തിരുവനന്തപുരം: വർക്കല കാപ്പിൽ ബീച്ചിൽ ചായക്കട ജീവനക്കാരനെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കൊല്ലം മുണ്ടയ്ക്കൽ കാച്ചിക്കടവ് സ്വദേശി അലക്സാണ്ടർ, ഇരവിപുരം കൊറ്റൂർ സ്വദേശി ഫിനോൾഡ്, മയ്യനാട് സ്വദേശി ജോബിൻ എന്നിവരാണ് അറസ്റ്റിലായത്.
വർക്കല മാന്തറ സ്വദേശി അഫ്സലിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ബജിയിലെ സോസിനെ ച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു ആക്രമണം. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.