Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kapurthala

Viral

ബൈ​ക്കി​ൽ തൊ​ട്ട​തി​ന് അ​മ്പ​ല​ന​ട​യി​ൽ നി​ർ​ധ​ന​യാ​യ സ്ത്രീ​ക്ക് ക്രൂ​ര​മ​ർ​ദ്ദ​നം!

ക​പൂ​ർ​ത്ത​ല​യി​ലെ മ​താ ശ്രീ ​ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ൽ നി​ർ​ധ​ന​യാ​യ സ്ത്രീ ​ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്ക​പ്പെ​ട്ട സം​ഭ​വം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കി​ട​യി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​തെ​ളി​ച്ചി​രി​ക്കു​ക​യാ​ണ്.

അ​വി​ടു​ത്തെ ക​ട​യു​ട​മ​യാ​യ വി​കാ​സ് ശ​ർ​മ്മ എ​ന്ന​യാ​ളാ​ണ് ചെ​റി​യൊ​രു ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ കു​ട്ടി​ക​ളു​ടെ മു​ന്നി​ൽ​വെ​ച്ച് സ്ത്രീ​യെ പ​ര​സ്യ​മാ​യി അ​ക്ര​മി​ച്ച​ത്.

ക്ഷേ​ത്ര​മു​റ്റ​ത്ത് ഇ​രി​ക്കു​ക​യാ​യി​രു​ന്ന സ്ത്രീ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ൾ, പു​റ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കി​ൽ തൊ​ട്ട​താ​ണ് അ​ക്ര​മി​യെ പ്ര​കോ​പി​പ്പി​ച്ച​ത്. പ്ര​കോ​പി​ത​നാ​യ ഇ​യാ​ൾ സ്ത്രീ​യെ നി​ല​ത്തു​ത​ള്ളി വീ​ഴ്ത്തു​ക​യും ചെ​രി​പ്പൂ​രി ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു.

സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഭ​ക്ത​രും വ​ഴി​യാ​ത്ര​ക്കാ​രും ഇ​ട​പെ​ട്ട് ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും, ഇ​യാ​ൾ വീ​ണ്ടു​മെ​ത്തി സ്ത്രീ​യെ ക്രൂ​ര​മാ​യി ച​വി​ട്ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ഭ​യ​ന്നു​പോ​യ സ്ത്രീ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ പോ​ലീ​സി​നെ സ​മീ​പി​ച്ചി​രു​ന്നി​ല്ല.

എ​ന്നാ​ൽ, മ​ർ​ദ്ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യും വ​നി​താ ക​മ്മീ​ഷ​നും മ​നു​ഷ്യാ​വ​കാ​ശ സ​മി​തി​യും വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സ് എ​ടു​ക്കു​ക​യാ​യി​രു​ന്നു.

സ​ബ് ഡി​വി​ഷ​ൻ ഡി​എ​സ്പി ഷീ​ത​ൾ സി​ങ്ങി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വി​കാ​സ് ശ​ർ​മ്മ​യാ​ണ് പ്ര​തി​യെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ച​ത്.

ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണ​സം​ഘം റെ​യ്ഡു​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും ഇ​യാ​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up