Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kantara Controversy

കാ​ന്താ​ര വി​വാ​ദം; നി​രു​പാ​ധി​കം മാ​പ്പ് പ​റ​യാ​ൻ ത​യ്യാ​റെ​ന്ന് ര​ൺ​വീ​ർ സിം​ഗ്

കാ​ന്താ​ര​യി​ലെ രം​ഗം വി​ക​ല​മാ​യി അ​നു​ക​രി​ച്ച​തി​ന് സ​ത്യ​വാം​ഗ്മൂ​ല​ത്തി​ലൂ​ടെ നി​രു​പാ​ധി​കം ക്ഷ​മാ​പ​ണം ന​ട​ത്താ​ൻ ത​യ്യാ​റാ​ണെ​ന്ന് ബോ​ളി​വു​ഡ് ന​ട​ൻ ര​ൺ​വീ​ർ സിം​ഗ്.

ഏ​പ്രി​ൽ 10-ന് ​സ​ത്യ​വാം​ഗ്മൂ​ലം സ​മ​ർ​പ്പി​ക്കും. ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം ന​വം​ബ​റി​ൽ ഗോ​വ അ​ന്ത​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ സ​മാ​പ​ന ച​ട​ങ്ങി​ൽ ന​ട​ത്തി​യ ഋ​ഷ​ഭ് ഷെ​ട്ടി​യെ മു​ന്നി​ലി​രു​ത്തി ന​ട​ത്തി​യ അ​നു​ക​ര​ണ​മാ​ണ് ര​ൺ​വീ​റി​ന്‍റെ പേ​രി​ലു​ള്ള കേ​സി​ന് അ​ടി​സ്ഥാ​നം. കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​ണ് നി​രു​പാ​ധി​കം ക്ഷ​മാ​പ​ണം ന​ട​ത്തു​ന്നെ​ന്ന് അ​റി​യി​ച്ച​ത്.

താ​ര​ത്തി​ന്‍റെ ക്ഷ​മാ​പ​ണം സ​ത്യ​സ​ന്ധ​മാ​യി​ട്ടാ​ണോ​യെ​ന്ന് കോ​ട​തി സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​പ്പോ​ഴാ​ണ് സ​ത്യാ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കു​മെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ച​ത്.

ച​ല​ച്ചി​ത്ര​മേ​ള സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ കാ​ന്താ​ര സി​നി​മ​യെ​ക്കു​റി​ച്ചും അ​തി​ലെ ഋ​ഷ​ഭ് ഷെ​ട്ടി​യു​ടെ അ​ഭി​ന​യ​ത്തെ​ക്കു​റി​ച്ചും പ​റ​യു​മ്പോ​ഴാ​യി​രു​ന്നു ര​ൺ​വീ​ർ സിം​ഗി​ന്‍റെ അ​നു​ക​ര​ണം.

ചാ​വു​ണ്ഡി ദേ​വി പൈ​ശാ​ചി​ക ശ​ക്തി​യാ​ണെ​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു അ​നു​ക​ര​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ബെം​ഗ​ളൂ​രു​വി​ലെ അ​ഭി​ഭാ​ഷ​ക​ൻ പ​രാ​തി ന​ൽ​കി​യ​ത്.

Latest News

Corehub Up