കല്‍പ്പറ്റ: യുഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഴയ ബസ്സ്റ്റാന്‍ഡിന് മുമ്പില്‍ ധര്‍ണ നടത്തി.
പഴയ ബസ് സ്റ്റാന്‍ഡിലെയും പിഡബ്ല്യുഡി റോഡിലെയും അടച്ചുപൂട്ടിയ പൊതു ശൗചാലയങ്ങള്‍ തുറക്കുക, വിവിധ ഡിവിഷനുകളില്‍ തകര്‍ന്നുകിടക്കുന്ന റോഡുകള്‍ നന്നാക്കുക, തെരുവുവിളക്കുകളുടെ പ്രവര്‍ത്തനം കുറ്റമറ്റതാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. കെപിസിസി അംഗം പി.പി. ആലി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മുനിസിപ്പല്‍ ചെയര്മാന് അഡ്വ. ടി. മൂസ അധ്യക്ഷത വഹിച്ചു.
സി. മൊയ്തീന്‍കുട്ടി, ഗിരീഷ് കല്‍പ്പറ്റ, എം.പി. നവാസ്, ഷമീര്‍ ഒടുവില്‍, ഹര്‍ഷല്‍ കോന്നാടന്‍, കെ.കെ. കുഞ്ഞമ്മദ്, കെ.കെ. രാജേന്ദ്രേന്, ബാവ പെരുന്തട്ട, എം.പി. ബാപ്പു, പി. രാജാറാണി, ഷെരീഫ, സി.കെ. നിഷ, കെ. ചിത്ര, സരോജിനി ഓടമ്പത്ത്, എസ്. മണി, മുഹമ്മദ് ഫെബിന്, അഷ്റഫ് വെങ്ങാട്ട്, ഷബ്നാസ് തെന്നാണി, കെ. ശശികുമാര്‍, അഡ്വ. എ.പി. മുസ്തഫ, പി. കുഞ്ഞുട്ടി, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, അസീസ് കുരുവില്‍ എന്നിവര്‍ പ്രസംഗിച്ചു.