Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kamalini 75 Lakhs

കമാലിനിക്ക് 75 ലക്ഷം! ഏഷ്യന്‍ ഗെയിംസ് സ്വര്‍ണനേട്ടത്തില്‍ കൂറ്റന്‍ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്ക് ചരിത്ര സ്വര്‍ണം സമ്മാനിച്ച തമിഴ്നാടിന്റെ പ്രിയതാരം ജി. കമാലിനിക്ക് 75 ലക്ഷം രൂപയുടെ അവാര്‍ഡ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്. ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണമണിഞ്ഞതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ വകയായി ഈ വമ്പന്‍ പ്രഖ്യാപനം.

'കമാലിനിയെപ്പോലുള്ള കഴിവുറ്റ താരങ്ങള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ എന്നും കരുത്തായി ഒപ്പമുണ്ടാകും. ഈ തിളക്കമാര്‍ന്ന വിജയം സംസ്ഥാനത്തെ ലക്ഷക്കണക്കിന് യുവാക്കള്‍ക്കും വനിതകള്‍ക്കും പുതിയ ഊര്‍ജവും ആത്മവിശ്വാസവും നല്‍കും,' കമാലിനിയെ പുകഴ്ത്തി മുഖ്യമന്ത്രി കുറിച്ചു. 

മധുര സ്വദേശിയായ ഈ പതിനെട്ടുകാരി ഇന്ത്യന്‍ ടീമിന്റെ അഭിമാനതാരമായി മാറുകയായിരുന്നു. ഫൈനലില്‍ ഇന്ത്യ മുന്നോട്ടുവെച്ച 217 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്കന്‍ പട കേവലം 69 റണ്‍സിന് അടിയറവ് പറയുകയായിരുന്നു. 

Latest News

Corehub Up