വാടാനപ്പിള്ളി: കണ്ടശാംകടവ് പാലത്തിൽനിന്ന് കാർ താഴേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്ക്. കാനോലി കനാലിന് കുറുകയുള്ള കണ്ടശാംകടവ് പാലത്തിന്റെ അപ്പ്രോച്ച് റോഡിൽ നിന്നും നിയന്ത്രണം വിട്ട കാർ താഴേക്ക് മറിഞ്ഞു.
20 അടിയോളം താഴ്ചയിൽ തല കീഴായാണ് കാർ കിടക്കുന്നത്. ഇന്നലെപുലർച്ചെ 12.15 നാണ് അപകടം.പരിക്കുപറ്റിയ മണലൂർ സ്വദേശി വാലത്തുപറമ്പിൽ വീട്ടിൽ സനുലിനെ (29) ആക്ട്സ് പ്രവർത്തകർ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.