Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kanagolu

യു​ഡി​എ​ഫി​ന് 90 സീ​റ്റ് ഉറപ്പെന്ന് ക​ന​ഗോ​ലു

തി​​​രു​​​വ​​​​​​ന​​​ന്ത​​​പു​​​രം: വ​​​രു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​ഡി​​​എ​​​ഫി​​​ന് 90 സീ​​​റ്റ് ഉ​​​റ​​​പ്പെ​​​ന്ന് സു​​​നി​​​ൽ ക​​​ന​​​ഗോ​​​ലു​​​വി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട്. ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്ക് ഉ​​​റ​​​പ്പു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ൽ കു​​​റ​​​ച്ചെ​​​ങ്കി​​​ലും പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ൻ ഇ​​​ത്ത​​​വ​​​ണ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തി​​​ലു​​​ൾ​​​പ്പെ​​​ടെ വി​​​ജ​​​യി​​​ച്ച യുവതീ യുവാക്കളെയും സി​​​നി​​​മ- സാം​​​സ്കാ​​​രി​​​ക മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​മു​​​ഖ​​​രെയും നി​​​യോ​​​ഗി​​​ക്കാ​​​മെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

സം​​​ഘ​​​ട​​​നാ സം​​​വി​​​ധാ​​​നം ദു​​​ർ​​​ബ​​​ല​​​മാ​​​ണെ​​​ങ്കി​​​ലും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന് എ​​​തി​​​രേ​​​യു​​​ള്ള ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ വി​​​കാ​​​ര​​​മാ​​​ണ് യു​​​ഡി​​​എ​​​ഫി​​​ന് കേ​​​ര​​​ള​​​ത്തി​​​ൽ പ്ര​​​ധാ​​​ന തു​​​ണ​​​യാ​​​കു​​​ന്ന​​​ത്. കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ സി​​​റ്റിം​​​ഗ് സീ​​​റ്റു​​​ക​​​ളി​​​ൽ ഒ​​​ന്നോ ര​​​ണ്ടോ ഒ​​​ഴി​​​കെ ന​​ഷ്‌​​ട​​​പ്പെ​​​ടാ​​​ൻ സാ​​​ധ്യ​​​ത കു​​​റ​​​വാ​​​ണ്.

ഭ​​​ര​​​ണവി​​​രു​​​ദ്ധ വി​​​കാ​​​രം ആ​​​ളി​​​ക്ക​​​ത്തു​​​ന്ന​​​താ​​​ണ് പ​​​ല സീ​​​റ്റു​​​ക​​​ളും എ​​​ൽ​​​ഡി​​​എ​​​ഫി​​​നു ന​​ഷ്‌​​ട​​​മാ​​​കാ​​​ൻ കാ​​​ര​​​ണ​​​മാ​​​കു​​​ന്ന​​​ത്. സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി​​​യി​​​ൽ ന​​​ട​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് ക്യാ​​​മ്പി​​​ൽ നി​​​യ​​​മ​​​സ​​​ഭ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ആ​​​ക്‌​​​ഷ​​​ൻ പ്ലാ​​​ൻ ക​​​ന​​​ഗോ​​​ലു അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രു​​​ന്നു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ആ​​​ല​​​പ്പു​​​ഴ, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ യു​​​ഡി​​​എ​​​ഫ് ദു​​​ർ​​​ബ​​​ലം


  • യു​​​ഡി​​​എ​​​ഫി​​​ന് അ​​​നു​​​കൂ​​​ല സാ​​​ഹ​​​ച​​​ര്യം സം​​​സ്ഥാ​​​ന​​​ത്ത് നി​​​ല​​​നി​​​ൽ​​​ക്കു​​​മ്പോ​​​ഴും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ആ​​​ല​​​പ്പു​​​ഴ, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലെ പ​​​ല സീ​​​റ്റു​​​ക​​​ളി​​​ലും ഇ​​​പ്പോ​​​ഴും യു​​​ഡി​​​എ​​​ഫ് ദു​​​ർ​​​ബ​​​ലാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

  • പി​​​ടി​​​ച്ചെ​​​ടു​​​ക്കേ​​​ണ്ട സീ​​​റ്റു​​​ക​​​ളി​​​ൽ വി​​​ജ​​​യ​​​സാ​​​ധ്യ​​​ത​​​യും യു​​​വ​​​ത്വ​​​ത്തി​​​നു മു​​​ൻ​​​തൂ​​​ക്ക​​​വും ന​​​ൽ​​​കി​​​യാ​​​ക​​​ണം സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ നി​​​ശ്ച​​​യി​​​ക്കേ​​​ണ്ട​​​ത്. ജ​​​ന​​​പ്രി​​​യ​​​ത​​​യും സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ സ്വാ​​​ധീ​​​ന​​​വും അ​​​ള​​​ക്ക​​​ണം. വി​​​ജ​​​യ​​​സാ​​​ധ്യ​​​ത എ​​​ന്ന​​​തി​​​നൊ​​​പ്പം ഓ​​​രോ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ​​​യും പ​​​ൾ​​​സ​​റി​​​യാ​​നും കൂ​​​ടു​​​ത​​​ൽ സ​​​ർ​​​വേ ന​​​ട​​​ത്തും.

  • സാ​​​മു​​​ദാ​​​യി​​​ക അ​​​സ​​​ന്തു​​​ലി​​​താ​​​വ​​​സ്ഥ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ പ​​​ര​​​മാ​​​വ​​​ധി ശ്ര​​​മി​​​ക്ക​​​ണം. മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളി​​​ൽ ജ​​​യ​​​സാ​​​ധ്യ​​​ത​​​യു​​​ള്ള​​​വ​​​രെ പ​​​രി​​​ഗ​​​ണി​​​ക്ക​​​ണം. സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​മാ​​​രി​​​ൽ ജ​​​യ​​​സാ​​​ധ്യ​​​ത​​​യു​​​ള്ള​​​വ​​​രെ പ്രാ​​​യം നോ​​​ക്കാ​​​തെ മ​​​ത്സ​​​രി​​​പ്പി​​​ക്ക​​​ണം.

  • ത​​​ല​​​സ്ഥാ​​​ന ന​​​ഗ​​​രം ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ നാ​​​ലു സീ​​​റ്റ് മാ​​​ത്ര​​​മാ​​​ണ് യു​​​ഡി​​​എ​​​ഫി​​​ന് ഉ​​​റ​​​പ്പെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത്. യു​​​ഡി​​​എ​​​ഫ്, എ​​​ൽ​​​ഡി​​​എ​​​ഫ്, ബി​​​ജെ​​​പി മു​​​ന്ന​​​ണി​​​ക​​​ൾ നി​​​ശ്ച​​​യി​​​ക്കു​​​ന്ന സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഇ​​​തു പ​​​ര​​​മാ​​​വ​​​ധി ആ​​​റു വ​​​രെ​​​മാ​​​ത്ര​​​മാ​​​യി ഉ​​​യ​​​രാം.

  • ആ​​​ല​​​പ്പു​​​ഴ​​​യി​​​ലും ക​​​ണ്ണൂ​​​രി​​​ലും ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ വി​​​കാ​​​രം മു​​​ത​​​ലാ​​​ക്കാ​​​ൻ കൂ​​​ടു​​​ത​​​ൽ ത​​​ന്ത്ര​​​ങ്ങ​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ച്ചു പ്രാ​​​യോ​​​ഗി​​​ക ത​​​ല​​​ത്തി​​​ൽ ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.

  • ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്ക് സ​​​മ​​​ഗ്രാ​​​ധി​​​പ​​​ത്യ​​​മു​​​ള്ള കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലും യു​​​ഡി​​​എ​​​ഫി​​​ന് ആ​​​റ് സീ​​​റ്റ് ക​​​ന​​​ഗോ​​​ലു സം​​​ഘം ഉ​​​റ​​​പ്പാ​​​ക്കു​​​ന്നു. മി​​​ക​​​ച്ച സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ മ​​​ത്സ​​​ര​​രം​​​ഗ​​​ത്ത് നേ​​​ര​​​ത്തേ ഇ​​​റ​​​ക്കാ​​​നാ​​​യാ​​​ൽ ഇ​​​ത് എ​​​ട്ടു​​​വ​​​രെ ഉ​​​യ​​​രാം.

  • പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ അ​​​ഞ്ചി​​​ൽ അ​​​ഞ്ചും യു​​​ഡി​​​എ​​​ഫ് പി​​​ടി​​​ച്ചെ​​​ടു​​​ക്കും. കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന മ​​​ധ്യ​​​കേ​​​ര​​​ള​​​ത്തി​​​ൽ വ​​​ലി​​​യ ഭൂ​​​രി​​​പ​​​ക്ഷം നേ​​​ടാം.

  • എ​​​റ​​​ണാ​​​കു​​​ള​​​ത്ത് 12 സീ​​​റ്റ് യു​​​ഡി​​​എ​​​ഫി​​​നു ല​​​ഭി​​​ക്കാം. തൃ​​​ശൂ​​​രും പാ​​​ല​​​ക്കാ​​​ടും ഭൂ​​​രി​​​ഭാ​​​ഗം സീ​​​റ്റു​​​ക​​​ളും നേ​​​ടാം. മ​​​ല​​​പ്പു​​​റ​​​വും വ​​​യ​​​നാ​​​ടും യു​​​ഡി​​​എ​​​ഫ് തൂ​​​ത്തു​​​വാ​​​രും. കോ​​​ഴി​​​ക്കോ​​​ടും കാ​​​സ​​​ർ​​​ഗോ​​​ഡും യു​​​ഡി​​​എ​​​ഫി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​കു​​​മെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

Latest News

Corehub Up