കൊച്ചി: ചെല്ലാനം കണ്ണമാലിയില്‍ വാഹനങ്ങള്‍ക്ക് തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി. ചെല്ലാനം സ്വദേശി തന്നെയായ ശരത് ആണ് പോലീസ് പിടിയിലായത്. രണ്ടു ഓട്ടോറിക്ഷകളും കാറുമാണ് ഇയാള്‍ തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ചത്. കൂടാതെ രണ്ടു സ്‌കൂട്ടറുകള്‍ കനാലിലേക്ക് തള്ളിയിടുകയും ചെയ്തു.
മദ്യലഹരിയില്‍ ചെയ്തതാണെന്ന് ശരത് പോലീസിന് മൊഴി നല്‍കി. കണ്ണമാലി, കുണ്ടുപറമ്പ്, കമ്പനിപ്പടി പ്രദേശങ്ങളിലെ വീടുകളില്‍ നിര്‍ത്തിയിട്ട വണ്ടികള്‍ക്കാണ് പ്രതി തീയിട്ടത്. ആല്‍ബി എന്നയാളുടെ ഓട്ടോറിക്ഷ പൂര്‍ണമായും കത്തി നശിച്ചു.
മറ്റു വാഹനങ്ങള്‍ക്ക് തീപിടിച്ചത് കണ്ടവര്‍ തീയണക്കുകയായിരുന്നു. ഒരു ചായക്കടയില്‍ വച്ചിരിക്കുന്ന സ്‌കൂട്ടര്‍ സംശയാസ്പദമായ രീതിയില്‍ തള്ളിക്കൊണ്ടു പോവുന്ന പ്രതിയുടെ ഒരാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.