ന്യൂഡൽഹി: കേരളത്തിൽ കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിനെതിരെയാണ് തന്റെ പോരാട്ടമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കാഞ്ഞിരപ്പള്ളിയിലെ സ്ഥാനാർഥിത്വം പാർട്ടി ഏൽപ്പിച്ച ദൗത്യമാണെന്നും ജോർജ് കുര്യൻ പറഞ്ഞു.
ഒരു പ്രത്യേക മിഷനുമായാണ് താൻ കേരളത്തിലേക്ക് എത്തുന്നതെന്ന് പറഞ്ഞ ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ ബിജെപിക്ക് നിലവിൽ വലിയ അനുകൂല സാഹചര്യമാണുള്ളതെന്നും എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ തനിക്ക് വേണമെന്നും വ്യക്തമാക്കി.
നാളെ കേരളത്തിലെത്തുന്ന കേന്ദ്രമന്ത്രി മണ്ഡലത്തിൽ സജീവമായ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കുമെന്നും അഭിപ്രായപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരം പ്രധാനമായും ഇന്ത്യ സഖ്യത്തിനെതിരെയാണെന്നും ജോർജ് കുര്യൻ അവകാശപ്പെട്ടു.