Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kanjirapally

പു​​തു​​മു​​ഖ​​വുമാ​​യി ഓ​​ക്സി​​ജ​​ൻ; ന​​വീ​​ക​​രി​​ച്ച കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ഷോ​​റൂം ഉ​​ദ്ഘാ​​ട​​നം നാ​​ളെ

കോ​​ട്ട​​യം: ഓ​​ക്സി​​ജ​​ൻ ദ് ​​ഡി​​ജി​​റ്റ​​ൽ എ​​ക്സ്പേ​​ർ​​ട്ടി​​ന്‍റെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ലെ ന​​വീ​​ക​​രി​​ച്ച ഷോ​​റൂ​​മി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം നാ​​ളെ. രാ​​വി​​ലെ 10-ന് ​​ന​​ട​​ക്കു​​ന്ന ഉ​​ദ്ഘാ​​ട​​ന പ​​രി​​പാ​​ടി​​യി​​ൽ സാ​​മൂ​​ഹി​​ക, രാ​​ഷ്ട്രീ​​യ, സാം​​സ്കാ​​രി​​ക രം​​ഗ​​ത്തെ പ്ര​​മു​​ഖ​​ർ പ​​ങ്കെ​​ടു​​ക്കും.

ടി​​വി, ഫ്രി​​ഡ്ജ്, എ​​സി, വാ​​ഷിം​​ഗ് മെ​​ഷീ​​ൻ തു​​ട​​ങ്ങി​​യ ഗൃ​​ഹോ​​പ​​ക​​ര​​ണ​​ങ്ങ​​ൾ ഏ​​റ്റ​​വും കു​​റ​​ഞ്ഞ വി​​ല​​യി​​ൽ സ്വ​​ന്ത​​മാ​​ക്കാ​​ൻ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് അ​​വ​​സ​​രമു​​ണ്ട്. ലോ​​കോ​​ത്ത​​ര ബ്രാ​​ൻ​​ഡു​​ക​​ളു​​ടെ സ്മാ​​ർ​​ട്ട് ഫോ​​ണു​​ക​​ൾ, ലാ​​പ്ടോ​​പ്പു​​ക​​ൾ, ഡി​​ജി​​റ്റ​​ൽ ഗാ​​ഡ്ജ​​റ്റു​​ക​​ൾ എ​​ന്നി​​വ​​യു​​ടെ വ​​ലി​​യ ശൃ​​ഖ​​ല​​യും ഷോ​​റൂ​​മി​​ൽ ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.

മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ൾ കു​​റ​​ഞ്ഞ ത​​വ​​ണ വ്യ​​വ​​സ്ഥ​​യി​​ൽ പ്ര​​ത്യേ​​ക ഓ​​ഫ​​റി​​ൽ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് സ്വ​​ന്ത​​മാ​​ക്കാം. ഫ്രി​​ഡ്ജു​​ക​​ൾ​​ക്ക് 10000 രൂ​​പ വ​​രെ​​യും വാ​​ഷിം​​ഗ് മെ​​ഷീ​​നു​​ക​​ൾ​​ക്ക് 5000 രൂ​​പ വ​​രെ കാ​​ഷ് ബാ​​ക്ക് ഓ​​ഫ​​റു​​ക​​ളും ഉ​​ണ്ട്. അ​​തോ​​ടൊ​​പ്പം ഉ​​റ​​പ്പാ​​യ സ​​മ്മാ​​ന​​ങ്ങ​​ളും ഉ​​പ​​ഭോ​​ക്താ​​ക്ക​​ളെ കാ​​ത്തി​​രി​​ക്കു​​ന്നു. എ​​സി 19,990 രൂ​​പ മു​​ത​​ൽ ല​​ഭ്യ​​മാ​​ണ്. കൂ​​ടാ​​തെ കു​​റ​​ഞ്ഞ ത​​വ​​ണ വ്യ​​വ​​സ്ഥ​​യി​​ൽ എ​​സി വാ​​ങ്ങാ​​ൻ അ​​വ​​സ​​ര​​മു​​ണ്ട്.

ലാ​​പ്ടോ​​പ്പു​​ക​​ൾ 30,990 രൂ​​പ മു​​ത​​ൽ ല​​ഭ്യ​​മാ​​ണ്. ലാ​​പ്ടോ​​പ്പ് വാ​​ങ്ങു​​ന്പോ​​ഴും 4500 രൂ​​പ വി​​ല​​മ​​തി​​ക്കു​​ന്ന പ്രീ​​മി​​യം ലാ​​പ്ടോ​​പ്പ് ബ​​ണ്ടി​​ൽ സൗ​​ജ​​ന്യ​​മാ​​യി ല​​ഭി​​ക്കും. മൊ​​ബൈ​​ൽ ആ​​ക്സ​​സ​​റീ​​സി​​ന് വി​​ല​​ക്കു​​റ​​വും കോം​​ബോ ഓ​​ഫ​​റു​​ക​​ളും ഉ​​ണ്ട്. കി​​ച്ച​​ണ്‍ അ​​പ്ലൈ​​യ​​ൻ​​സു​​ക​​ളാ​​യ മി​​ക്സി, കു​​ക്ക​​ർ, ഗ്യാ​​സ് സ്റ്റൗ ​​തു​​ട​​ങ്ങി​​യ​​വ കു​​റ​​ഞ്ഞ​​വി​​ല​​യി​​ൽ ല​​ഭ്യ​​മാ​​ണ്. പ്രി​​ന്‍റ​​റു​​ക​​ൾ 13,990 രൂ​​പ മു​​ത​​ൽ ല​​ഭി​​ക്കും.

14,999 രൂ​​പ മു​​ത​​ൽ ഇ​​ൻ​​വെ​​ർ​​ട്ട​​റും ബാ​​റ്റ​​റി​​യും ഇ​​വി​​ടെ​​യു​​ണ്ട്. പ​​ഴ​​യ​​തോ കേ​​ടാ​​യ​​തോ ആ​​യ ഇ​​ൻ​​വെ​​ർ​​ട്ട​​റു​​ക​​ൾ​​ക്കും ബാ​​റ്റ​​റി​​ക​​ൾ​​ക്കും 3000 രൂ​​പ എ​​ക്സ്ചേ​​ഞ്ച് ബോ​​ണ​​സും ഉ​​ണ്ട്. ഡി​​സ്പ്ലേ കേ​​ടാ​​യ ലാ​​പ്ടോ​​പ്പു​​ക​​ൾ​​ക്കും മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ൾ​​ക്കും സ​​ർ​​വീ​​സി​​ന് ശേ​​ഷം ഒ​​രു വ​​ർ​​ഷ​​ത്തെ സൗ​​ജ​​ന്യ വ​​ണ്‍ ടൈം ​​റീ​​പ്ലെ​​യ്സ്മെ​​ന്‍റ് ഓ​​ഫ​​ർ വാ​​ർ​​ഷി​​ക​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് ന​​ൽ​​കു​​ന്നു.

വി​​വി​​ധ ധ​​ന​​കാ​​ര്യ​​സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ നി​​ന്നും വാ​​യ്പ​​ാസൗ​​ക​​ര്യ​​വും ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് ല​​ഭ്യ​​മാ​​ണ്. പ​​ഴ​​യ ഗൃ​​ഹോ​​പ​​കരണങ്ങ​​ളോ ഡി​​ജി​​റ്റ​​ൽ ഗാഡ്ജെ​​റ്റു​​ക​​ളോ എ​​ക്സ്ചേ​​ഞ്ച് ചെ​​യ്ത് പു​​തി​​യ​​ത് വാ​​ങ്ങാ​​ൻ പ്ര​​ത്യേ​​ക സൗ​​ക​​ര്യ​​വും ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​താ​​ണ്.

ഉ​​ദ്ഘാ​​ട​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഓ​​രോ മ​​ണി​​ക്കൂ​​റി​​ലും ന​​ട​​ക്കു​​ന്ന ന​​റു​​ക്കെ​​ടു​​പ്പി​​ലൂ​​ടെ നി​​ര​​വ​​ധി സ​​മ്മാ​​ന​​ങ്ങ​​ളാ​​ണ് ഉ​​പ​​ഭോ​​ക്താ​​ക്ക​​ളെ കാ​​ത്തി​​രി​​ക്കു​​ന്ന​​ത്. 26 വ​​ർ​​ഷ​​ങ്ങ​​ൾ​​ക്ക് മു​​ന്പ് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ൽ നി​​ന്നു​​മാ​​ണ് ഓ​​ക്സി​​ജ​​ന്‍റെ തു​​ട​​ക്കം. ബ​​ന്ധ​​പ്പെ​​ടേ​​ണ്ട ന​​ന്പ​​ർ 9020100100.

Kerala

അ​മ​ൽ​ജ്യോ​തി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​സി​ന​സ് സ്കൂ​ൾ ആ​രം​ഭി​ച്ചു

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: അ​​മ​​ൽ ജ്യോ​​തി​​യു​​ടെ സി​​ൽ​​വ​​ർ ജൂ​​ബി​​ലി സ​​മ്മാ​​ന​​മാ​​യി അ​​മ​​ൽ ജ്യോ​​തി ബി​​സി​​ന​​സ് (എ​​ബി​​എ​​സ്) സ്കൂ​​ൾ ആ​​രം​​ഭി​​ക്കു​​ന്ന​​താ​​യി ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു. ആ​​ദ്യ ഡി​​ഗ്രി പ്രോ​​ഗ്രാ​​മാ​​യി ബാ​​ച്ചി​​ല​​ർ ഓ​​ഫ് ബി​​സി​​ന​​സ് അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ ഹോ​​ണേ​​ഴ്സ് (ബി​​ബി​​എ ഹോ​​ണേ​​ഴ്സ്) നു​​ള്ള അ​​ഡ്മി​​ഷ​​ൻ ആ​​രം​​ഭി​​ച്ചു.

നാ​​ലു വ​​ർ​​ഷം നീ​​ളു​​ന്ന ഈ ​​ഡി​​ഗ്രി പൂ​​ർ​​ണ​​മാ​​യും റെ​​സി​​ഡ​​ൻ​​ഷ്യ​​ൽ ആ​​ണ്. ഐ​​ഐ​​എം, ഐ​​ഐ​​ടി തു​​ട​​ങ്ങി ഇ​​ന്ത്യ​​യി​​ലെ പ്ര​​മു​​ഖ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ നി​​ന്നു പ്ര​​വൃ​​ത്തി പ​​രി​​ച​​യം നേ​​ടി​​യ അ​​ധ്യാ​​പ​​ക​​രു​​ടെ മേ​​ൽ​​നോ​​ട്ട​​ത്തി​​ലാ​​ണ് ക്ലാ​​സു​​ക​​ൾ ന​​ട​​ക്കു​​ക. അ​​ന്താ​​രാ​​ഷ്ട്ര നി​​ല​​വാ​​ര​​ത്തി​​ൽ ഉ​​യ​​ർ​​ന്ന വി​​ദ്യാ​​ഭാ​​സം ന​​ൽ​​കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് കോ​​ഴ്സ് ആ​​രം​​ഭി​​ക്കു​​ന്ന​​ത്.

പ​​ഠ​​ന​​ത്തോ​​ടൊ​​പ്പം പാ​​ഠ്യേ​​ത​​ര മേ​​ഖ​​ല​​ക​​ളി​​ലും പ്രാ​​ധാ​​ന്യം ന​​ൽ​​കു​​ന്ന കോ​​ഴ്സി​​ൽ മാ​​നേ​​ജ്മെ​​ന്‍റ്, സം​​രം​​ഭ​​ക​​ത്വം, ഫി​​നാ​​ൻ​​സ്, മാ​​ർ​​ക്ക​​റ്റിം​​ഗ്, ഹ്യൂ​​മ​​ൻ റി​​സോ​​ഴ്സ്, ഡി​​ജി​​റ്റ​​ൽ ബി​​സി​​ന​​സ്, എ​​ഐ എ​​ന്നി​​വ​​യി​​ൽ പ്രാ​​യോ​​ഗി​​ക പ​​രി​​ശീ​​ല​​നം ന​​ൽ​​കു​​ന്ന​​തോ​​ടൊ​​പ്പം വ​​ർ​​ഷം തോ​​റു​​മു​​ള്ള ഇ​​ന്‍റേ​​ൺ​​ഷി​​പ്പ് വ​​ഴി പ​​ഠി​​ക്കു​​ന്ന​​വ പ്ര​​യോ​​ഗി​​ക​​മാ​​ക്കാ​​നു​​ള്ള ക​​ഴി​​വ് ആ​​ർ​​ജി​​ക്കു​​വാ​​നും അ​​വ​​സ​​രം ല​​ഭി​​ക്കു​​ന്നു. ഐ​​ഐ​​മ്മി​​ന്‍റെ​​യും ലോ​​ക​​ത്തെ മു​​ൻ​​നി​​ര മാ​​നേ​​ജ്‌​​മെ​​ന്‍റ് സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ​​യും പാ​​ഠ്യ​​പ​​ദ്ധ​​തി​​ക​​ളു​​ടെ ചു​​വ​​ടു​​പി​​ടി​​ച്ചാ​​ണ് ഈ ​​നൂ​​ത​​ന ഡി​​ഗ്രി പ്രോ​​ഗ്രാം രൂ​​പ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

ആ​​ധു​​നി​​ക അ​​ധ്യാ​​പ​​ന രീ​​തി​​ക​​ളും പ​​രി​​ച​​യ​​സ​​മ്പ​​ന്ന​​രാ​​യ അ​​ധ്യാ​​പ​​ക​​രും വ്യ​​വ​​സാ​​യ വി​​ദ​​ഗ്ധ​​രു​​ടെ മെ​​ന്‍റ​​റിം​​ഗും ചേ​​ർ​​ത്ത് കേ​​ര​​ള​​ത്തി​​ൽ ഒ​​രു പു​​തി​​യ ബി​​സി​​ന​​സ് മാ​​നേ​​ജ്‌​​മ​​ന്‍റ് പ​​രി​​ശീ​​ല​​ന രീ​​തി അ​​വ​​ത​​രി​​പ്പി​​ക്കാ​​നാ​​ണ് അ​​മ​​ൽ​​ജ്യോ​​തി ബി​​സി​​ന​​സ് സ്കൂ​​ൾ മു​​ന്നി​​ട്ടി​​റ​​ങ്ങു​​ന്ന​​ത്. പ​​രി​​ശീ​​ല​​ന​​ത്തി​​ന്‍റെ നാ​​ലു​​വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ​​ത്ത​​ന്നെ യൂ​​റോ​​പ്പി​​ലെ യൂ​​ണി​​വേ​​ഴ്സി​​റ്റി​​ക​​ളി​​ൽ എ​​ക്സ്ചേ​​ഞ്ച് പ്രോ​​ഗ്രാം, മി​​ഡി​​ൽ ഈ​​സ്റ്റ് വി​​സി​​റ്റ്, ഭാ​​രത​​ത്തി​​ലെ പ്ര​​ധാ​​ന വ്യ​​വ​​സാ​​യ സം​​രം​​ഭ​​ങ്ങ​​ൾ കാ​​ണു​​വാ​​നു​​ള്ള അ​​വ​​സ​​ര​​ങ്ങ​​ൾ, തു​​ട​​ങ്ങി​​യ​​വ ഈ ​​കോ​​ഴ്സി​​ന്‍റെ സ​​വി​​ശേ​​ഷ​​ത​​ക​​ളാ​​ണ്. വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ സ​​മ​​ഗ്ര വി​​ക​​സ​​നം ല​​ക്ഷ്യ​​മി​​ട്ട് ഇ​​ന്‍റേ​​ൺ​​ഷി​​പ്പു​​ക​​ൾ, ഇ​​ൻ​​ഡ​​സ്ട്രി വി​​സി​​റ്റു​​കൾ​ സെ​​മി​​നാ​​റു​​ക​​ൾ, വ​​ർ​​ക്ക്ഷോ​​പ്പു​​ക​​ൾ എ​​ന്നി​​വ​​യും കോ​​ഴ്സി​​ന്‍റെ ഭാ​​ഗ​​മാ​​യി ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.​​നൂ​​റു ശ​​ത​​മാ​​നം പ്ലേ​​സ്മെ​​ന്‍റും ക​​രി​​യ​​ർ ഗൈ​​ഡ​​ൻ​​സും വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ല​​ഭ്യ​​മാ​​കു​​ന്നു.

ഐ​​ഐ​​എം, ഐഐ​​ടി, തു​​ട​​ങ്ങി ഇ​​ന്ത്യ​​യി​​ലെ പ്ര​​മു​​ഖ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ മു​​പ്പ​​ത് വ​​ർ​​ഷ​​ത്തോ​​ളം അ​​ധ്യാ​​പ​​ക​​നാ​​യി​​രു​​ന്ന ഡോ. ​​തോ​​മ​​സ് ജോ​​സ​​ഫ് കോ​​ഴ്സ് ഡ​​യ​​റ​​ക്ട​​റാ​​യും ഫാ. ​​പ​​യ​​സ് കൊ​​ച്ചു​​പ​​റ​​മ്പി​​ൽ കോ​​ഴ്സ് കോ​​ഓ​​ർ​​ഡി​​നേ​​റ്റ​​റാ​​യും ചാ​​ർ​​ജെ​​ടു​​ത്തു. വി​​ശ​​ദ​​മാ​​യ വി​​വ​​ര​​ങ്ങ​​ൾ​​ക്കും അ​​ഡ്മി​​ഷ​​നും - www.amaljyothi.ac.in, [email protected]. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ഡ​​യ​​റ​​ക്ട​​ർ റ​​വ. ഡോ. ​​റോ​​യ് അ​​ബ്ര​​ഹാം പ​​ഴ​​യ​​പ​​റ​​മ്പി​​ൽ, പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​ലി​​ല്ലി​​ക്കു​​ട്ടി ജേ​​ക്ക​​ബ്, കോ​​ഴ്സ് ഡ​​യ​​റ​​ക്ട​​ർ - ബി​​ബി​​എ ഹോ​​ണേ​​ഴ്സ് ഡോ. ​​തോ​​മ​​സ് ജോ​​സ​​ഫ്, കോ​​ഴ്സ് കോ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ഫാ. ​​പ​​യ​​സ് കൊ​​ച്ചു​​പ​​റ​​മ്പി​​ൽ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

Kerala

താങ്ങുവില കർഷകന്‍റെ അവകാശമായി മാറണം: കെ.സി. വേണുഗോപാൽ

കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി: താ​​​ങ്ങു​​​വി​​​ല ക​​​ർ​​​ഷ​​​ക​​​ന്‍റെ അ​​​​വ​​​​കാ​​​​ശ​​​​മാ​​​​ക്കി മാ​​​​റ്റ​​​​ണ​​​​മെ​​​​ന്ന് പാ​​​ർ​​​ല​​​മെ​​​ന്‍റ് പ​​​ബ്ലി​​​ക് അ​​​ക്കൗ​​​ണ്ട്സ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​നും എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ല്‍ എം​​​​പി. ഇ​​​​ന്‍ഫാം ര​​​​ജ​​​​ത ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​ന്ന കി​​​​സാ​​​​ന്‍ കാ​​​​ര്‍ണി​​​​വ​​​​ല്‍ - കൈ​​​​ക്കോ​​​​ട്ടും ചി​​​​ല​​​​ങ്ക​​​​യും ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

താ​​​ങ്ങു​​​വി​​​ല ആ​​​​രു​​​​ടെ​​​​യും ഔ​​​​ദാ​​​​ര്യ​​​​മ​​​​ല്ല, അ​​​​വ​​​​കാ​​​​ശ​​​​മാ​​​​ക്കി മാ​​​​റ്റ​​​​ണം. കൃ​​​​ഷി​​​​ക്കാ​​​​ര​​​​നെ നി​​​​ല​​​​നി​​​​ര്‍ത്താ​​​​നു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം സ​​​​ര്‍ക്കാ​​​​രു​​​​ക​​​​ള്‍ക്കു​​​​ണ്ട്. കൃ​​​​ഷി​​​​ക്കാ​​​​ര​​​​നെ ക​​​​ട​​​​ക്കെ​​​​ണി​​​​യി​​​​ല്‍നി​​​​ന്ന് ര​​​​ക്ഷി​​​​ക്കാ​​​​നു​​​​ള്ള ചി​​​​ന്ത സ​​​​ര്‍ക്കാ​​​​രി​​​​നു​​​​ണ്ടാ​​​​ക​​​​ണം.

കാ​​​​ര്‍ഷി​​​​ക​​​​വൃ​​​​ത്തി​​​​യി​​​​ലേ​​​​ര്‍പ്പെ​​​​ടു​​​​ന്ന​​​​വ​​​​ര്‍ നേ​​​​രി​​​​ടു​​​​ന്ന പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ​​​​ക്കു​​​​റി​​​​ച്ചു മ​​​​ന​​​​സി​​​​ലാ​​​​ക്കി അ​​​​തി​​​​നെ എ​​​​ങ്ങ​​​​നെ ത​​​​ര​​​​ണം ചെ​​​​യ്യാ​​​​മെ​​​​ന്നു മ​​​​ന​​​​സി​​​​ലാ​​​​ക്കി വേ​​​​ണം താ​​​ങ്ങു​​​വി​​​ല ന​​​​ല്‍കേ​​​​ണ്ട​​​​ത്. നി​​​​ര​​​​വ​​​​ധി​​​​യാ​​​​യ ക​​​​ര്‍ഷ​​​​ക പ്ര​​​​ശ്ന​​​​ങ്ങ​​​​ളി​​​​ല്‍ ക​​​​ര്‍ഷ​​​​ക​​​​രു​​​​ടെ ആ​​​​ത്മാ​​​​ഭി​​​​മാ​​​​നം ഉ​​​​യ​​​​ര്‍ത്തി​​​​പ്പി​​​​ടി​​​​ച്ച ധീ​​​​ര​​​​മാ​​​​യ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു ഇ​​​​ന്‍ഫാം ന​​​​ട​​​​ത്തി​​​​യ​​​​ത്.

കൃ​​​​ഷി​​​​ക്കാ​​​​ര​​​​ന് സ്വാ​​​​ഭി​​​​മാ​​​​നം ന​​​​ല്‍കാ​​​​നും യ​​​​ഥാ​​​​ര്‍ഥ​​​​മ​​​​യ അ​​​​ധ്വാ​​​​ന​​​​ശേ​​​​ഷി​​​​യെ ഉ​​​​യ​​​​ര്‍ത്തി​​​​ക്കാ​​​​ട്ടാ​​​​നും ബ​​​​ഹു​​​​മു​​​​ഖ​​​​മാ​​​​യ പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ള്‍ ഇ​​​​ന്‍ഫാം ന​​​​ട​​​​ത്തി​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍ത്തു. 25 വ​​​​ർ​​​​ഷ​​​​മാ​​​​യി ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ ക​​​​ണ്ണീ​​​​രി​​​​നും കി​​​​നാ​​​​വി​​​​നും ഒ​​​​പ്പം നി​​​​ൽ​​​​ക്കു​​​​ന്ന പ്ര​​​​സ്ഥാ​​​​ന​​​​മാ​​​​ണ് ഇ​​​​ൻ​​​​ഫാം.

ക​​​​പ്പ​​​​യ്ക്ക് 15 രൂ​​​​പ​​​​യാ​​​​യി വി​​​​ല ഇ​​​​ടി​​​​ഞ്ഞ​​​​പ്പോ​​​​ൾ, 25 രൂ​​​​പ​​​​യ്ക്ക് സം​​​​ഭ​​​​രി​​​​ച്ച് ഉ​​​​ണ​​​​ക്ക​​​​ക്ക​​​​പ്പ​​​​യാ​​​​ക്കി വി​​​​പ​​​​ണി​​​​യി​​​​ൽ ഇ​​​​ട​​​​പെ​​​​ട്ട ഇ​​​​ൻ​​​​ഫാ​​​​മി​​​​ന്‍റെ മാ​​​​തൃ​​​​ക ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​രാ​​​​യ ലോ​​​​ബി​​​​ക​​​​ൾ​​​​ക്കു​​​​ള്ള മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു. കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ കാ​​​​ർ​​​​ഷി​​​​ക പു​​​​രോ​​​​ഗ​​​​തി​​​​യി​​​​ൽ ക്രൈ​​​​സ്ത​​​​വ സ​​​​ഭ​​​​ക​​​​ളും കു​​​​ടി​​​​യേ​​​​റ്റ ക​​​​ർ​​​​ഷ​​​​ക​​​​രും ന​​​​ൽ​​​​കി​​​​യ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ ച​​​​രി​​​​ത്ര​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണെ​​​​ന്നും, ത​​​​രി​​​​ശു​​​​ഭൂ​​​​മി​​​​ക​​​​ളെ പൊ​​​​ന്നു​​​​വി​​​​ള​​​​യു​​​​ന്ന മ​​​​ണ്ണാ​​​​ക്കി മാ​​​​റ്റി​​​​യ​​​​ത് ഇ​​​​വ​​​​രാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​​നു​​​​സ്മ​​​​രി​​​​ച്ചു.

District News

20 കോ​ടി ക്ലബ്ബി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി​യും; കാ​ത്തി​രി​ക്കു​ന്നു, ആ ​ഭാ​ഗ്യ​വാ​നെ

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​ങ്ങ​നെ ലോ​ട്ട​റി​യു​ടെ 20 കോ​ടി ക്ല​ബ്ബി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി​യു​മെ​ത്തി. ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ബം​ബ​റി​ന്‍റെ ഒ​ന്നാം സ​മ്മാ​ന​മാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി​യെ തേ​ടി​യെ​ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നാ​ണ് ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ബം​ബ​റി​ന്‍റെ ന​റു​ക്ക​ടു​പ്പ് ന​ട​ത്തി​യ​ത്.

2.15ഓ​ടെ ഒ​ന്നാം സ​മ്മാ​നം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ വി​റ്റ ടി​ക്ക​റ്റി​നാ​ണെ​ന്ന് സൂ​ച​ന​ക​ൾ വ​ന്നു തു​ട​ങ്ങി. ഇ​തോ​ടെ ലോ​ട്ട​റി​ക്ക​ട​ക​ൾ​ക്ക് മു​ന്നി​ലേ​ക്കും കൈ​യി​ലു​ള്ള ലോ​ട്ട​റി പ​രി​ശോ​ധി​ക്കാ​നും കാ​ഞ്ഞി​ര​പ്പ​ള്ളി​ക്കാ​ർ വന്നുതു​ട​ങ്ങി. ച​ങ്കി​ടി​പ്പോ​ടെ​യാ​ണ് പ​ല​രും ത​ങ്ങ​ളു​ടെ കൈ​യി​ലു​ള്ള ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ച്ച​ത്.

ഒ​ടു​വി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട​ക്ക​വ​ല​യി​ൽ നൈ​നാ​ർ പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള ചി​റ​ക്ക​ട​വ് ത​ടി​ക്കും​പ​റ​മ്പി​ൽ എ. ​സു​ദീ​ഖി​ന്‍റെ ന്യൂ​ല​ക്കി സെ​ന്‍റ​റി​ൽ​നി​ന്ന് വി​റ്റ ലോ​ട്ട​റി​യാ​ണ് സ​മ്മാ​നാ​ർ​ഹ​മാ​യ​തെ​ന്ന വി​വ​രം പു​റ​ത്തു​വ​ന്നു. ഇ​തോ​ടെ ല​ക്കി സെ​ന്‍റ​റി​ലേ​ക്ക് ഭാ​ഗ്യ​വാ​നെ തി​ര​ക്കി​യു​ള്ള ആ​ളു​ക​ളു​ടെ തി​ര​ക്കാ​യി. പ​ക്ഷേ ആ​ർ​ക്കാ​ണ് ടി​ക്ക​റ്റ് വി​റ്റ​തെ​ന്ന് സു​ദീ​ഖി​ന് അ​റി​യി​ല്ലാ​യി​രു​ന്നു.

എ​ന്നാ​ൽ, കാ​ഞ്ഞി​ര​പ്പ​ള്ളി​ക്കാ​ര​നാ​ണ് ഭാ​ഗ്യ​വാ​നെ​ന്ന് സു​ദീ​ഖ് ത​റ​പ്പി​ച്ച് പ​റ​ഞ്ഞു. ദി​ലീ​പി​ന്‍റെ മീ​ശ​മാ​ധ​വ​ൻ സി​നി​മ​യി​ലെ "ചേ​ക്കുവി​ട്ടുപോ​യി​ട്ടി​ല്ല' എ​ന്ന ഡ​യ​ലോ​ഗ് പ​റ​ഞ്ഞാ​ണ് സു​ദീ​ഖ് ഇ​ക്കാ​ര്യം ഉ​റ​പ്പി​ക്കു​ന്ന​ത്. ഇ​തി​നി​ടെ ക​ട​യി​ലേ​ക്ക് ഓ​ടി​യെ​ത്തി​യ​വ​ർക്ക് ല​ഡു വി​ത​ര​ണം ചെ​യ്യാ​നും സു​ദീ​ഖ് മ​റ​ന്നി​ല്ല.

ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ടി​ക്ക​റ്റ് എ​ടു​ത്ത് സ​മ്മാ​നം കി​ട്ടാ​തെ സ​ങ്ക​ട​പ്പെ​ടു​ന്പോ​ഴും കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ മ​റ​ഞ്ഞി​രി​ക്കു​ന്ന ഭാ​ഗ്യ​ശാ​ലി​യെ ക​ണ്ടെ​ത്താ​ൻ ആ​ളു​ക​ൾ മു​ന്നി​ലു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ മൂ​ന്നു ദി​വ​സം ബാ​ങ്ക് അ​വ​ധി​യാ​യ​തി​നാ​ൽ ഇ​തി​നു ശേ​ഷ​മേ ഭാ​ഗ്യ​ശാ​ലി പു​റ​ത്തു​വ​രൂ എ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളും പ​ര​ന്നു.

District News

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത നി​ല​യ്ക്ക​ല്‍ തീ​ർ​ഥാ​ട​നം നാ​ളെ

കാ​ഞ്ഞി​ര​പ്പ​ള്ളി: രൂ​പ​ത ചെ​റു​പു​ഷ്പ മി​ഷ​ന്‍​ലീ​ഗ് നേ​തൃ​ത്വം ന​ല്‍​കു​ന്ന നി​ല​യ്ക്ക​ല്‍ തീ​ർ​ഥാ​ട​നം നാ​ളെ ന​ട​ക്കും.

രാ​വി​ലെ 10ന് ​തു​ലാ​പ്പ​ള്ളി മാ​ര്‍​ത്തോ​മാശ്ലീ​ഹാ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ല്‍​നി​ന്ന് എ​രു​മേ​ലി ഫൊ​റോ​ന ഇ​ട​വ​ക​ക​ള്‍ ആ​ഘോ​ഷ​മാ​യി തി​രു​ശേ​ഷി​പ്പ് ആ​ങ്ങ​മൂ​ഴി പാ​ല​ത്തി​ങ്ക​ല്‍ കൊ​ണ്ടു​വ​രും. തു​ട​ര്‍​ന്ന് ആ​ങ്ങ​മൂ​ഴി പാ​ല​ത്തി​ങ്ക​ല്‍​നി​ന്ന് നി​ല​യ്ക്ക​ല്‍ എ​ക്യു​മെ​നി​ക്ക​ല്‍ പ​ള്ളി​യി​ലേ​ക്ക് വി​ശ്വാ​സ​പ്ര​ഘോ​ഷ​ണ റാ​ലി ന​ട​ത്തും. 11ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ലെ ന​വ​വൈ​ദി​ക​ര്‍ നി​ല​യ്ക്ക​ല്‍ എ​ക്യു​മെ​നി​ക്ക​ല്‍ പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ തീ​ർ​ഥാ​ട​ന സ​ന്ദേ​ശം ന​ല്‍​കും. തു​ട​ര്‍​ന്ന് തി​രു​ശേ​ഷി​പ്പ് വ​ണ​ക്ക​വും ഉ​ണ്ടാ​യി​രി​ക്കും.

രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍​മാ​ര്‍, വൈ​ദി​ക​ര്‍, കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ചെ​റു​പു​ഷ്പ മി​ഷ​ന്‍​ലീ​ഗ് എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ള്‍, രൂ​പ​ത ഭാ​ര​വാ​ഹി​ക​ള്‍, രൂ​പ​ത​യി​ലെ 145 ഇ​ട​വ​ക​ക​ളി​ല്‍​നി​ന്ന് ഏ​ഴാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ള്‍, മ​താ​ധ്യാ​പ​ക​ര്‍, മി​ഷ​ന്‍​ലീ​ഗ് ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ തീ​ർ​ഥാ​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും

Kerala

അമൽജ്യോതി കോളജിൽ സിആർഐസിക്ക് തുടക്കമായി

കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി: അ​​​​മ​​​​ൽ​​​​ജ്യോ​​​​തി കോ​​​​ള​​​​ജ് ഓ​​​​ഫ് എ​​​​ൻ​​​​ജി​​​​നീ​​​​യ​​​​റിം​​​​ഗി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച സെ​​​​ന്‍റ​​​​ർ ഫോ​​​​ർ റി​​​​സേ​​​​ർ‌​​​​ച്ച് ഇ​​​​ന്ന​​​​വേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് ക​​​​ൺ​​​​സ​​​​ൾ​​​​ട്ട​​​​ൻ​​​​സി​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ ഡ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ് കോ​​​​ർ​​​​പ്പ​​​​റേ​​​​ഷ​​​​ൻ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ വി​​​​ഷ്ണു​​​​രാ​​​​ജ് നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

അ​​​​ക്കാ​​​​ദ​​​​മി​​​​ക് രം​​​​ഗ​​​​ത്തെ അ​​​​റി​​​​വും വ്യ​​​​വ​​​​സാ​​​​യ മേ​​​​ഖ​​​​ല​​​​യി​​​​ലെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ൽ ക്രോ‍ഡീ​​​​ക​​​​രി​​​​ച്ച് ഗ​​​​വേ​​​​ഷ​​​​ണാ​​​​ധി​​​​ഷ്ഠി​​​​ത പ​​​​രി​​​​ഹാ​​​​ര​​​​ങ്ങ​​​​ൾ ക​​​​ൺ​​​​സ​​​​ൾ​​​​ട്ട​​​​ൻ​​​​സി മു​​​​ഖേ​​​​ന ന​​​​ൽ​​​​കു​​​​ക​​​​യാ​​​​ണ് സി​​​​ആ​​​​ർ​​​​ഐ​​​​സി​​​​യു​​​​ടെ പ്ര​​​​ധാ​​​​ന ല​​​​ക്ഷ്യം.

പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഡോ. ​​​​ലി​​​​ല്ലി​​​​ക്കു​​​​ട്ടി ജേ​​​​ക്ക​​​​ബ്, കോ​​​​ള​​​​ജ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ റ​​​​വ. ഡോ. ​​​​റോ​​​​യ് ഏ​​​​ബ്ര​​​​ഹാം പ​​​​ഴ​​​​യ​​​​പ​​​​റ​​​​മ്പി​​​​ൽ, ക്രി​​​​ക് ചീ​​​​ഫ് ഇ​​​​നോ​​​​വേ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സ​​​​ർ ഡോ. ​​​​ടോം സ​​​​ണ്ണി, ഫു​​​​ഡ് ടെ​​​​ക്നോ​​​​ള​​​​ജി വി​​​​ഭാ​​​​​ഗം ത​​​​ല​​​​വ​​​​ൻ ഡോ. ​​​​സ​​​​ണ്ണി​​​​ച്ച​​​​ൻ വി. ​​​​ജോ​​​​ർ​​​​ജ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​​ഗി​​​​ച്ചു.

Latest News

Corehub Up