Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kantara

കാ​ന്താ​ര​യി​ലെ ദൈ​വ​ങ്ങ​ളെ അ​നു​ക​രി​ച്ച് വി​ക​ല​മാ​ക്കി; ര​ൺ​വീ​ർ സിം​ഗി​നെ​തി​രെ കേ​സ്

കാ​ന്താ​ര സി​നി​മ​യി​ലെ ഹി​ന്ദു ദൈ​വ​ങ്ങ​ളെ വി​ക​ല​മാ​യി അ​നു​ക​രി​ച്ച് മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ന​ട​ൻ ര​ൺ​വീ​ർ സിം​ഗി​നെ​തി​രെ കേ​സ്. ബം​ഗ​ളൂ​രു പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. കാ​ന്താ​ര സി​നി​മ​യി​ലെ ചാ​മു​ണ്ഡി ദൈ​വ​ത്തെ വി​ക​ല​മാ​യി അ​നു​ക​രി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. 

ഗോ​വ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ സ​മാ​പ​ന​വേ​ദി​യി​ൽ കാ​ന്താ​ര: എ ​ലെ​ജ​ൻ​ഡ് ചാ​പ്റ്റ​ർ വ​ൺ ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ ഋ​ഷ​ഭ് ഷെ​ട്ടി​യു​ടെ പ്ര​ക​ട​ന​ത്തെ ര​ൺ​വീ​ർ അ​നു​ക​രി​ച്ചി​രു​ന്നു.

ഋ​ഷ​ഭി​ന്‍റെ മു​ന്നി​ൽ വ​ച്ചാ​യി​രു​ന്നു ര​ൺ​വീ​റി​ന്‍റെ അ​നു​ക​ര​ണം. സി​നി​മ​യി​ൽ പ്ര​തി​പാ​ദി​ക്കു​ന്ന പ​ഞ്ചു​രു​ളി ദൈ​വ​ത്തെ വി​ക​ല​മാ​യി അ​വ​ത​രി​പ്പി​ക്കു​ക​യും ചാ​മു​ണ്ഡി ദൈ​വ​ത്തെ പെ​ൺ​പ്രേ​തം എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ക​യും ചെ​യ്തു എ​ന്ന് കാ​ണി​ച്ചാ​ണ് ര​ൺ​വീ​റി​നെ​തി​രെ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഭി​ഭാ​ഷ​ക​നാ​യ പ്ര​ശാ​ന്ത് മെ​ത്ത​ൽ ആ​ണ് പ​രാ​തി ന​ൽ​കി​യ​ത്. 

ദൈ​വ​ത്തെ വി​ക​ല​മാ​യി അ​നു​ക​രി​ക്ക​രു​ത് എ​ന്ന് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ കൂ​ടി​യാ​യ ഋ​ഷ​ഭ് ഷെ​ട്ടി അ​ഭ്യ​ർ​ഥി​ച്ചി​ട്ടും ര​ൺ​വീ​ർ അ​നു​ക​ര​ണം തു​ട​ർ​ന്നു​വെ​ന്നും പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു​ണ്ട്.

ക​ർ​ണാ​ട​ക​യി​ലെ പ​ര​മ്പ​രാ​ഗ​ത ഭൂ​ത​ക്കോ​ല ആ​ചാ​ര​ങ്ങ​ളി​ൽ വി​ശ്വ​സി​ക്കു​ന്ന വ്യ​ക്തി​യാ​ണ് താ​നെ​ന്നും ചാ​മു​ണ്ഡി ത​ന്‍റെ കു​ടും​ബ​ദേ​വ​ത​യാ​ണെ​ന്നും പ​രാ​തി​ക്കാ​ര​ൻ പ​റ​യു​ന്നു. ര​ൺ​വീ​ർ ബോ​ധ​പൂ​ർ​വം ചെ​യ്ത​താ​ണെ​ന്നും മ​ത​വി​ശ്വാ​സം വ്ര​ണ​പ്പെ​ടു​ത്താ​ൻ വേ​ണ്ടി ചെ​യ്ത​താ​ണെ​ന്നും പ്ര​ശാ​ന്ത് മെ​ത്ത​ൽ ആ​രോ​പി​ച്ചു. 

Latest News

Corehub Up