Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kamco

Ernakulam

കാം​കോ​യി​ൽ കൊ​യ്ത്തു​ത്സ​വം

നെ​ടു​മ്പാ​ശേ​രി: കാം​കോ ക​ർ​ഷ​ക മി​ത്ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ഴ​ര ഏ​ക്ക​റോ​ളം വ​രു​ന്ന കാം​കോ പാ​ട​ശേ​ഖ​ര​ത്തി​ൽ കൃ​ഷി ചെ​യ്ത വെ​ള്ള പൊ​ൻ​മ​ണി നെ​ല്ലി​ന്‍റെ വി​ള​വെ​ടു​പ്പ് കാം​കോ​യി​ൽ ന​ട​ന്നു.

കാം​കോ​യു​ടെ ഏ​റ്റ​വും പു​തി​യ ഉ​ത്പ​ന്ന​മാ​യ ഇ​ല​ക്ട്രി​ക്ക​ൽ റീ​പ്പ​ർ ഉ​പ​യോ​ഗി​ച്ച് നെ​ല്ല് കൊ​യ്തു​കൊ​ണ്ട് കാം​കോ​യി​ലെ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ജി. ​ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക​ർ​ഷ​ക​മി​ത്ര സ​മി​തി സെ​ക്ര​ട്ട​റി എ​സ്. സു​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നെ​ടു​മ്പാ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യ മോ​ളി കു​ഞ്ഞു​മോ​ൻ, ജ​യ കൃ​ഷ്ണ​ൻ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് കെ. ​വി​ജേ​ഷ്, ക​ർ​ഷ​ക​മി​ത്ര അം​ഗ​ങ്ങ​ളാ​യ മ​നോ​ജ് മാ​ത്യു, പി. ​ദീ​പേ​ഷ് , ഇ​ല​ക്ട്രി​ക് റീ​പ്പ​ർ ത​യാ​റാ​ക്കി​യ കാം​കോ റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ലെ ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ഷാ​ഹി​ദ് അ​ലി, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ എ​സ്. അ​രു​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up