Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KanwarYatra2026

Special

കാ​ള​യു​ടെ രൂ​പ​ത്തി​ൽ ബൈ​ക്ക്! സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി ശി​വ​ഭ​ക്ത​രു​ടെ യാ​ത്ര

ശ്രാ​വ​ണ മാ​സ​ത്തി​ലെ പ​വി​ത്ര​മാ​യ ക​ൻ​വാ​ർ യാ​ത്ര​യ്ക്കി​ടെ ഭ​ക്തി​യും സ​ർ​ഗാ​ത്മ​ക​ത​യും സ​മ​ന്വ​യി​പ്പി​ച്ച് ശി​വ​ഭ​ക്ത​ർ തീ​ർ​ത്തൊ​രു കാ​ഴ്ച​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ന്ന​ത്.

പ​ര​മ​ശി​വ​ന്‍റെ വാ​ഹ​ന​മാ​യ 'ന​ന്ദി'​യു​ടെ ആ​കൃ​തി​യി​ലേ​ക്ക് പൂ​ർ​ണ​മാ​യും മാ​റ്റി​യെ​ടു​ത്ത ഒ​രു ബൈ​ക്കി​ൽ ര​ണ്ട് ഭ​ക്ത​ർ തീ​ർ​ഥാ​ട​നം ന​ട​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ജ​ന​ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന​ത്.

ഒ​ട്ടേ​റെ വ​ർ​ണാ​ഭ​മാ​യ കാ​വ​ടി​ക​ളും അ​ല​ങ്ക​രി​ച്ച വാ​ഹ​ന​ങ്ങ​ളും നി​റ​ഞ്ഞൊ​ഴു​കു​ന്ന തീ​ർ​ഥാ​ട​ന പാ​ത​യി​ൽ ഈ ​വേ​റി​ട്ട വാ​ഹ​നം ഉ​ട​നീ​ളം കൗ​തു​കം പ​ക​ർ​ന്നു.

ബൈ​ക്കി​ന്‍റെ ഹെ​ഡ്‌​ലൈ​റ്റി​ന് മു​ക​ളി​ലാ​യി ന​ന്ദി​യു​ടെ മു​ഖം സ​ജ്ജീ​ക​രി​ക്കു​ക​യും, വാ​ഹ​ന​ത്തി​ന് ചു​റ്റും വെ​ളു​ത്ത ഫ​ർ തു​ണി​ക​ൾ കൊ​ണ്ട് പൊ​തി​ഞ്ഞ് കാ​ള​യു​ടെ ശ​രീ​ര​ത്തി​ന് സ​മാ​ന​മാ​യ ഭം​ഗി ന​ൽ​കു​ക​യു​മാ​ണ് ഇ​വി​ടെ ചെ​യ്തി​രി​ക്കു​ന്ന​ത്.

"ഇ​ന്ത്യ തു​ട​ക്ക​ക്കാ​ർ​ക്കു​ള്ള​ത​ല്ല" എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ പ​ങ്കു​വെ​ക്ക​പ്പെ​ട്ട വീ​ഡി​യോ ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് ത​ന്നെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. പ​ര​മ്പ​രാ​ഗ​ത ഭ​ക്തി​പ്ര​ക​ട​ന​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ ആ​ശ​യ​ങ്ങ​ൾ കൂ​ടി കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന ഭ​ക്ത​രു​ടെ രീ​തി​യെ പ​ല​രും അ​ഭി​ന​ന്ദി​ക്കു​ന്നു.

ശി​വ​ഭ​ക്ത​ർ ഗം​ഗാ​ന​ദി​യി​ൽ നി​ന്ന് വി​ശു​ദ്ധ ജ​ലം ശേ​ഖ​രി​ച്ച് അ​ത​ത് പ്ര​ദേ​ശ​ങ്ങ​ളി​ലെ ശി​വ​ക്ഷേ​ത്ര​ങ്ങ​ളി​ൽ അ​ഭി​ഷേ​കം ചെ​യ്യു​ന്ന വാ​ർ​ഷി​ക തീ​ർ​ഥാ​ട​ന​മാ​ണ് ക​ൻ​വാ​ർ യാ​ത്ര.

കാ​ൽ​ന​ട​യാ​യും വാ​ഹ​നാ​ർ​ഭാ​ട​ങ്ങ​ളോ​ടെ​യും ല​ക്ഷ​ക്ക​ണ​ക്കി​ന് തീ​ർ​ഥാ​ട​ക​ർ എ​ത്തു​ന്ന ഈ ​യാ​ത്ര​യി​ൽ ഇ​ത്ത​രം പു​തു​മ​യാ​ർ​ന്ന കാ​ഴ്ച​ക​ൾ തീ​ർ​ഥാ​ട​ന​ത്തി​നെ മാ​റ്റ് കൂ​ട്ടാ​റു​ണ്ട്.

Latest News

Corehub Up