തിരുവനന്തപുരം: കേരള മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. മുസ്ലിയാര് നയിക്കുന്ന മൂന്നാമത് കേരളയാത്ര നാളെ തിരുവനന്തപുത്ത് സമാപിക്കുമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മുഹമ്മദ് ഫൈസി അറിയിച്ചു.
മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയത്തില്‍ ജനുവരി ഒന്നിന് കാസര്‍ഗോട്ടു നിന്നാരംഭിച്ച കേരളയാത്ര നീലഗിരി ഉള്‍പ്പെടെ 16 കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയാണ് നാളെ തലസ്ഥാനത്തെത്തുന്നത്.
നാളെ വൈകുന്നേരം നാലിന് പാളയത്തുനിന്ന് റാലിയും സെന്റിനറി ഗാര്‍ഡ് പരേഡും ആരംഭിച്ച് പുത്തരിക്കണ്ടം മൈതാനിയില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനംചെയ്യും.
സമാപന സമ്മേളനത്തില്‍ യാത്രാ നായകന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്, സമസ്ത അധ്യക്ഷന്‍ ഇ. സുലൈമാന്‍ മുസ്ലിയാര്, ഉപനായകരായ സയ്യിദ് ഇബ്റാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുൾറഹ്മാന്‍ സഖാഫി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മന്ത്രി ജി.ആര്. അനില്‍, ശശി തരൂര്‍ എംപി തുടങ്ങിയവര്‍ പങ്കെടുക്കും.