Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karalam

കാറളത്തെ വയോധികയുടെ കൊലപാതകം: രഹസ്യങ്ങളുടെ ചുരുളഴിക്കാൻ എസ്ഐടി

ഇരിങ്ങാലക്കുട: കാ​റ​ള​ത്ത് വ​യോ​ധി​ക​യെ വീ​ടി​നു​ള്ളി​ല്‍ കൊ​ല​പ്പെ​ടു​ത്തി ആ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ പൊ​ലി​സ് അ​ന്വേ​ഷ​ണം ഊര്‍​ജി​ത​മാ​ക്കി. തൃശൂർ റൂറൽ എസ്പിയുടെ നേതൃത്വത്തിൽ 15 അംഗ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം കേസ് അന്വേഷിക്കും.

കാ​റ​ളം മൃ​ഗാ​ശു​പ​ത്രി​ക്ക് സ​മീ​പം പാ​റാ​മ്പു​ള്ളി റോ​ഡി​ല്‍ അ​രു​മ്പി​ള്ളി വി​ജ​യ​ന്‍റെ ഭാ​ര്യ സാ​വി​ത്രി (79) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ചൊവ്വാഴ്ച വൈകുന്നേരം നാ​ലോടെ​യാ​ണ് സം​ഭ​വം. വീ​ട്ടി​ല്‍ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്.

സ്‌​കൂ​ള്‍ വി​ട്ട് വീ​ട്ടി​ലെ​ത്തി​യ പേ​ര​ക്കു​ട്ടി ഋ​തി​ക​യാ​ണ് മു​ത്ത​ശി​യെ മ​രി​ച്ച​നി​ല​യി​ല്‍ ആ​ദ്യം ക​ണ്ട​ത്. സം​ഭ​വ​സ​മ​യ​ത്ത് സാ​വി​ത്രി​യു​ടെ മ​ക​ന്‍ സു​മേ​ഷ് പി​താ​വ് വി​ജ​യ​നെ​യും കൂ​ട്ടി ചി​കി​ത്സ​യ്ക്കാ​യി ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. സാ​വി​ത്രി​യു​ടെ ക​ഴു​ത്തി​ലും കൈ​ക​ളി​ലും ബ​ല​പ്ര​യോ​ഗ​ത്തി​ന്‍റെ പാ​ടു​ക​ളു​ണ്ട്. ക​ഴു​ത്തി​ല്‍ സാ​രി ചു​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. വീ​ടി​ന​ക​ത്ത് സാ​ധ​ന​ങ്ങ​ള്‍ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലു​മാ​യി​രു​ന്നു.

സാ​വി​ത്രി ധ​രി​ച്ചി​രു​ന്ന മാ​ല, വ​ള​ക​ള്‍, മോ​തി​രം എ​ന്നി​വ​യ​ട​ക്കം ഏ​ക​ദേ​ശം 15 പ​വ​നോ​ളം സ്വ​ര്‍​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. സ്ഥ​ല​ത്തെ​ത്തി​യ പൊ​ലി​സ് നാ​യ മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് മ​ണം​പി​ടി​ച്ച് അ​ടു​ക്ക​ള​വ​ഴി വീ​ടി​ന്‍റെ പി​ന്‍​വ​ശ​ത്തേ​ക്ക് ഓ​ടി. തു​ട​ര്‍​ന്ന് വീ​ടി​ന് പി​ന്നി​ലൂ​ടെ റോ​ഡി​ലേ​ക്കാ​ണ് നാ​യ പോ​യ​ത്.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം പ്ര​തി ഈ ​വ​ഴി​യി​ലൂ​ടെ ര​ക്ഷ​പ്പെ​ട്ടി​രി​ക്കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പൊ​ലി​സ് അ​ന്വേ​ഷ​ണം. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ല്‍ വീ​ടും പ​രി​സ​ര​വും കൃ​ത്യ​മാ​യി അ​റി​യാ​വു​ന്ന​വ​രാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. വീ​ട്ടു​കാ​ര്‍ പു​റ​ത്തു​പോ​യി ഏ​റെ നേ​രം ക​ഴി​ഞ്ഞേ മ​ട​ങ്ങി​യെ​ത്തൂ​വെ​ന്ന് അ​റി​യാ​വു​ന്ന​വ​രാ​ണ് കൃ​ത്യം ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നാ​ണ് പൊലിസി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

വീ​ടി​നു​ള്ളി​ല്‍ മു​ള​കു​പൊ​ടി വി​ത​റി​യി​രു​ന്ന​തും കൊ​ല​പാ​ത​കം ആ​സൂ​ത്രി​ത​മാ​യി​രു​ന്നെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ത്തു​ന്നു​ണ്ട്. സാ​വി​ത്രി​യു​ടെ മൃ​ത​ദേ​ഹം കി​ട​പ്പു​മു​റി​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം വീ​ടി​ന്‍റെ പി​ന്‍​ഭാ​ഗ​ത്തു​കൂ​ടി ര​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ല്‍, വീ​ടി​ന്‍റെ ഘ​ട​ന​യും പ​രി​സ​ര​വും ന​ന്നാ​യി അ​റി​യാ​വു​ന്ന​വ​രാ​യി​രി​ക്ക​ണ​മെ​ന്ന വി​ല​യി​രു​ത്ത​ലും പൊലിസി​നു​ണ്ട്.

വീ​ടി​ന് സ​മീ​പം സി​സി​ടി​വി കാമ​റ​ക​ളി​ല്ലാ​ത്ത​തും അ​ന്വേ​ഷ​ണ​ത്തി​ന് വെ​ല്ലു​വി​ളി​യാ​ണ്. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ല്‍ ഒ​ന്നി​ല​ധി​കം പേ​ര്‍ ഉ​ണ്ടാ​യി​രി​ക്കാ​മെ​ന്ന സം​ശ​യ​വും പൊലിസ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. കേ​സ​ന്വേ​ഷ​ണ​ത്തി​ന്‍റെ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ ന​ട​ന്നു​കൊ​ണ​ടി​രി​ക്കു​ക​യാ​ണെ​ന്നും പ്ര​തി​ക​ളെ ഉ​ട​ന്‍ പി​ടി​കൂ​ടു​വാ​ന്‍ സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പൊ​ലി​സ്.

Latest News

Corehub Up