Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kanthalloor

കേ​ര​ള​ത്തി​ലെ ഏ​ക ആ​പ്പി​ൾ​ഗ്രാ​മം; കാ​ന്ത​ല്ലൂ​രി​ൽ ക​ർ​ഷ​ക​രു​ടെ പ്ര​ത്യാ​ശ പൂ​വി​ട്ടുതു​ട​ങ്ങി

കേ​ര​ള​ത്തി​ന്‍റെ ആ​പ്പി​ൾ താ​ഴ്‌വ​ര​യാ​യ കാ​ന്ത​ല്ലൂ​ർ വീ​ണ്ടും മ​നോ​ഹ​ര​മാ​യ കാ​ഴ്ച​ക​ൾ സ​മ്മാ​നി​ക്കു​ന്നു. ജി​ല്ല​യി​ലെ ദേ​വി​കു​ളം താ​ലൂ​ക്കി​ലെ മ​ല​യോ​ര ഗ്രാ​മ​ത്തി​ൽ ആ​പ്പി​ൾ​മ​ര​ങ്ങ​ൾ നി​റ​യെ പൂ​വു​ക​ൾ വി​രി​ഞ്ഞി​രി​ക്കു​ക​യാ​ണ്.

കേ​ര​ള​ത്തി​ൽ വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ൽ ആ​പ്പി​ൾ വി​ള​യു​ന്ന ഏ​ക പ്ര​ദേ​ശ​മാ​യ കാ​ന്ത​ല്ലൂ​ർ ഇ​പ്പോ​ൾ ക​ർ​ഷ​ക​രു​ടെ​യും സ​ഞ്ചാ​രി​ക​ളു​ടെ​യും ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​ണ്. 1500 അ​ടി മു​ക​ളി​ൽ ഉ​യ​ര​വും ത​ണു​ത്ത കാ​ലാ​വ​സ്ഥ​യും ഫ​ല​ഭൂ​യി​ഷ്ഠ​മാ​യ മ​ണ്ണും കാ​ന്ത​ല്ലൂ​രി​ലെ ആ​പ്പി​ൾ കൃ​ഷി​ക്ക് ഏ​റെ​ അ​നു​യോ​ജ്യ​മാ​ണ്.

സാ​ധാ​ര​ണ​യാ​യി ജ​നു​വ​രി-​ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലാ​ണ് ആ​പ്പി​ൾ മ​ര​ങ്ങ​ൾ പൂ​ക്കു​ന്ന​ത്. ആ​റു മു​ത​ൽ ഏ​ഴു മാ​സ​ത്തി​നു​ള്ളി​ൽ വി​ള​വെ​ടു​പ്പ് തു​ട​ങ്ങാ​നാ​കും. സാ​ധാ​ര​ണ​യാ​യി ജൂ​ലൈ-​ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലാ​ണ് പ​ഴ​ങ്ങ​ൾ പാ​ക​മാ​കു​ക.

ചു​വ​പ്പ്, പ​ച്ച നി​റ​ങ്ങ​ളി​ലു​ള്ള ആ​പ്പി​ളു​ക​ളാ​ണ് ഇ​വി​ടെ പ്ര​ധാ​നം. റോ​യ​ൽ ഡി​ലീ​ഷ്യ​സ്, ഗ്രാ​നി സ്മി​ത്ത്, ഗ്രാ​നി ഗോ​ൾ​ഡ് തു​ട​ങ്ങി​യ വ​ക​ഭേ​ദ​ങ്ങ​ളും കൃ​ഷി ചെ​യ്യു​ന്നു. ഒ​രു മ​ര​ത്തി​ൽ​നി​ന്ന് ശ​രാ​ശ​രി 30 മു​ത​ൽ 50 കി​ലോ​ഗ്രാം വ​രെ വി​ള​വു ല​ഭി​ക്കാ​റു​ണ്ട്.

ശീ​ത​കാ​ല പ​ച്ച​ക്ക​റി​ക​ൾ

ആ​പ്പി​ളി​നു പു​റ​മേ ഫ്രൂ​ട്ട് ബൗ​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന സ്ട്രോ​ബെ​റി, ഓ​റ​ഞ്ച്, പ്ലം, ​പീ​ച്ച്, മാ​ത​ളം, പാ​ഷ​ൻ ഫ്രൂ​ട്ട്, ബ്ലാ​ക്ക്‌​ബെ​റി തു​ട​ങ്ങി​യ പ​ഴ​ങ്ങ​ളും കാ​ര​റ്റ്, ബീ​ൻ​സ്, കാ​ബേ​ജ്, ഉ​രു​ള​ക്കി​ഴ​ങ്ങ് തു​ട​ങ്ങി​യ ശീ​ത​കാ​ല പ​ച്ച​ക്ക​റി​ക​ളും ധാ​രാ​ള​മാ​യി വി​ള​യു​ന്നു.

ത​ട്ടു​ത​ട്ടാ​യു​ള്ള കൃ​ഷി​രീ​തി​യാ​ണ് പ്ര​ധാ​ന​മാ​യും പി​ന്തു​ട​രു​ന്ന​ത്. കാഷ്മീ​രി​ൽ​നി​ന്ന് വി​മാ​ന​മാ​ർ​ഗം ആ​പ്പി​ൾ​തൈ​ക​ൾ എ​ത്തി​ച്ചു​തു​ട​ങ്ങി​യ പ​രീ​ക്ഷ​ണ​മാ​ണ് ഇ​ന്നു വി​ജ​യ​ക​ര​മാ​യ കൃ​ഷി​യാ​യി മാ​റി​യ​ത്. ക​ർ​ഷ​ക​രു​ടെ ക​ഠി​നാ​ധ്വാ​ന​മാ​ണ് ഈ ​നേ​ട്ട​ത്തി​നു പി​ന്നി​ൽ.

 

Latest News

Corehub Up