ന്യൂഡൽഹി: കറാച്ചി സൈനികകേന്ദ്രത്തിൽ നടന്ന ആക്രമണത്തിൽ ഇന്ത്യൻ ബന്ധമുണ്ടെന്ന പാക് നിലപാടിനെ പൂർണമായും തള്ളിക്കളയുന്നതായി കേന്ദ്രസർക്കാർ.
സ്വയം വിലയിരുത്തൽ നടത്തി സ്വന്തം മണ്ണിൽപ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്കെതിരേ ഫലപ്രദമായ നടപടികൾ സ്വീകരിക്കുകയാണ് പാക്കിസ്ഥാൻ ചെയ്യേണ്ടതെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രൺദീർ ജയ്സ്വാൾ തിരിച്ചടിക്കുകയും ചെയ്തു.