​ക്ക​ള മ​ത്സ​രം 24ന്

​ക​ല്‍​പ്പ​റ്റ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ടൂ​റി​സം വ​കു​പ്പ്, ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ലാ​ത​ല ഓ​ണാ​ഘോ​ഷം 23, 24 തീ​യ​തി​ക​ളി​ല്‍ ന​ട​ത്തും. വി​ളം​ബ​ര റാ​ലി​ക​ള്‍, പൂ​ക്ക​ള മ​ത്സ​രം, ഘോ​ഷ​യാ​ത്ര, മെ​ഗാ തി​രു​വാ​തി​ര, വ​ടം​വ​ലി മ​ത്സ​രം, ഗാ​ന​മേ​ള തു​ട​ങ്ങി​യ​വ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ഹ​നീ​ഫ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സി.​എ. അ​രു​ണ്‍​ദേ​വ്, ഡി​ടി​പി​സി പൂ​ക്കോ​ട് സെ​ന്‍റ​ര്‍ മാ​നേ​ജ​ര്‍ സി.​ആ​ര്‍. ഹ​രി​ഹ​ര​ന്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ഓ​ണാ​ഘോ​ഷം വി​ളം​ബ​രം ചെ​യ്ത് 23ന് ​രാ​വി​ലെ ഏ​ഴി​ന് പൂ​ക്കോ​ട് ത​ടാ​ക പ​രി​സ​ര​ത്തു​നി​ന്ന് മേ​പ്പാ​ടി, ത​രി​യോ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് സൈ​ക്കി​ള്‍ റാ​ലി​യും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ബു​ള്ള​റ്റ് മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ റാ​ലി​യും ന​ട​ത്തും. രാ​വി​ലെ 10ന് ​കു​ന്ന​മ്പ​റ്റ മി​നി സ്റ്റേ​ഡി​യ​ത്തി​ല്‍ ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കും. 24ന് ​രാ​വി​ലെ ഏ​ഴി​ന് ക​ല്‍​പ്പ​റ്റ പു​തി​യ സ്റ്റാ​ന്‍​ഡി​ല്‍ പൂ​ക്ക​ള മ​ത്സ​രം ആ​രം​ഭി​ക്കും. 10ന് ​മു​നി​സി​പ്പ​ല്‍ ഓ​ഫി​സ് പ​രി​സ​ര​ത്ത് തു​ട​ങ്ങു​ന്ന ഘോ​ഷ​യാ​ത്ര പു​തി​യ സ്റ്റാ​ന്‍​ഡി​ല്‍ സ​മാ​പി​ക്കു​ന്ന മു​റ​യ്ക്ക് ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് നി​ര്‍​വ​ഹി​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍, ഡി​ല്ലാ ക​ള​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ, മു​നി​സി​പ്പി​ല്‍ ചെ​യ​ര്‍​മാ​ന്‍ പി. ​വി​ശ്വ​നാ​ഥ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ഹം​സ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. പൂ​ക്ക​ള മ​ത്സ​ര​ത്തി​ല്‍ ഒ​ന്നു മു​ത​ല്‍ മൂ​ന്നു വ​രെ സ്ഥാ​നം നേ​ടു​ന്ന ടീ​മു​ക​ള്‍​ക്ക് യ​ഥാ​ക്ര​മം 10,000, 5,000, 3,000 രൂ​പ സ​മ്മാ​നം ന​ല്‍​കും. വ​ടം​വ​ലി മ​ത്സ​ര​ത്തി​ല്‍ ആ​ണ്‍, പെ​ണ്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ന്നു മു​ത​ല്‍ മൂ​ന്നു വ​രെ സ്ഥാ​നം നേ​ടു​ന്ന ടീ​മു​ക​ള്‍​ക്ക് യ​ഥാ​ക്ര​മം 10,000, 7,500, 5,000 രൂ​പ സ​മ്മാ​നം ല​ഭി​ക്കും.

Kerala

റാ​സി​ഖി​ന്‍റെ ഐ​ഡി​യ വീ​ണ്ടും പാ​ളി; പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത് 40 ഗ്രാം ​എം​ഡി​എം​എ

ക​ല്‍​പ​റ്റ: ക​ൽ​പ​റ്റ പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ നി​ന്ന് എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി പൂ​നൂ​ര്‍ വേ​ണാ​ടി​യി​ല്‍ വീ​ട്ടി​ല്‍ വി. ​റാ​സി​ഖ് (38)ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് 40ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു.

ചി​ല്ല​റ വി​ൽ‌​പ​ന​യ്ക്കാ​യി എ​ത്തി​ച്ച ല​ഹ​രി മ​രു​ന്നാ​ണ് ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡും ക​ല്‍​പ​റ്റ പോ​ലീ​സും ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. നേ​ര​ത്തെ​യും ല​ഹ​രി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ റാ​സി​ഖ്.

സി​പ് ലോ​ക്ക് ക​വ​റു​ക​ളി​ല്‍ മ​യ​ക്കു​മ​രു​ന്ന് നി​റ​ച്ച​തി​ന് ശേ​ഷം ഇ​രു​കാ​ലു​ക​ളി​ലും കെ​ട്ടി​വ​ച്ചാ​ണ് പ്ര​തി ല​ഹ​രി ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. സം​ശ‍​യം തോ​ന്നി​യ പോ​ലീ​സ് പ്ര​തി​യെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു.

ഉ​യ​ർ​ന്ന അ​ള​വി​ലു​ള്ള ല​ഹ​രി ക​ട​ത്തി​ന് പി​ന്നി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളു​ണ്ടോ​യെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പോ​ലീ​സ്. ഇ​തേ തു​ട​ർ​ന്ന് സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ചു; പ്ര​തി പി​ടി​യി​ൽ

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ക​ൽ​പ്പ​റ്റ​യി​ൽ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്ത് സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. ത​രി​യോ​ട് കാ​വും​മ​ന്ദം കോ​മ​ത്തൊ​ടി വീ​ട്ടി​ല്‍ യ​ദു കൃ​ഷ്ണ​ൻ(18) ആ​ണ് പി​ടി​യി​ലാ​യ​ത്.

സ​മാ​ന​കു​റ്റ​കൃ​ത്യം ന​ട​ത്തി​യ​തി​ന് യ​ദു കൃ​ഷ്ണ​ൻ നേ​ര​ത്തെ​യും പി​ടി​യി​ലാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ‍​യു​ന്നു. എ​ന്നാ​ൽ അ​ന്ന് പ്ര​തി പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത​തി​നാ​ല്‍ താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു. 2025 ഒ​ക്ടോ​ബ​റി​ലാ​യി​രു​ന്നു പ്ര​തി ആ​ദ്യം പി​ടി​യി​ലാ​യ​ത്.

2026 മാ​ർ‌​ച്ചി​ൽ വീ​ണ്ടും പ്ര​തി കു​റ്റ​കൃ​ത്യം ആ​വ​ർ​ത്തി​ക്കു​ക​യും പി​ടി​യി​ലാ​കു​ക​യു​മാ​യി​രു​ന്നു. ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി​യും ടെ​ലി​ഗ്രാം വ​ഴി​യു​മാ​ണ് പ്ര​തി പെ​ൺ​കു​ട്ടി​ക​ളു​ടെ മോ​ർ​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചി​രു​ന്ന​ത്. ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത് അ​ച്ഛ​ന്‍റെ ന​മ്പ​ർ ആ​ണെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

Kerala

ക​ൽ​പ്പ​റ്റ​യി​ൽ 16 വ​യ​സു​കാ​ര​നെ മ​ർ​ദി​ച്ച കേ​സ്: ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ

വ​യ​നാ​ട്: ക​ൽ​പ്പ​റ്റ​യി​ൽ 16 വ​യ​സു​കാ​ര​നെ വി​ളി​ച്ചു വ​രു​ത്തി മ​ർ​ദി​ച്ച കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. ക​ൽ​പ്പ​റ്റ സ്വ​ദേ​ശി നാ​ഫി​ൽ (18) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വാ​ർ​ത്ത​യും ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ഇ​യാ​ൾ മേ​പ്പാ​ടി മൂ​പ്പ​ൻ​സ് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യ്ക്ക് പോ​യി​രു​ന്നു. ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് നി​ന്നാ​ണ് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കേ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു​പേ​രെ നേ​ര​ത്തെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മൂ​ന്നോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. 16 വ​യ​സു​കാ​ര​നെ കാ​ര​നെ ഫോ​ൺ വി​ളി​ച്ചു വ​രു​ത്തി​യാ​ണ് ഒ​രു സം​ഘം വി​ദ്യാ​ർ​ഥി​ക​ൾ മ​ർ​ദി​ച്ച​ത്. കു​ട്ടി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​രു​ന്നു.

മു​ഖ​ത്തും ത​ല​യ്ക്കും പു​റ​ത്തും വ​ടി കൊ​ണ്ട് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. വി​ദ്യാ​ർ​ഥി​യെ കൊ​ണ്ട് കാ​ലു​പി​ടി​ച്ച് മാ​പ്പ് പ​റ​യി​ക്കു​ന്ന​തും കാ​ണാം. പി​ന്നാ​ലെ​യാ​ണ് ത​ട​ഞ്ഞ് വ​ച്ച് മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ ക​ൽ​പ്പ​റ്റ പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്.

Kerala

വ​യ​നാ​ട്ടി​ൽ ക​ടു​വയ്ക്കിരയായത് 10 വ​ർ​ഷ​ത്തി​നി​ടെ 9 ജീ​വ​ൻ

ക​​​​ൽ​​​​പ്പ​​​​റ്റ: വ​​​​യ​​​​നാ​​​​ട്ടി​​​​ൽ ക​​​​ഴി​​​​ഞ്ഞ 10 വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ ക​​​​ടു​​​​വ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത് ഒ​​​​മ്പ​​​​തു പേ​​​​ർ. ഏ​​​​റ്റ​​​​വമൊ​​​​ടു​​​​വി​​​​ലെ ഇ​​​​ര​​​​യാ​​​​ണ് ശ​​​​നി​​​​യാ​​​​ഴ്ച ഉ​​​​ച്ച​​​​യോ​​​​ടെ ക​​​​ടു​​​​വ പി​​​​ടി​​​​ച്ച പു​​​​ൽ​​​​പ്പ​​​​ള്ളി ദേ​​​​വ​​​​ർ​​​​ഗ​​​​ദ്ദ കാ​​​​ട്ടു​​​​നാ​​​​യ്ക്ക ഉ​​​​ന്ന​​​​തി​​​​യി​​​​ലെ 65 കാ​​​​ര​​​​ൻ കൂ​​​​മ​​​​ൻ.

കാ​​​​പ്പി​​​​സെ​​​​റ്റ് ചെ​​​​ട്ടി​​​​മ​​​​റ്റ​​​​ത്തി​​​​നു സ​​​​മീ​​​​പം പു​​​​ഴ​​​​യോ​​​​ര​​​​ത്തു​​​​നി​​​​ന്നാ​​​​ണ് ക​​​​ടു​​​​വ കൂ​​​​മ​​​​നെ പി​​​​ടി​​​​കൂ​​​​ടി വ​​​​ന​​​​ത്തി​​​​ലേ​​​​ക്ക് വ​​​​ലി​​​​ച്ചി​​​​ഴ​​​​ച്ച​​​​ത്. ഈ ​​​​വ​​​​ർ​​​​ഷം ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ ക​​​​ടു​​​​വയുടെ ആക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ മാ​​​​ന​​​​ന്ത​​​​വാ​​​​ടി പ​​​​ഞ്ചാ​​​​ര​​​​ക്കൊ​​​​ല്ലി താ​​​​റാ​​​​ട്ട് ഉ​​​​ന്ന​​​​തി​​​​യി​​​​ലെ രാ​​​​ധ കൊ​​​​ല്ല​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. കാ​​​​പ്പി വി​​​​ള​​​​വെ​​​​ടു​​​​പ്പി​​​​ന് പ​​​​ഞ്ചാ​​​​ര​​​​ക്കൊ​​​​ല്ലി​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ തോ​​​​ട്ട​​​​ത്തി​​​​ലേ​​​​ക്ക് പോ​​​​കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് 45 കാ​​​​രി​​​​യാ​​​​യ രാ​​​​ധ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നിര​​​​യാ​​​​യ​​​​ത്.

2024ൽ ​​​​ജി​​​​ല്ല​​​​യി​​​​ൽ ര​​​​ണ്ടു​​​​പേ​​​​രു​​​​ടെ ജീ​​​​വ​​​​നാ​​​​ണ് ക​​​​ടു​​​​വയെടു​​​​ത്ത​​​​ത്. വ​​​​ട​​​​ക്കേ വ​​​​യ​​​​നാ​​​​ട്ടി​​​​ലെ പു​​​​തു​​​​ശേ​​​​രി വെ​​​​ള്ളാ​​​​രം​​​​കു​​​​ന്ന് പ​​​​ള്ളി​​​​പ്പു​​​​റം തോ​​​​മ​​​​സ്(​​​​സാ​​​​ലു-50), തെ​​​​ക്കേ വ​​​​യ​​​​നാ​​​​ട്ടി​​​​ലെ വാ​​​​കേ​​​​രി മൂ​​​​ട​​​​ക്കൊ​​​​ല്ലി കൂ​​​​ട​​​​ല്ലൂ​​​​ർ മ​​​​രോ​​​​ട്ടി​​​​പ്പ​​​​റ​​​​ന്പി​​​​ൽ പ്ര​​​​ജീ​​​​ഷ്(36)​​​​ എ​​​​ന്നി​​​​വ​​​​രാ​​​​ണ് ക​​​​ടു​​​​വ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. കൃ​​​​ഷി​​​​യി​​​​ട​​​​ത്തി​​​​ൽ ജ​​​​നു​​​​വ​​​​രി 11നാ​​​​ണ് തോ​​​​മ​​​​സി​​​​നെ ക​​​​ടു​​​​വ ആ​​​​ക്ര​​​​മി​​​​ച്ച​​​​ത്. ചി​​​​കി​​​​ത്സ​​​​യി​​​​ലി​​​​രി​​​​ക്കേ പി​​​​റ്റേ​​​​ന്നാ​​​​യി​​​​രു​​​​ന്നു മ​​​​ര​​​​ണം. ഡി​​​​സം​​​​ബ​​​​ർ ഒ​​​​മ്പ​​​​തി​​​​ന് പ​​​​ക​​​​ൽ കൃ​​​​ഷി​​​​യി​​​​ട​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു പ്ര​​​​ജീ​​​​ഷി​​​​ന്‍റെ ദാ​​​​രു​​​​ണാ​​​​ന്ത്യം.

2015 ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ വ​​​​ന്യ​​​​ജീ​​​​വി​​​സ​​​​ങ്കേ​​​​ത​​​​ത്തി​​​​ലെ മു​​​​ത്ത​​​​ങ്ങ റേ​​​​ഞ്ചി​​​​ൽ​​​​പ്പെ​​​​ട്ട നൂ​​​​ൽ​​​​പ്പു​​​​ഴ പു​​​​ത്തൂ​​​​ർ​​​​കൊ​​​​ല്ലി​​​​യി​​​​ൽ 62കാ​​​​ര​​​​ൻ ഭാ​​​​സ്ക​​​​ര​​​​നെ ക​​​​ടു​​​​വ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. വീ​​​​ടി​​​​ന് ഒ​​​​രു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ വ​​​​ന​​​​ത്തി​​​​ൽ വി​​​​റ​​​​കി​​​​നു പോ​​​​യ​​​​പ്പോ​​​​ഴാ​​​​ണ് ഭാ​​​​സ്ക​​​​ര​​​​നെ ക​​​​ടു​​​​വ പി​​​​ടി​​​​ച്ച​​​​ത്.

അ​​​​തേ​​​​വ​​​​ർ​​​​ഷം ജൂ​​​​ണി​​​​ൽ വ​​​​ന്യ​​​​ജീ​​​​വി സ​​​​ങ്കേ​​​​ത​​​​ത്തി​​​​ലെ കു​​​​റി​​​​ച്യാ​​​​ട് വ​​​​ന​​​​ത്തി​​​​ൽ ആ​​​​ദി​​​​വാ​​​​സി യു​​​​വാ​​​​വ് ബാ​​​​ബു​​​​രാ​​​​ജി​​​​നെ(24)​​​​ക​​​​ടു​​​​വ കൊ​​​​ന്നു. വ​​​​ന​​​​ത്തി​​​​ൽ വി​​​​റ​​​​ക് ശേ​​​​ഖ​​​​രി​​​​ക്കാ​​​​ൻ പോ​​​​യ​​​​പ്പോ​​​​ഴാ​​​​യി​​​​രു​​​​ന്നു ബാ​​​​ബു​​​​രാ​​​​ജി​​​​നു ദു​​​​ര്യോ​​​​ഗം. വ​​​​ന്യ​​​​ജീ​​​​വി സ​​​​ങ്കേ​​​​ത​​​​ത്തി​​​​ലെ തോ​​​​ൽ​​​​പ്പെ​​​​ട്ടി റേ​​​​ഞ്ചി​​​​ൽ​​​​പ്പെ​​​​ട്ട ക​​​​ക്കേ​​​​രി ഉ​​​​ന്ന​​​​തി​​​​യി​​​​ലെ ബ​​​​സ​​​​വ​​​​യാ​​​​ണ് അ​​​​ക്കൊ​​​​ല്ലം ക​​​​ടു​​​​വ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട മൂ​​​​ന്നാ​​​​മ​​​​ൻ. വ​​​​നം-വ​​​​ന്യ​​​​ജീ​​​​വി വ​​​​കു​​​​പ്പി​​​​ൽ ഫോ​​​​റ​​​​സ്റ്റ് വാ​​​​ച്ച​​​​റാ​​​​യി​​​​രു​​​​ന്നു ബ​​​​സ​​​​വ.

2019 ഡി​​​​സം​​​​ബ​​​​റി​​​​ലാ​​​​യി​​​​രു​​​​ന്നു ക​​​​ടു​​​​വ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ മ​​​​റ്റൊ​​​​രു മ​​​​ര​​​​ണം. വ​​​​ട​​​​ക്ക​​​​നാ​​​​ട് പ​​​​ച്ചാ​​​​ടി ഉ​​​​ന്ന​​​​തി​​​​യി​​​​ലെ ജ​​​​ഡ​​​​യ​​​​നെ​​​​യാ​​​​ണ്(58) ​ക​​​​ടു​​​​വ പി​​​​ടി​​​​ച്ച​​​​ത്. വീ​​​​ടി​​​​ന​​​​ടു​​​​ത്ത് വ​​​​ന​​​​ത്തി​​​​ൽ വി​​​​റ​​​​ക് ശേ​​​​ഖ​​​​രി​​​​ക്കാ​​​​ൻ പോ​​​​യ​​​​താ​​​​യി​​​​രു​​​​ന്നു ജ​​​​ഡ​​​​യ​​​​ൻ. കാ​​​​ര്യ​​​​ന്പാ​​​​തി ബ​​​​സ​​​​ൻ​​​​വ​​​​ൻ​​​​കൊ​​​​ല്ലി​​​​യി​​​​ലെ ശി​​​​വ​​​​കു​​​​മാ​​​​റാ​​​​യി​​​​രു​​​​ന്നു(24) ക​​​​ടു​​​​വ​​​​യു​​​​ടെ അ​​​​ടു​​​​ത്ത ഇ​​​​ര. 2020 ജൂ​​​​ണ്‍ 17നാ​​​​ണ് ശി​​​​വ​​​​കു​​​​മാ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. വി​​​​റ​​​​ക് ശേ​​​​ഖ​​​​രി​​​​ക്കാ​​​​ൻ വ​​​​ന​​​​ത്തി​​​​ൽ പോ​​​​യ​​​​താ​​​​യി​​​​രു​​​​ന്നു ശി​​​​വ​​​​കു​​​​മാ​​​​ർ.

അ​​​​ടു​​​​ത്തി​​​​ടെ പ​​​​ന​​​​മ​​​​ര​​​​ത്തി​​​​നു സ​​​​മീ​​​​പം പ​​​​ച്ചി​​​​ല​​​​ക്കാ​​​​ട്, ചീ​​​​ക്ക​​​​ല്ലൂ​​​​ർ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ ക​​​​ടു​​​​വ ഇ​​​​റ​​​​ങ്ങി​​​​യി​​​​രു​​​​ന്നു. ര​​​​ണ്ടു ദി​​​​വ​​​​സം നാ​​​​ട്ടു​​​​കാ​​​​രെ​​​​യും വ​​​​നം-​​​​പോ​​​​ലീ​​​​സ് സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ളെ​​​​യും മു​​​​ൾ​​​​മു​​​​ന​​​​യി​​​​ൽ നി​​​​ർ​​​​ത്തി​​​​യ ക​​​​ടു​​​​വ സ്വ​​​​യം കാ​​​​ട്ടി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

കൂ​​​​മ​​​​ന്‍റെ മ​​​​ക്ക​​​​ൾ​​​​ക്ക് വ​​​​നം​​​വ​​​​കു​​​​പ്പി​​​​ൽ താ​​​​ത്കാ​​​​ലി​​​​ക നി​​​​യ​​​​മ​​​​നം

പു​​​​ൽ​​​​പ്പ​​​​ള്ളി: ക​​​​ടു​​​​വ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട ദേ​​​​വ​​​​ർ​​​​ഗ​​​​ദ്ദ മാ​​​​ട​​​​പ്പ​​​​ള്ളി കാ​​​​ട്ടു​​​​നാ​​​​യ്ക്ക ഉ​​​​ന്ന​​​​തി​​​​യി​​​​ലെ കൂ​​​​മ​​​​ന്‍റെ മ​​​​ക​​​​ൻ ര​​​​വി​​​​ക്കും മ​​​​ക​​​​ൾ ഗീ​​​​ത​​​​യ്ക്കും വ​​​​നം​​​വ​​​​കു​​​​പ്പി​​​​ൽ താ​​​​ത്കാ​​​​ലി​​​​ക നി​​​​യ​​​​മ​​​​നം ന​​​​ൽ​​​​കും.

വ​​​​ണ്ടി​​​​ക്ക​​​​ട​​​​വ് വ​​​​നം ഓ​​​​ഫീ​​​​സി​​​​ൽ നാ​​​​ട്ടു​​​​കാ​​​​രു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ ച​​​​ർ​​​​ച്ച​​​​യി​​​​ൽ വ​​​​നം-​​​​വ​​​​ന്യ​​​​ജീ​​​​വി സം​​​​ര​​​​ക്ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ന​​​​ൽ​​​​കി​​​​യ​​​​താ​​​​ണ് ഈ ​​​​ഉ​​​​റ​​​​പ്പ്. ര​​​​ണ്ടു മ​​​​ക്ക​​​​ളാ​​​​ണ് കൂ​​​​മ​​​​ന്. കു​​​​ടും​​​​ബ​​​​ത്തി​​​​നു 10 ല​​​​ക്ഷം രൂ​​​​പ അ​​​​ടി​​​​യ​​​​ന്ത​​​​ര സ​​​​ഹാ​​​​യം അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​മെ​​​​ന്നും 10 ല​​​​ക്ഷം രൂ​​​​പകൂ​​​​ടി ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ന് ശി​​​​പാ​​​​ർ​​​​ശ ന​​​​ൽ​​​​കു​​​​മെ​​​​ന്നും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ അ​​​​റി​​​​യി​​​​ച്ചു. കൂ​​​​മ​​​​ന്‍റെ മ​​​​ര​​​​ണ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ ജ​​​​ന​​​​കീ​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ച​​​​ർ​​​​ച്ച.

വി​​​​വി​​​​ധ രാ​​​​ഷ്്‌ട്രീയ​​​​ പാ​​​​ർ​​​​ട്ടി പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളാ​​​​യ എം.​​​​എ​​​​സ്. സു​​​​രേ​​​​ഷ്ബാ​​​​ബു, ബൈ​​​​ജു ന​​​​മ്പി​​​​ക്കൊ​​​​ല്ലി, അ​​​​മ​​​​ൽ ജോ​​​​യി, മ​​​​ണി പാ​​​​മ്പ​​​നാ​​​​ൽ, സി.​​​​പി. വി​​​​ൻ​​​​സ​​​​ന്‍റ്, പി.​​​​എ. മു​​​​ഹ​​​​മ്മ​​​​ദ്, കെ.​​​​ഡി. ഷാ​​​​ജി​​​​ദാ​​​​സ്, ബി​​​​ന്ദു പ്ര​​​​കാ​​​​ശ് എ​​​​ന്നി​​​​വ​​​​ർ ച​​​​ർ​​​​ച്ച​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു. വ​​​​യ​​​​നാ​​​​ട് വൈ​​​​ൽ​​​​ഡ് ലൈ​​​​ഫ് വാ​​​​ർ​​​​ഡ​​​​ൻ വ​​​​രു​​​​ണ്‍ ഡാ​​​​ലി​​​​യ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ സം​​​​ഘം സ്ഥലത്തെത്തിയത്. ക​​​​ടു​​​​വ​​​​യെ ജ​​​​ന​​​​വാ​​​​സമേ​​​​ഖ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്നു മാ​​​​റ്റാ​​​​ൻ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ച്ച​​​​താ​​​​യി വരുൺ പ​​​​റ​​​​ഞ്ഞു.

Kerala

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വീ​ട്ടി​ൽ നി​ന്ന് ഭ​ക്ഷ്യ കി​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

ക​ൽ​പ​റ്റ: വ​യ​നാ​ട് ക​ൽ​പ​റ്റ​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വീ​ട്ടി​ൽ നി​ന്ന് ഭ​ക്ഷ്യ കി​റ്റു​ക​ൾ പി​ടി​കൂ​ടി. ക​ൽ​പ​റ്റ ന​ഗ​ര​സ​ഭ​യി​ലെ അ​ഞ്ചാം വാ​ർ​ഡ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​ചി​ത്ര​യു​ടെ വീ​ട്ടി​ൽ നി​ന്നാ​ണ് ഭ​ക്ഷ്യ​കി​റ്റു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്.

വീ​ടി​ന് മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്നാ​ണ് പ​തി​ന​ഞ്ചോ​ളം ഭ​ക്ഷ്യ കി​റ്റു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നും പോ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഭ​ക്ഷ്യ കി​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

ഇ​തേ​തു​ട​ർ​ന്ന് വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​നാ​ണ് കി​റ്റു​ക​ൾ എ​ത്തി​ച്ച​തെ​ന്ന് ആ​രോ​പി​ച്ച് എ​ൽ​ഡി​എ​ഫ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം വീ​ട്ടി​ലെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തി​ച്ച​താ​ണ് ഭ​ക്ഷ്യ കി​റ്റു​ക​ളെ​ന്നാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വാ​ദം.

Kerala

വൃ​ദ്ധ​ദ​മ്പ​തി​ക​ളെ ഇ​രു​മ്പുവ​ടി​ക്ക് ആ​ക്ര​മി​ച്ച സം​ഭ​വം; പ്ര​തി പി​ടി​യി​ൽ

ക​ല്‍​പ​റ്റ: അ​യ​ൽ​വാ​സി​ക​ളാ​യ വൃ​ദ്ധ​ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. പ​ള്ളി​ക്കു​ന്ന് ചു​ണ്ട​ക്ക​ര തെ​ക്കേ​പീ​ടി​ക​യി​ല്‍ ടി.​കെ. തോ​മ​സ് ആ​ണ് പി​ടി​യി​ലാ​യ​ത്. പ​റ​മ്പി​ല്‍ കോ​ഴി ക​യ​റി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് തോ​മ​സ് ദ​ന്പ​തി​ക​ളെ ആ​ക്ര​മി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ലാ​ൻ​സി തോ​മ​സ്- അ​മ്മി​ണി ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​തി ഇ​രു​മ്പ് വ​ടി​കൊ​ണ്ട് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഇ​രു​വ​ർ​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു.

അ​മ്മി​ണി​യു​ടെ ത​ല​യ്ക്കും കൈ​യ്ക്കും കാ​ലി​നും പ​രി​ക്കേ​റ്റി​രു​ന്നു. ലാ​ൻ​സി തോ​മ​സി​ന്‍റെ ര​ണ്ട് കൈ​ക​ളു​ടെ​യും എ​ല്ലു​ക​ൾ​ക്ക് പൊ​ട്ട​ലു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം പ്ര​തി തോ​മ​സ് ഒ​ളി​വി​ൽ പോ​യി​രു​ന്നു. ഇ​രു​വ​രും ചി​കി​ത്സ​യി​ല്‍ തു​ട​രു​ക​യാ​ണ്.

‌‌വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ക​ൽ​പ​റ്റ​യി​ൽ നി​ന്നാ​ണ് തോ​മ​സ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ നേ​ര​ത്തെ മ​റ്റൊ​രാ​ളെ ഹെ​ൽ​മെ​റ്റു​കൊ​ണ്ട് അ​ടി​ച്ച കേ​സി​ലും പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Kerala

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്; രാ​ജ്യ​വ്യാ​പ​ക ത​ട്ടി​പ്പ് സം​ഘ​ത്തി​ലെ ക​ണ്ണി വ​യ​നാ​ട് പി​ടി​യി​ൽ

ക​ല്‍​പ്പ​റ്റ: യു​പി നോ​യി​ഡ സ്വ​ദേ​ശി​നി​യി​ൽ നി​ന്ന് പ​ണം ത​ട്ടി​യ രാ​ജ്യ​വ്യാ​പ​ക ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ് സം​ഘ​ത്തി​ലെ ക​ണ്ണി വ​യ​നാ​ട് പി​ടി​യി​ലാ​യി. വൈ​ത്തി​രി ചു​ണ്ടേ​ല്‍ ക​രി​ങ്ങാ​ട്ടി​മ്മേ​ല്‍ വീ​ട്ടി​ല്‍ എ​സ്. വി​ഷ്ണു (27)ആ​ണ് പി​ടി​യി​ലാ​യ​ത്.

ഓ​ണ്‍​ലൈ​നാ​യി പാ​ര്‍​ട് ടൈം ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​യി​രു​ന്നു ത​ട്ടി​പ്പ്. രാ​ജ്യ​ത്തെ വി​വി​ധ​യി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ അം​ഗ​മാ​ണ് പി​ടി​യി​ലാ​യ പ്ര​തി​യെ​ന്ന് സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സ് അ​റി​യി​ച്ചു.

നോ​യി​ഡ സ്വ​ദേ​ശി​നി​യി​ൽ നി​ന്ന് 401,117 രൂ​പ​യാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. 2025 സെ​പ്റ്റം​ബ​റി​ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി​ക​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി ഏ​കോ​പി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. പ്ര​തി നേ​ര​ത്തെ​യും ത​ട്ടി​പ്പ് കേ​സു​ക​ളി​ൽ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

പോ​ലീ​സു​കാ​രു​ള്‍​പ്പെ​ട്ട വൈ​ത്തി​രി കു​ഴ​ല്‍​പ​ണ കേ​സി​ലും വി​ഷ്ണു പ്ര​തി​യാ​ണ്. കേ​സി​ൽ ജാ​മ്യ​ത്തി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് കേ​സി​ൽ പി​ടി​യി​ലാ​യി​രി​ക്കു​ന്ന​ത്.

Kerala

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം; പോ​ക്സോ കേ​സി​ൽ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന പ്ര​തി​ക്ക് ഒ​ൻ​പ​ത് വ​ർ​ഷം കൂ​ടി ത​ട​വ്

ക​ല്‍​പ്പ​റ്റ: തൊ​ണ്ട​ര്‍​നാ​ട് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ മ​റ്റൊ​രു പോ​ക്സോ കേ​സി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന പ്ര​തി​ക്ക് ഒ​ന്‍​പ​ത് വ​ര്‍​ഷം ത​ട​വും 75,000 രൂ​പ പി​ഴ​യും വി​ധി​ച്ച് ക​ല്‍​പ്പ​റ്റ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ്യ​ല്‍ കോ​ട​തി.

പോ​ക്സോ കേ​സി​ൽ ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ച് വ​രു​ന്ന കു​ഞ്ഞോം എ​ട​ച്ചേ​രി വീ​ട്ടി​ല്‍ ബാ​ബു​വി​ന് ആ​ണ് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ്യ​ല്‍ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. 2021 മാ​ർ​ച്ചി​ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

മാ​ർ​ച്ച് മു​ത​ൽ ജൂ​ലൈ വ​രെ ബാ​ബു പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​താ​യാ​ണ് പ​രാ​തി. കേ​സെ​ടു​ത്ത തൊ​ണ്ട​ർ​നാ​ട് പോ​ലീ​സ് ആ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി അ​തി​വേ​ഗ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

District News

ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്: എ​ൽ​ഡി​എ​ഫി​ന് സ്ഥാ​നാ​ർ​ഥി​ക​ളാ​യി

ക​ൽ​പ്പ​റ്റ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളെ എ​ൽ​ഡി​എ​ഫ് പ്ര​ഖ്യാ​പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ട​ത്ത​റ ഒ​ഴി​കെ ഡി​വി​ഷ​നു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് നേ​താ​ക്ക​ളാ​യ പി. ​ഗ​ഗാ​റി​ൻ, എം. ​മ​ധു, മ​ഹി​ത മൂ​ർ​ത്തി, പി.​കെ. അ​നി​ൽ​കു​മാ​ർ, കെ. ​സു​ഗ​ത​ൻ, ഷാ​ജി ചെ​റി​യാ​ൻ, എം. ​സെ​യ്ത്, കെ. ​ര​മേ​ശ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച​ത്.

16 ഡി​വി​ഷ​നു​ക​ളാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ആ​കെ. ഇ​തി​ൽ 12 എ​ണ്ണ​ത്തി​ൽ സി​പി​എ​മ്മും ര​ണ്ട് സീ​റ്റി​ൽ സി​പി​ഐ​യും ഒ​ന്നു​വീ​തം ഡി​വി​ഷ​നു​ക​ളി​ൽ ആ​ർ​ജെ​ഡി​യും എ​ൻ​സി​പി-​എ​സും മ​ത്സ​രി​ക്കും.

കെ. ​സ​തി(​പ​ടി​ഞ്ഞാ​റ​ത്ത​റ-​പ​ട്ടി​ക​വ​ർ​ഗ സ്ത്രീ), ​നി​ഷ​മോ​ൾ(​കു​പ്പാ​ടി​ത്ത​റ-​വ​നി​ത), ഇ.​കെ. രേ​ണു​ക(​വെ​ങ്ങ​പ്പ​ള്ളി-​വ​നി​ത), പി.​എം. സ​ന്തോ​ഷ്കു​മാ​ർ(​മ​ട​ക്കി​മ​ല-​ജ​ന​റ​ൽ), സി.​എം. സു​മേ​ഷ്(​മു​ട്ടി​ൽ-​ജ​ന​റ​ൽ), ബീ​ന മാ​ത്യു(​വാ​ഴ​വ​റ്റ-​വ​നി​ത), ടി.​എ​സ്. ബി​ന്ദു(​അ​ര​പ്പ​റ്റ-​വ​നി​ത), സ​ജി​ത്ത്(​മൂ​പ്പൈ​നാ​ട്-​പ​ട്ടി​ക​ജാ​തി), അ​ബ്ദു​റ​ഹ്മാ​ൻ(​ചൂ​ര​ൽ​മ​ല-​ജ​ന​റ​ൽ), മേ​രി​ക്കു​ട്ടി(​ചാ​രി​റ്റി-​വ​നി​ത), എം.​വി. വി​ജേ​ഷ്(​വൈ​ത്തി​രി-​ജ​ന​റ​ൽ) എ​ന്നി​വ​രാ​ണ് സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ൾ. കോ​ട്ട​ത്ത​റ​യി​ലെ (വ​നി​ത) സ്ഥാ​നാ​ർ​ഥി​യെ അ​ടു​ത്ത ദി​വ​സം പ്ര​ഖ്യാ​പി​ക്കും.

ജ​യിം​സ് ചാ​ക്കോ(​തൃ​ക്കൈ​പ്പ​റ്റ-​ജ​ന​റ​ൽ), സീ​മ വേ​ണു​ഗോ​പാ​ൽ(​ത​രി​യോ​ട്-​വ​നി​ത) എ​ന്നി​വ​രാ​ണ് സി​പി​ഐ സ്ഥാ​നാ​ർ​ഥി​ക​ൾ. എ​ൻ​സി​പി-​എ​സി​ലെ സി.​എം. ശി​വ​രാ​മ​ൻ പൊ​ഴു​ത​ന​യി​ൽ(​ജ​ന​റ​ൽ) ജ​ന​വി​ധി തേ​ടും. ആ​ർ​ജെ​ഡി​യി​ലെ അ​ജ്മ​ൽ സാ​ജി​ത്(​മേ​പ്പാ​ടി-​ജ​ന​റ​ൽ) മ​ത്സ​രി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തെ യു​ഡി​എ​ഫ് ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രാ​യ വി​ധി​യെ​ഴു​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ണ്ടാ​കു​മെ​ന്ന് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

District News

പി. ​വി​നോ​ദ്കു​മാ​ർ ക​ൽ​പ്പ​റ്റ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ

ക​ൽ​പ്പ​റ്റ: ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നാ​യി കോ​ണ്‍​ഗ്ര​സി​ലെ പി. ​വി​നോ​ദ്കു​മാ​ർ ചു​മ​ത​ല​യേ​റ്റു. ഇ​തേ​ക​ക്ഷി​യി​ലെ ടി.​ജെ. ഐ​സ​ക് രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​യി​രു​ന്നു ഇ​ന്ന​ലെ ചെ​യ​ർ​മാ​ൻ പ​ദ​വി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ്.

എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ വി​ട്ടു​നി​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​നോ​ദ്കു​മാ​റി​ന്‍റെ പേ​ര് ടി.​ജെ. ഐ​സ​ക് നി​ർ​ദേ​ശി​ച്ചു. മു​സ്‌​ലിം ലീ​ഗി​ലെ കെ​യെം​തൊ​ടി മു​ജീ​ബ് പി​ൻ​താ​ങ്ങി. എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​രു​ടെ അ​ഭാ​വ​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ന്നി​ല്ല.

28 അം​ഗ കൗ​ണ്‍​സി​ലി​ൽ യു​ഡി​എ​ഫി​ന് 15 ഉം ​എ​ൽ​ഡി​എ​ഫി​ന് 13 യും ​അം​ഗ​ങ്ങ​ളാ​ണ് ഉ​ള്ള​ത്. മു​നി​സി​പ്പ​ൽ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ​യാ​ണ് മ​ടി​യൂ​ർ ഡി​വി​ഷ​നി​ൽ​നി​ന്നു​ള്ള വി​നോ​ദ്കു​മാ​ർ ചെ​യ​ർ​മാ​നാ​യ​ത്. ചെ​യ​ർ​മാ​ൻ എ​ന്ന നി​ല​യി​ൽ ന​ഗ​ര​സ​ഭ​യു​ടെ പു​രോ​ഗ​തി മു​ൻ​നി​ർ​ത്തി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് വി​നോ​ദ്കു​മാ​ർ പ​റ​ഞ്ഞു.

District News

ക​ൽ​പ്പ​റ്റ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്

ക​ൽ​പ്പ​റ്റ: മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്നു രാ​വി​ലെ 11ന് ​ന​ട​ക്കും. കോ​ണ്‍​ഗ്ര​സി​ലെ പി. ​വി​നോ​ദ് കു​മാ​റാ​യി​രി​ക്കും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. മ​ടി​യൂ​ർ ഡി​വി​ഷ​നി​ൽ​നി​ന്നു​ള്ള കൗ​ണ്‍​സി​ല​റാ​ണ് ഇ​ദ്ദേ​ഹം. ഇ​ന്ന​ലെ ചേ​ർ​ന്ന യു​ഡി​എ​ഫ് നേ​തൃ​യോ​ഗ​മാ​ണ് വി​നോ​ദ്കു​മാ​റി​നെ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.
എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ലെ ടി.​ജെ. ഐ​സ​ക് രാ​ജി​വ​ച്ച

ഒ​ഴി​വി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യി എ​ഐ​സി​സി നി​യോ​ഗി​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ഐ​സ​ക്കി​ന്‍റെ രാ​ജി. 28 ഡി​വി​ഷ​നു​ക​ളു​ള്ള ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫി​ന് 15 ഉം ​എ​ൽ​ഡി​എ​ഫി​നു 13ഉം ​കൗ​ണ്‍​സി​ല​ർ​മാ​രു​ണ്ട്. യു​ഡി​എ​ഫി​ൽ മു​സ്‌​ലിം ലീ​ഗി​നു ഒ​ന്പ​തും കോ​ണ്‍​ഗ്ര​സി​നു ആ​റും അം​ഗ​ങ്ങ​ളാ​ണ് ഉ​ള്ള​ത്. മു​സ്‌​ലിം ലീ​ഗി​ലെ ഓ​ട​ന്പ​ത്ത് സ​രോ​ജി​നി​യാ​ണ് മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍. ആ​ക്ടിം​ഗ് ചെ​യ​ർ​പേ​ഴ്സ​ണാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ് ഇ​വ​ർ.

2020 ഡി​സം​ബ​റി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ മു​സ്‌​ലിം ലീ​ഗി​ലെ കെ​യെം​തൊ​ടി മു​ജീ​ബും കോ​ണ്‍​ഗ്ര​സി​ലെ കെ. ​അ​ജി​ത​യു​മാ​ണ് യ​ഥാ​ക്ര​മം ന​ഗ​ര​സ​ഭ​യു​ടെ ചെ​യ​ർ​മാ​നും വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ​ത്. യു​ഡി​എ​ഫ് ധാ​ര​ണ​യ​നു​സ​രി​ച്ച് ഇ​വ​ർ 2024 ജ​നു​വ​രി​യി​ൽ രാ​ജി​വ​ച്ച മു​റ​യ്ക്കാ​ണ് ഐ​സ​ക്കും സ​രോ​ജി​നി​യും പ​ദ​വി​ക​ളി​ലെ​ത്തി​യ​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​ത്തി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​യി​രി​ക്കേ​യാ​ണ് ന​ഗ​ര​സ​ഭ​യു​ടെ സാ​ര​ഥ്യ​ത്തി​ൽ പു​തി​യ ആ​ൾ എ​ത്തു​ന്ന​ത്.

District News

ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യെ അ​തി​ദാ​രി​ദ്യ​മു​ക്ത​മാ​യി പ്ര​ഖ്യാ​പി​ച്ചു

ക​ൽ​പ്പ​റ്റ: ന​ഗ​ര​സ​ഭ​യെ അ​തി​ദാ​രി​ദ്യ്ര​മു​ക്ത​മാ​യി ആ​ക്ടിം​ഗ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​രോ​ജി​നി ഓ​ട​ന്പ​ത്ത് പ്ര​ഖ്യാ​പി​ച്ചു. രാ​ജ്യ​ത്തെ ആ​ദ്യ അ​തി​ദാ​രി​ദ്യ്ര​മു​ക്ത സം​സ്ഥാ​ന​മാ​യി കേ​ര​ള​ത്തെ ന​വം​ബ​ർ ഒ​ന്നി​നു പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യാ​ണ് ന​ഗ​ര​സ​ഭ​യി​ൽ പ്ര​ഖ്യാ​പ​നം.
ക്ഷ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​യി​ഷ പ​ള്ളി​യാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ കേ​യെം​തൊ​ടി മു​ജീ​ബ്, അ​ഡ്വ.​എ.​പി. മു​സ്ത​ഫ, പി. ​രാ​ജാ​റാ​ണി, സി.​കെ. ശി​വ​രാ​മ​ൻ, സെ​ക്ര​ട്ട​റി അ​ലി അ​ഷ്ഹ​ർ, ടി​ഇ​ഒ ര​ജ​നി​കാ​ന്ത്, സി​ഡി​എ​സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​ശ​കു​ന്ത​ള, കൗ​ണ്‍​സി​ല​ർ എ​സ്. ശ്യാ​മ​ള, സി​ഡി​എ​സ് സി​ഇ​ഒ ബി​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യി​ൽ ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് 30ന്

​ക​ൽ​പ്പ​റ്റ: ന​ഗ​ര​സ​ഭ​യി​ൽ ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് 30ന് ​രാ​വി​ലെ 11ന് ​ന​ട​ത്തും. കോ​ണ്‍​ഗ്ര​സി​ലെ ടി.​ജെ. ഐ​സ​ക് രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ക്കു​ന്ന​തി​ന് കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം അ​ടു​ത്ത ദി​വ​സം ചേ​രും. ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യി പാ​ർ​ട്ടി നേ​തൃ​ത്വം നി​യ​മി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഐ​സ​ക് ചെ​യ​ർ​മാ​ൻ സ്ഥാ​നം ഒ​ഴി​ഞ്ഞ​ത്. മ​ടി​യൂ​ർ ഡി​വി​ഷ​നെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന പി. ​വി​നോ​ദ്കു​മാ​ർ ന​ഗ​ര​സ​ഭ​യു​ടെ അ​ടു​ത്ത അ​ധ്യ​ക്ഷ​നാ​കു​മെ​ന്നാ​ണ് പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കു​ന്ന സൂ​ച​ന.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നു എ​ൽ​ഡി​എ​ഫ് വി​ട്ടു​നി​ൽ​ക്കു​മെ​ന്നും അ​ഭ്യൂ​ഹ​മു​ണ്ട്. 28 കൗ​ണ്‍​സി​ല​ർ​മാ​രാ​ണ് ന​ഗ​ര​സ​ഭ​യി​ൽ. യു​ഡി​എ​ഫി​നു 15 ഉം ​എ​ൽ​ഡി​എ​ഫി​നു 13ഉം ​കൗ​ണ്‍​സി​ല​ർ​മാ​രു​ണ്ട്. യു​ഡി​എ​ഫി​ൽ മു​സ്‌​ലിം ലീ​ഗി​നു ഒ​ന്പ​തും കോ​ണ്‍​ഗ്ര​സി​നു ആ​റും അം​ഗ​ങ്ങ​ളാ​ണ് ഉ​ള്ള​ത്. കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളി​ൽ മൂ​ന്നു പേ​ർ വ​നി​ത​ക​ളാ​ണ്.

ഇ​ത്ത​വ​ണ ന​ഗ​ര​സ​ഭാ ഭ​ര​ണ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ മു​സ്‌​ലിം ലീ​ഗി​ലെ കെ​യെം​തൊ​ടി മു​ജീ​ബ് ആ​യി​രു​ന്നു ചെ​യ​ർ​മാ​ൻ. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ കോ​ണ്‍​ഗ്ര​സി​ലെ കെ. ​അ​ജി​ത​യും. യു​ഡി​എ​ഫ് ധാ​ര​ണ​യ​നു​സ​രി​ച്ച് ഇ​വ​ർ രാ​ജി​വ​ച്ച മു​റ​യ്ക്കാ​ണ് ഐ​സ​ക് ചെ​യ​ർ​മാ​നും ലീ​ഗി​ലെ സ​രോ​ജി​നി ഓ​ട​ന്പ​ത്ത് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ​ത്. സ​രോ​ജി​നി നി​ല​വി​ൽ ആ​ക്ടിം​ഗ് ചെ​യ​ർ​പേ​ഴ്സ​നാ​ണ്.

മ​ര​വ​യ​ൽ ഡി​വി​ഷ​നി​ൽ​നി​ന്ന​ള്ള കൗ​ണ്‍​സി​ല​റാ​ണ് ഇ​വ​ർ. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം ചെ​യ്യാ​നി​രി​ക്കേ പു​തി​യ ചെ​യ​ർ​മാ​ന് കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ൾ മാ​ത്ര​മാ​ണ് പ​ദ​വി​യി​ൽ തു​ട​രാ​ൻ ക​ഴി​യു​ക.

Latest News

Corehub Up