Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kannur Sahodaya

സി​ബി​എ​സ്ഇ സം​സ്ഥാ​ന ക​ലോ​ത്സ​വം: മ​ല​ബാ​ർ സ​ഹോ​ദ​യ മു​ന്നി​ൽ

മാ​ള(​തൃ​ശൂ​ർ): ഹോ​ളി ഗ്രേ​സ് അ​ക്കാ​ദ​മി​യി​ൽ ന​ട​ന്നു​വ​രു​ന്ന സം​സ്ഥാ​ന സി​ബി​എ​സ്ഇ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഒ​ന്നാം​ദി​നം 52 ഇ​ന​ങ്ങ​ളി​ൽ 32 എ​ണ്ണം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ 255 പോ​യി​ന്‍റു​മാ​യി മ​ല​ബാ​ർ സ​ഹോ​ദ​യ മു​ന്നി​ൽ. 243 പോ​യി​ന്‍റു​മാ​യി ക​ണ്ണൂ​ർ സ​ഹോ​ദ​യ ര​ണ്ടാം​സ്ഥാ​ന​ത്തും 241 പോ​യി​ന്‍റു​മാ​യി തൃ​ശൂ​ർ സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്.

സ്കൂ​ളു​ക​ളി​ൽ മ​ല​ബാ​ർ സ​ഹോ​ദ​യ​യി​ലെ ദേ​വ​ഗി​രി സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ, കൊ​ച്ചി സ​ഹോ​ദ​യ​യി​ലെ ഭ​വ​ൻ​സ് ആ​ദ​ർ​ശ് വി​ദ്യാ​ല​യ എ​ന്നി​വ​ർ 32 പോ​യി​ന്‍റ് വീ​തം നേ​ടി ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. 30 പോ​യി​ന്‍റ് നേ​ടി മ​ല​ബാ​ർ സ​ഹോ​ദ​യ​യി​ലെ സി​ൽ​വ​ർ ഹി​ൽ​സ് പ​ബ്ലി​ക് സ്കൂ​ൾ തൊ​ട്ടു​പി​ന്നി​ലു​ണ്ട്. തൃ​ശൂ​ർ സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ​യി​ലെ ചെ​ന്ത്രാ​പ്പി​ന്നി എ​സ്എ​ൻ വി​ദ്യാ​ഭ​വ​ൻ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 28 പോ​യി​ന്‍റു​മാ​യി മൂ​ന്നാ​മ​താ​ണ്.

കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 31 സ​ഹോ​ദ​യ​ക​ളാ​ണ് സം​സ്ഥാ​ന ക​ലോ​ത്സ​വ​വേ​ദി​യി​ൽ ക​ലാ​കി​രീ​ട​ത്തി​നാ​യി മാ​റ്റു​ര​യ്ക്കു​ന്ന​ത്. ഇ​ന്ന് ഹോ​ളി ഗ്രേ​സ് കാ​ന്പ​സി​ലെ 32 വേ​ദി​ക​ളി​ലാ​യി 43 ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രം അ​ര​ങ്ങേ​റും.

Latest News

Corehub Up