Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kanjirapally Taluk

Kottayam

കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ൽ പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു

കാ​ഞ്ഞി​ര​പ്പ​ള്ളി: താ​ലൂ​ക്കി​ൽ പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്. കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ൽ വ​രു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി, പാ​റ​ത്തോ​ട്, മു​ണ്ട​ക്ക​യം, മ​ണി​മ​ല, എ​രു​മേ​ലി തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഡെ​ങ്കി​പ്പ​നി, മ​ഞ്ഞ​പ്പി​ത്തം, എ​ലി​പ്പ​നി മു​ത​ലാ​യ രോ​ഗ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

തി​ള​പ്പി​ച്ച വെ​ള്ളം കു​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ക, വീ​ടും സ്ഥാ​പ​ന​ങ്ങ​ളും പ​രി​സ​ര​ങ്ങ​ളും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ത്തു​ക, കൂ​ത്താ​ടി, കൊ​തു​ക് ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ന​ട​ത്തു​ക, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ക, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ ഡോ​ക്‌​ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ചി​കി​ത്സ തേ​ട​ണ​മെ​ന്നും എ​രു​മേ​ലി സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്ത് പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള എ​ല്ലാ ത​ദ്ദേ​ശ​സ്ഥാ​പ​ന പ​രി​സ​ര​ങ്ങ​ളി​ലും സ്കൂ​ൾ​ത​ല​ത്തി​ലും സ്ഥാ​പ​ന​ത​ല​ത്തി​ലും വീ​ടു​ക​ളി​ലും ഊ​ർ​ജി​ത കു​ത്താ​ടി ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ജ​ന​പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ, സ​ന്ന​ദ്ധ വോ​ള​ന്‍റി​യ​ർ​മാ​ർ, മ​റ്റ് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട ഈ ​പ​രി​പാ​ടി തു​ട​ർ​ന്നു​ള്ള ആ​ഴ്ച​ക​ളി​ലും ആ​ച​രി​ക്ക​പ്പെ​ടു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യിച്ചു.

Latest News

Corehub Up